Connect with us

“എന്താടാ നീ കാണിച്ചത്… കരണക്കുറ്റി നോക്കി രണ്ടെണ്ണം പൊട്ടിച്ചു” വെളിപ്പെടുത്തലുമായി ഭാമ

Malayalam Breaking News

“എന്താടാ നീ കാണിച്ചത്… കരണക്കുറ്റി നോക്കി രണ്ടെണ്ണം പൊട്ടിച്ചു” വെളിപ്പെടുത്തലുമായി ഭാമ

“എന്താടാ നീ കാണിച്ചത്… കരണക്കുറ്റി നോക്കി രണ്ടെണ്ണം പൊട്ടിച്ചു” വെളിപ്പെടുത്തലുമായി ഭാമ

“എന്താടാ നീ കാണിച്ചത്… കരണക്കുറ്റി നോക്കി രണ്ടെണ്ണം പൊട്ടിച്ചു” വെളിപ്പെടുത്തലുമായി ഭാമ

“എന്താടാ നീ കാണിച്ചത്.. കരണക്കുറ്റി നോക്കി രണ്ടെണ്ണം കൊടുത്തു…” ഭാമയുടെ ഈ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. ഭാമയുടെ ഈ വാക്കുകള്‍ വൈറലാണെങ്കിലും സംഭവത്തെ കുറിച്ച് ആര്‍ക്കും പിടിയില്ല. ഭാമ ആരെയാണ് തല്ലിയതെന്നോ എന്തിനാണ് തല്ലിയതെന്നോ ആര്‍ക്കും പിടിയില്ല.

ഈ സാഹചര്യത്തില്‍ ഭാമ തല്ലിയത് ഒരു സംവിധായകനെ ആണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങി… ഭാമ കരണക്കുറ്റി നോക്കി പൊട്ടിച്ചത് സംവിധായകനെ ആണെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. സംഭവം വലിയ തോതില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ സത്യാവസ്ഥ വെളിപ്പെടുത്തി ഭാമ രംഗത്തെത്തി.

ഭാമയെ അടുത്തറിയുന്നവര്‍ ഞെട്ടലിലൂടെയാണ് ഈ വാര്‍ത്ത കേട്ടത്. ആരോപണങ്ങള്‍ തീര്‍ത്തും ശരിയാണെന്നും എന്നാല്‍ പ്രചരിക്കുന്ന തരത്തിലല്ല കാര്യങ്ങളെന്നും ഭാമ വ്യക്തമാക്കി. ഷൂട്ടിംഗ് സെറ്റില്‍ മോശമായ പെരുമാറ്റത്തെ തുടര്‍ന്ന് ഭാമ സംവിധായകന്റെ കരണത്തടിച്ചു എന്ന തരത്തിലാണ് വാര്‍ത്ത പ്രചരിച്ചത്. ഇത് ഭാമ നിഷേധിച്ചു.


ഒരു കന്നഡ സിനിമയുടെ ചിത്രീകരണവേളയിലാണ് സംഭവം. സിംലയിലെത്തിയ താന്‍ നടക്കാനിറങ്ങിയിരുന്നു. ഇതിനിടയില്‍ ആരോ ദേഹത്ത് തട്ടിയതായി അനുഭവപ്പെട്ടു. ഉടനെ ‘എന്താടാ നീ കാണിച്ചത്’ എന്ന് ചോദിച്ചിട്ട് കരണക്കുറ്റി നോക്കി രണ്ടെണ്ണം കൊടുത്തു. ഒപ്പം താന്‍ ബഹളവും വച്ചു. എല്ലാവരും ഓടിക്കൂടി. സംവിധായകനും ക്യാമറാമാനും എല്ലാം ഓടിയെത്തി. അല്ലാതെ സംവിധായകന്‍ എന്നോട് മോശമായി പെരുമാറുകയോ ഞാന്‍ അദ്ദേഹത്തെ അടിക്കുകയോ ചെയ്തിട്ടില്ലെന്നും ഭാമ വ്യക്തമാക്കി. തിരക്കേറിയ സ്ഥലമായതിനാല്‍ സംഭവിച്ചു പോയ ഒരു തെറ്റായിരുന്നുവെന്നും ഭാമ പറഞ്ഞു.

Bhama reveals her bad experience

More in Malayalam Breaking News

Trending