Connect with us

സുരാജിന് പിന്നാലെ നടി ഭാവന ക്വാറന്റീനിൽ

Malayalam

സുരാജിന് പിന്നാലെ നടി ഭാവന ക്വാറന്റീനിൽ

സുരാജിന് പിന്നാലെ നടി ഭാവന ക്വാറന്റീനിൽ

ബെംഗളൂരുവിൽ നിന്ന് തൃശൂരിലെ വീട്ടിലേക്കു തിരിച്ച നടി ഭാവന മുത്തങ്ങ അതിർത്തി വഴി കേരളത്തിലെത്തി.അതിർത്തി വരെ ഭർത്താവിനൊപ്പം കാറിലെത്തിയ നടി തുടർന്ന് സഹോദരനൊപ്പമാണ് യാത്ര തുടർന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് നടി മുത്തങ്ങയിൽ എത്തിയത്.ചെക്പോസ്റ്റുകളിലെ പ്രാഥമിക വിവര ശേഖരണ പരിശോധനകൾക്ക് ശേഷം ഫെസിലിറ്റേഷൻ സെന്ററിലെത്തി ആരോഗ്യ പരിശോധനയ്ക്ക് വിധേയയായി.

ഭാവനയുടെ സ്രവസാംപിൾ പരിശോധനയ്ക്കായി ശേഖരിച്ചു. ഫെസിലിറ്റേഷൻ സെന്ററിലും പരിസരത്തും ഉണ്ടായിരുന്നവർക്കെല്ലാം ഭാവനയുടെ പെട്ടെന്നുള്ള വരവ് കൗതുകമായി. ചിലർ സാമൂഹിക അകലമൊക്കെ പാലിച്ച് സെൽഫി പകർത്തുന്നതും കണ്ടു. തുടർന്ന് ഹോം ക്വാറന്റീനിലേക്ക് പൊലീസ് അകമ്പടിയോടെയായിരുന്നു നടിയുടെ തുടർ യാത്ര.

ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ചാ​ണ് സു​രാ​ജ് ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​ത്. വെ​ഞ്ഞാ​റ​മൂ​ട് സി​ഐ ക​ഴി​ഞ്ഞ ദി​വ​സം അ​ബ്കാ​രി കേ​സി​ല്‍ അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. പി​ന്നീ​ട് ഈ ​സി​ഐ​യ്‌​ക്കൊ​പ്പം വ​സ്തു​വി​ലെ ക​പ്പ​കൃ​ഷി ഉ​ദ്ഘാ​ട​ത്തി​ന് സു​രാ​ജും പ​ങ്കെ​ടു​ത്തിരുന്നു. ഇ​തോ​ടെ​യാ​ണ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ സു​രാ​ജി​നോ​ട് ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യാ​ന്‍ നി​ര്‍​ദേ​ശി​ച്ച​ത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top