Malayalam
വിവാഹമോചന വാര്‍ത്തകള്‍ക്കിടെ ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഭാമ; ഇതിലും നല്ല മറുപടി കൊടുക്കാനില്ലെന്ന് സോഷ്യല്‍ മീഡിയ
വിവാഹമോചന വാര്‍ത്തകള്‍ക്കിടെ ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഭാമ; ഇതിലും നല്ല മറുപടി കൊടുക്കാനില്ലെന്ന് സോഷ്യല്‍ മീഡിയ
ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഭാമ. വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം ഇപ്പോള്‍ ടെലിവിഷന്‍ പരിപാടികളിലൂടെ രംഗത്തെത്തുന്നുണ്ട്. അവതാരകയായി ആണ് ഭാമ സ്‌ക്രീനിന് മുന്നിലേയ്ക്ക് എത്തുന്നത്. മലയാളത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ ഭാമ തന്റെ സാന്നിധ്യം അറിയിച്ചു.
എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഭാമയുടെ കുടുംബ ജീവിതവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്നത്. താരം വിവാഹമോചിതയാകാന്‍ തയ്യാറെടുക്കുന്നുവെന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നിരുന്നത്. സോഷ്യല്‍മീഡിയ പേജില്‍ ചില മാറ്റങ്ങള്‍ വരുത്തിയതോടെയാണ് സംശയങ്ങള്‍ തുടങ്ങിയത്. തന്റെ സോഷ്യല്‍മീഡിയ പേജില്‍ നിന്നും ഭാമ ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ നീക്കം ചെയ്യുകയാണ് ആദ്യം ചെയ്തത്. ശേഷം പേരില്‍ മാറ്റം വരുത്തി വെറും ഭാമ എന്ന് മാത്രമാക്കി.
ഇപ്പോള്‍ ഭാമയുടെ സോഷ്യല്‍മീഡിയ പേജില്‍ മകള്‍ക്കൊപ്പമുള്ള കുറച്ച് ചിത്രങ്ങളും ഭാമയുടെ ഒറ്റയ്ക്കുള്ള ചില പോട്രേറ്റുകളും മാത്രമാണുള്ളത്. മകളുടെ രണ്ടാം ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങള്‍ മുതലാണ് അരുണിന്റെ സാന്നിധ്യമില്ലാതെയായത്. തുടര്‍ന്നാണ് സംഭവം സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത്.
ചോദ്യങ്ങള്‍ പല രീതിയിലും ഭാമ നേരിട്ടിരുന്നു എങ്കിലും അതിനൊന്നും താരം മറുപടി നല്‍കിയിരുന്നില്ല. ഇപ്പോഴിതാ അരുണിന് ഒപ്പമുള്ള ചിത്രങ്ങള്‍ വീണ്ടും ഭാമയുടെ പ്രൊഫൈലില്‍ എത്തിച്ചാണ് ഗോസിപ്പുകള്‍ ഇറക്കിയ ആളുകള്‍ക്ക് ഒരു കലക്കന്‍ മറുപടി ഭാമ നല്‍കിയത്. ഭാമയും അരുണും ഒപ്പം മകള്‍ ഗൗരിക്കും ഒപ്പമുള്ള രണ്ടു ചിത്രങ്ങളാണ് ഭാമ തന്റെ ഇന്‍സ്റ്റയില്‍ വീണ്ടും പങ്കുവെച്ചത്.
ഇതോടെ വിവാഹ മോചിതയായി എന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണ് ഭാമ നല്‍കിയിരിക്കുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്. ഏതായാലും മക്കളുമൊത്ത് നിങ്ങള്‍ ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കുന്നത് കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നത് എന്നും ആരാധകര്‍ പറയുന്നു. ഒരു നടി എന്നതിലുപരി സ്വന്തമായി ഒരു ബിസിനെസ്സ് സംരംഭത്തിലേക്കും എത്തുകയുണ്ടായി. ഒരു മില്യണ്‍ ഫോളോവേഴ്‌സാണ് ഭാമയ്ക്ക് ഇന്‍സ്റ്റയില്‍ മാത്രം ഉള്ളത്. കൂടാതെ യുട്യൂബ് ചാനല്‍ വഴിയും ഭാമ ശ്രദ്ധ നേടിയിരുന്നു.
2020 ജനുവരിയിലായിരുന്നു ഭാമ വിവാഹിതയായത്. അധികം വൈകാതെ നടി ഗര്‍ഭിണിയാവുകും അതേ വര്‍ഷം ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു. 2020 ഡിസംബറിലായിരുന്നു താരപുത്രിയുടെ ജനനം. മകള്‍ ഗൗരിയുടെ വരവിനെ കുറിച്ച് വളരെ വൈകിയാണ് ഭാമ ആരാധകരെ അറിയിച്ചതും.
എന്തായാലും പിന്നീട് മകള്‍ക്കൊപ്പമുള്ള ഫോട്ടോസും വീഡിയോസുമൊക്കെ നടി പുറത്ത് വിട്ട് തുടങ്ങി. വളരെ അപൂര്‍വ്വമായിട്ടാണ് ഭാമ മകളുടെ ഫോട്ടോസ് പുറത്ത് വിടാറുള്ളു. പലപ്പോഴും ക്യാമറക്കണ്ണുകളില്‍ നിന്നും കുഞ്ഞിനെ മാറ്റി നിര്‍ത്താനാണ് നടി ശ്രമിച്ചിട്ടുള്ളത്. മകള്‍ വന്നതോടെ തന്റെയും ഭര്‍ത്താവിന്റെയും ജീവിതം കൂടുതല്‍ പ്രകാശമായെന്ന് നടി പറഞ്ഞിരുന്നു. 2016ല്‍ പുറത്തിറങ്ങിയ മറുപടിയെന്ന മലയാളം സിനിമയിലാണ് അവസാനമായി ഭാമ അഭിനയിച്ചത്. ശേഷം രാഗ എന്നൊരു കന്നട സിനിമയും ഭാമ ചെയ്തിരുന്നു.
അടുത്തിടെ ഒരു ചാനല്‍ പരിപാടിയില്‍ അതിഥിയായി ഭാമ എത്തിയ സംഭവവും വൈറലായിരുന്നു. ഷോയില്‍ തന്റെ കുടുംബ വിശേഷങ്ങള്‍ താരം പങ്കുവെച്ചിരുന്നു. താന്‍ ഒറ്റപ്പാലംകാരിയാണോ പാലക്കാട് ആണോ എന്നെല്ലാം ഒരുപാട് പേര്‍ ചോദിക്കാറുണ്ട്. താന്‍ കോട്ടയംകാരിയാണ്. ഇപ്പോള്‍ കൊച്ചിയിലാണ് താമസം.
‘വാസുകി ബൈ ഭാമ എന്ന ലേബലില്‍ ഞാന്‍ കാഞ്ചീപുരം സാരികളുടെ ഒരു ഓണ്‍ലൈന്‍ സ്‌റ്റോര്‍ ആരംഭിച്ചു. കുഞ്ഞായി ലോക്ക്ഡൗണ്‍ വന്നു. അതൊക്കെ കഴിഞ്ഞപ്പോള്‍ ഞാന്‍ വര്‍ക്ക് ചെയ്തിരുന്ന ആളായതുകൊണ്ട് എനിക്ക് വീണ്ടും വര്‍ക്ക് ചെയ്യണം എന്റെ മാനസികമായ സന്തോഷത്തിന് വര്‍ക്കും കൂടെ വേണം എന്ന് തോന്നി. എന്റെ കുറെ നാളത്തെ സ്വപ്നമായിരുന്നു എന്തെങ്കിലും ഒന്ന് തുടങ്ങണമെന്ന്,’
‘അങ്ങനെ വിചാരിച്ചപ്പോഴാണ് പട്ടുസാരികളുടെ കളക്ഷന്‍ എന്തുകൊണ്ട് തുടങ്ങിക്കൂടാ എന്ന് ചിന്തിച്ചത്. പിന്നെ വാസുകി എന്ന പേര് കുറെ നാളായി എനിക്ക് ഭയങ്കര ഇഷ്ടമാണ്. അങ്ങനെയാണ് ആ പേര് ഇട്ടത്,’ എന്നും തന്റെ പുതിയ സംരഭത്തെ കുറിച്ച് ഭാമ പറഞ്ഞു. താന്‍ ഒരുപാട് മോഡേണ്‍ വസ്ത്രങ്ങളോ ഒരുപാട് നടന്‍ വസ്ത്രങ്ങളോ ഉപയോഗിക്കുന്ന ആളല്ലെന്നും രണ്ടിന്റെ ഇടയില്‍ ആണെന്നും ഭാമ പറഞ്ഞു.
കുറച്ചു നാളുകളായി പഴയത് പോലെ സിനിമകളിലേക്ക് വരണം പരിപാടികളില്‍ പങ്കെടുക്കണം എന്നൊക്കെയുണ്ട്. അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഇപ്പോഴും വണ്ണമൊന്നുമില്ലാതെ ഇരിക്കുന്നതെന്നു നടി പറഞ്ഞു. അമ്മയായപ്പോള്‍ ക്ഷമ പഠിച്ചു നേരത്തെ ക്ഷമ ഉണ്ടായിരുന്നില്ല. ഞാന്‍ വിചാരിക്കുന്ന കാര്യങ്ങള്‍ അപ്പോള്‍ തന്നെ നടന്നില്ലെങ്കില്‍ ടെന്‍ഷനാവും. ദേഷ്യം വരും. പക്ഷെ ഇപ്പോള്‍ മാറി. അതുകൊണ്ട് കാര്യമില്ലെന്ന് മനസിലായെന്നും ഭാമ പറഞ്ഞു.