Actress
ചിങ്ങം പുലരും മുന്നേ ഓണക്കാല കളക്ഷനുമായി കാവ്യയും ഭാമയും; വൈറലായി ചിത്രങ്ങൾ
ചിങ്ങം പുലരും മുന്നേ ഓണക്കാല കളക്ഷനുമായി കാവ്യയും ഭാമയും; വൈറലായി ചിത്രങ്ങൾ
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച കാവ്യ പിന്നീട് സഹനടിയാവുകയും ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ നായികയായി ശോഭിക്കുകയുമായിരുന്നു. ഒരു കാലത്ത് മലയാള സിനിമയിൽ കാവ്യയ്ക്കുണ്ടായിരുന്ന സ്റ്റാർഡം ഇന്ന് മലയാളത്തിലെ യുവനടിമാർക്ക് സ്വപ്നം പോലും കാണാൻ കഴിയില്ലെന്നാണ് ആരാധകർ പറയുന്നത്.
കാവ്യയെപ്പോലെ തന്നെ പ്രേക്ഷകർക്കേറെ പ്രിയങ്കരിയാണ് ഭാമയും. അവതാരകയായി സ്‌ക്രീനിനു മുന്നിലെത്തിയ ഭാമ നിരവധി ചിത്രങ്ങളിൽ മികച്ച വേഷങ്ങളാണ് കൈകാര്യം ചെയ്തത്. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയായിരുന്നു ഭാമ മലയാള സിനിമയിലേക്ക് അരങ്ങേറിയത്. ഇതിനു പിന്നാലെ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ ഭാമ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇടയ്ക്ക് സിനിമയിൽ നിന്നും മാറി നിന്നതിന് ശേഷമാണ് ഭാമ വിവാഹിതയാവുന്നത്.
വിവാഹത്തോടെ രണ്ട് പേരും സിനിമയിൽ നിന്നെല്ലാം ഇടവേളയെടുത്തിരിക്കുകയാണ്. രണ്ട് പേരും മക്കളുടെ കൂടെ അവർക്കൊപ്പം അവർക്ക് വേണ്ടി മാത്രം സമയം മാറ്റിവെയ്ക്കുകയാണ്. കാവ്യയുടെ മകൾ മഹാലക്ഷ്മി സോഷ്യൽ മീഡിയയ്ക്കും പ്രിയങ്കരിയാണ്. മാമാട്ടിയെന്ന് സ്നേഹത്തോടെ വിളിക്കുന്ന മഹാലക്ഷ്മിയുടെ വിശേഷങ്ങളും കുറുമ്പുകളുമെല്ലാം ദിലീപ് അഭിമുഖങ്ങലിലൂടെ പങ്കുവെയ്ക്കാറുണ്ട്. എന്നാൽ ഭാമയുടെ മകൾ ഗൗരിയെ പ്രേക്ഷകർക്ക് അത്ര പരിചയമില്ല എങ്കിലും ഭാമ ഇടയ്ക്കിടെ പങ്കുവെയ്ക്കുന്ന ചിത്രങ്ങളിലൂടെ ആരാധകർ സ്നേഹം പങ്കുവെയ്ക്കാറുണ്ട്.
രണ്ട് പേരും സിനിമയിൽ സജീവമല്ലെങ്കിലും ബിസിനസിൽ സജീവമാണ്. കാവ്യയ്ക്ക് ‘ലക്ഷ്യ’ എന്ന വസ്ത്ര ബ്രാൻഡും ഭാമയ്ക്ക് ‘വാസുകി’ എന്ന വസത്ര ബ്രാൻഡും സ്വന്തമായുണ്ട്. ഇതിന്റെ തിരക്കുകളിലാണ് താരങ്ങൾ. രണ്ട് പേരും തങ്ങളുടെ വസ്ത്രങ്ങളുടെ പരസ്യം നൽകുന്ന തിരക്കുകളിലാണ്. താരങ്ങൾ തന്നെയാണ് തങ്ങളുടെ വസ്ത്ര ബ്രാൻഡിന് മോഡലായി നിൽക്കുന്നതും. കർക്കിടക മാസം അവസാനിക്കും മുൻപേ തന്നെ ചിങ്ങമാസത്തിലേയ്ക്കുള്ള, തങ്ങളുടെ ഓണക്കളക്ഷന്റെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
അടുപ്പിച്ച് അടുപ്പിച്ച് നിരവധി ചിത്രങ്ങളാണ് കാവ്യയും ഭാമയും പങ്കുവെച്ചിരിക്കുന്നത്. അതിനാൽ തന്നെ രണ്ടാളും തമ്മിൽ മത്സരം ആണോ, അങ്കത്തിന്റ ഇറങ്ങിയോ എന്നെല്ലാമാണ് ആരാധകർ ചോദിക്കുന്നത്. കേരളാ സാരിയിലാണ് കാവ്യയുടെയും ഭാമയുടെയും ഒടുവിലത്തെ ചിത്രങ്ങൾ എത്തിയിരിക്കുന്നത്. കേരളത്തനിമയും വ്യത്യസ്തതയും നിറയുന്നതാണ് രണ്ടുപേരുടെയും സാരികൾ. കാവ്യക്ക് വെളുത്ത സാരികളിൽ പൂക്കളുടെ മോട്ടിഫ് ഉള്ള ഡിസൈനിലാണ് സാരി. ഇതിന്റെ ചിത്രങ്ങൾ കാവ്യ നേരത്തെ പോസ്റ്റ് ചെയ്തിരുന്നു. ആ ചിത്രങ്ങൾ വൈറലുമായി.
ഭാമ വീതിയുള്ള കസവു കൊണ്ട് മനോഹരമാക്കപ്പെട്ട സാരിയുടുത്താണ് എത്തിയിരിക്കുന്നത്. ഇതിന്റെ വീഡിയോകളും ഫോട്ടോകളും വൈറലായിട്ടുണ്ട്. ഇതിൽ ആരിൽ നിന്നാണ് ആരാധകർ സാരി വാങ്ങുകയെന്ന സംശയിത്തിലാണ് പ്രേക്ഷകർ. രണ്ട് പേരുടെയും വസ്ത്രങ്ങൾ മികച്ചതാക്കാൻ ഇവർ ശ്രമിക്കുന്നുണ്ട്. പുത്തൻ പരീക്ഷണങ്ങൾ ഇഷ്ടമായെന്ന് പ്രേക്ഷകർ തന്നെ കമന്റായും കുറിക്കുന്നുണ്ട്. ഇവരുടെ ഇൻസ്റ്റാഗ്രാം പേജിൽ ഇതിനോടകം തന്നെ നിരവധി ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
എന്തായാലും താരങ്ങൾ തങ്ങളുടെ ബിസിനസുമായി മുന്നോട്ട് പോകാനാണ് തത്കാലം തീരുമാനിച്ചിരിക്കുന്നത്. അഭിനയത്തിലേയ്ക്ക് മടങ്ങി വരുമോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു കാവ്യയുടെ മറുപടി. എന്നാൽ കാവ്യ സിനിമയിലേയ്ക്ക് എത്തണമെന്നാണ് ആരാധർ അഭിപ്രായപ്പെടുന്നത്. ഭാമയും തിരിച്ചു വരവിനെ കുറിച്ച് സംസാരിച്ചിട്ടില്ല. ഇടയ്ക്ക് ടെലിവിഷൻ പരിപാടികളിലെല്ലാം സജീവമായിരുന്നു ഭാമ. ഭാമയും തിരിച്ച് അഭിനയത്തിലേയ്ക്ക് എത്തണമെന്നാണ് ആരാധകർ പറയുന്നത്.