Malayalam
മുണ്ടും മടക്കി കുത്തി ബിഗ് ബോസ് വീട്ടിനുള്ളിലേയ്ക്ക് ഒമര്‍ ലുലു; വന്ന ദിവസം തന്നെ കൊട്ട് കിട്ടി തുടങ്ങി; ലക്ഷ്യമിടുന്നത് ഇവരെ!
മുണ്ടും മടക്കി കുത്തി ബിഗ് ബോസ് വീട്ടിനുള്ളിലേയ്ക്ക് ഒമര്‍ ലുലു; വന്ന ദിവസം തന്നെ കൊട്ട് കിട്ടി തുടങ്ങി; ലക്ഷ്യമിടുന്നത് ഇവരെ!
നിരവധി കാഴ്ചക്കാരുള്ള റിയിലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. സീസണ്‍ 5 ആരംഭിട്ട് കുറച്ച് നാളുകള്‍ക്കുള്ളില്‍ തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ബിഗ് ബോസ് മലയാളം ഷോയില്‍ വലിയ വഴിത്തിരിവുണ്ടാക്കിയതാണ് ഓരോ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയും. ഇക്കുറി വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ആദ്യം എത്തിയത് ഹനാന്‍ ആയിരുന്നു. വീട്ടിലേക്കുള്ള ഹനാന്റെ വരവ് മറ്റുള്ള മത്സരാര്‍ഥികളുടെ പ്രകടനത്തെ ബാധിക്കുന്നത് കാണാമായിരുന്നു.
എന്നാല്‍ ഹനാന് ആരോഗ്യ പ്രശ്!നങ്ങളെ തുടര്‍ന്ന് വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് പോകേണ്ടി വന്നു. ഷോയിലേക്കെത്തിയ ഹനാന്‍ എന്തായാലും ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തന്റെ സാന്നിദ്ധ്യം ചെറുതായെങ്കിലും അടയാളപ്പെടുത്തിയിരുന്നു. പിന്നാലെ നിരവധി ആഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നത്.
എന്നാല്‍ എല്ലാത്തിനും വിരമമിട്ടു കൊണ്ട് സംവിധായകന്‍ ഒമര്‍ ലുലു ബിഗ് ബോസ് മലയാളം സീസണ്‍ 5ല്‍ എത്തിയിരിക്കുകയാണ്. ഇതുവരെയുള്ള സീസണുകളിലെല്ലാം തന്നെ ഒമര്‍ ലുലു ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരങ്ങള്‍ ബിഗ് ബോസിന്റെ ഭാഗമായിരുന്നു. ഇതോടെ ഒമര്‍ ലുലു സിനിമയില്‍ അഭിനയിച്ചാല്‍ ബിഗ് ബോസിലെത്താം എന്ന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ പോലും ഉയര്‍ന്നു വന്നിരുന്നു.
മത്സരാര്‍ത്ഥികള്‍ക്ക് സര്‍െ്രെപസ് നല്‍കി കൊണ്ടാണ് ഒമര്‍ ലുലുവിനെ മോഹന്‍ലാല്‍ ബിഗ് ബോസ് വീട്ടിലേക്ക് കയറ്റി വിട്ടിരിക്കുന്നത്. പൊതുവെ തണുത്തു കിടക്കുന്ന ബിഗ് ബോസ് വീടിനെ ഉണര്‍ത്താന്‍ ഒമര്‍ ലുലുവിന് സാധിക്കുമെന്നാണ് കരുതുന്നത്. ആദ്യം ദിവസം തന്നെ തന്റെ ഗെയിം സ്ട്രാറ്റജിയും ടാര്‍ജറ്റുമൊക്കെ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട് ഒമര്‍ ലുലു.
ഒമര്‍ ലുലുവിനെ ആക്ടിവിറ്റി ഏരിയ വഴിയാണ് ബിഗ് ബോസ് വീട്ടിലേക്ക് കടത്തി വിട്ടത്. ബിഗ് ബോസിലേക്ക് പുതിയൊരാള്‍ വരുന്നുവെന്ന് പറയാതെയാണ് ഇത് ചെയ്തത്. പകരം ഒരു സംവിധായകന്‍ തന്റെ പുതിയ സിനിമയുടെ ഓഡീഷന് വേണ്ടി വന്നിരിക്കുന്നുവെന്നും അദ്ദേഹം ആക്ടിവിറ്റി ഏരിയയില്‍ ഉണ്ടെന്നുമായിരുന്നു പറഞ്ഞത്. ഇത് പ്രകാരം ഓഡിഷന് വേണ്ടി ഓരോരുത്തരെയായി അകത്തേക്ക് വിളിക്കുകയായിരുന്നു.
ആദ്യമായി ഒമര്‍ ലുലു അകത്തേക്ക് വിളിച്ചത് റെനീഷയേയും ഗോപികയേയുമായിരുന്നു. ഇരുവര്‍ക്കും അഭിനയിക്കാനായി നല്‍കിയത് ഒരു പ്രണയ രംഗമായിരുന്നു. ലെസ്ബിയന്‍ കഥാപാത്രത്തെയാണ് റെനീഷയ്ക്ക് നല്‍കിയത്. തുടര്‍ന്ന് റെനീഷയോട് സ്‌ട്രെയിറ്റ് ആയിട്ടുള്ള ഗോപികയെ പ്രൊപ്പോസ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.
നേരത്തെ ബിഗ് ബോസിനുള്ളില്‍ വച്ച് പലപ്പോഴായി റെനീഷയോട് അഞ്ജൂസ് തന്റെ ഇഷ്ടം തുറന്ന് പറഞ്ഞിരുന്നു. അത് ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു ഒമര്‍ റെനീഷയ്ക്ക് നല്‍കിയ രംഗം. ഇതിലൂടെ വന്നുടനെ റെനീഷയ്ക്കിട്ട് ഒരു കൊട്ട് കൊടുത്തതല്ലേ ഒമര്‍ ലുലു എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. പിന്നാലെ ഗോപികയുടെ കാമുകനെ അവതരിപ്പിക്കാനായി റിനോഷിനെയാണ് ഒമര്‍ ലുലു അകത്തേക്ക് വിളിച്ചത്.
വളരെ സൗഹാര്‍ദ്രപരമായിട്ടാണ് റിനോഷിനെ ഒമര്‍ ലുലു സ്വീകരിച്ചത് എന്നത് ശ്രദ്ധേയമാണ്. തുടര്‍ന്ന് ഷിജു, അഖില്‍ മാരാര്‍, ശോഭ എന്നിവരേയും ഒമര്‍ അകത്തേക്ക് വിളിക്കുകയുണ്ടായി. ഇതിലൂടെ തന്റെ ടാര്‍ഗറ്റുകളും ഗെയിം സ്ട്രാറ്റജിയും ഒമര്‍ സൂചിപ്പിച്ചതായാണ് ആരാധകര്‍ മനസിലാക്കുന്നത്. അകത്തേക്ക് വിളിച്ചവര്‍ക്കൊപ്പമോ എതിരെയോ ആയിരിക്കും ഒമര്‍ ലുലു ഗെയിം കളിക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്.
വീടിനുള്ളിലേക്ക് കയറുന്നതിന് മുമ്പായി ഒമര്‍ ലുലു റിനോഷുമായി നീണ്ടൊരു സംഭാഷണം നടത്തുന്നുണ്ട്. റിനോഷിന് കൈ കൊടുത്ത ശേഷമാണ് ഒമര്‍ അകത്തേക്ക് കയറുന്നത്. അഖില്‍ മാരാര്‍ക്ക് ഒമര്‍ ലുലു നല്‍കിയ കയ്യടിയും സോഷ്യല്‍ മീഡിയ ശ്രദ്ധിച്ചിട്ടുണ്ട്. അകത്ത് വന്ന ശേഷവും ഒമര്‍ ലുലു വക ഒരു ഡോസ് നല്‍കപ്പെട്ടിരുന്നു. തന്നെ പരിചയപ്പെടുന്നതിനിടെ തൃശ്ശൂരില്‍ നിന്നാണെന്ന് പറഞ്ഞ ഒമര്‍ സാഗറിന്റെ നാട്ടുകാരനാണെന്നും സാഗറിനെ പോലെ പുച്ഛം തൃശ്ശൂരുകാരുടെ സ്ഥായിഭാവമാണെന്നും പറഞ്ഞിരുന്നു.
പൊതുവെ തണുത്തു കിടക്കുകയാണ് ബിഗ് ബോസ് വീട്. അടികളും വഴക്കുകളുമൊക്കെ ഉണ്ടാകുന്നുണ്ടെങ്കിലും മുന്‍ സീസണുകളെ അപേക്ഷിച്ച് മത്സരാര്‍ത്ഥികള്‍ക്ക് നിലവാരമില്ലെന്ന അഭിപ്രായം ശക്തമായി തന്നെ പ്രേക്ഷകര്‍ക്കിടയിലുണ്ട്. ഈ സാഹചര്യത്തില്‍ കരുത്തരായ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ തന്നെ വേണമായിരുന്നു. ഒമര്‍ ലുലുവിന്റെ വരവ് ബിഗ് ബോസ് വീട്ടില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തുമെന്ന് കണ്ട് തന്നെ അറിയണം.
‘ഹാപ്പി വെഡ്ഡിംഗ്’ എന്ന ചിത്രത്തിലൂടെ സംവിധായകനായതാണ് ഒമര്‍ ലുലു. ഒമര്‍ ലുലു ഇതുവരെ അഞ്ച് സിനിമകളാണ് ആകെ ഒരുക്കിയിരിക്കുന്നത്. ‘ഹാപ്പി വെഡ്ഡിംഗി’ന് ശേഷം സംവിധാനം ചെയ്!ത ‘ചങ്ക്‌സും’ വന്‍ ഹിറ്റായി മാറി. ‘ഒരു അഡാര്‍ ലവ്’ എന്ന ചിത്രത്തിലെ ഗാനം വന്‍ ഹിറ്റായി മാറിയത് ഒമര്‍ ലുലുവിനെ രാജ്യത്തിന്റെയാകെ ശ്രദ്ധയിലെത്തിച്ചു.
‘ധമാക്ക’ എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്!ത ഒമര്‍ ലുലുവിന്റേതായി ഏറ്റവും അവസാനമായി എത്തിയത് ‘നല്ല സമയം’ ആയിരുന്നു. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയ്!ലര്‍ എന്ന് ചൂണ്ടിക്കാട്ടി എക്‌സൈസ് കേസ് എടുത്തിരുന്നു. ഇതിനു പിന്നാലെ ചിത്രം തിയറ്ററില്‍ നിന്ന് പിന്‍വലിച്ചിരുന്നു.
എന്നാല്‍ എക്‌സൈസ് വകുപ്പ് എടുത്ത കേസ് പിന്നീട് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കൊലപാതക രംഗങ്ങളുള്ള സിനിമകളില്‍ അതിനെ പ്രൊത്സാഹിപ്പിക്കുന്നു എന്ന പേരില്‍ അഭിനേതാവിനും സംവിധായകനുമെതിരെ കേസെടുക്കേണ്ടി വരില്ലേയെന്നും കോടതി ചോദിച്ചിരുന്നു. സിനു സിദ്ധാര്‍ഥായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം. ബാബു ആന്റണി ചിത്രമായി ‘പവര്‍ സ്റ്റാര്‍’ ഒമര്‍ ലുലു പ്രഖ്യാപിച്ചിട്ടുണ്ട്.