Connect with us

“ബാലു കാണാമറയത്തേക്ക് പോകുമ്പോൾ RIP എന്ന് ചുരുക്കി പറയാൻ നാണമുണ്ടോ “- അമർഷത്തോടെ ഷഹബാസ് അമൻ

Malayalam Breaking News

“ബാലു കാണാമറയത്തേക്ക് പോകുമ്പോൾ RIP എന്ന് ചുരുക്കി പറയാൻ നാണമുണ്ടോ “- അമർഷത്തോടെ ഷഹബാസ് അമൻ

“ബാലു കാണാമറയത്തേക്ക് പോകുമ്പോൾ RIP എന്ന് ചുരുക്കി പറയാൻ നാണമുണ്ടോ “- അമർഷത്തോടെ ഷഹബാസ് അമൻ

“ബാലു കാണാമറയത്തേക്ക് പോകുമ്പോൾ RIP എന്ന് ചുരുക്കി പറയാൻ നാണമുണ്ടോ “- അമർഷത്തോടെ ഷഹബാസ് അമൻ

മകൾക്കു പിന്നാലെ ബാലഭാസ്കറിന്റെ ഇപ്പോളും ഉൾക്കൊള്ളാനാവാത്ത അവസ്ഥയിലാണ് കുടുംബവും സുഹൃത്തുക്കളും. പലരും ഒറ്റക്കായി പോയ ഭാര്യ ലക്ഷ്മിയുടെ അവസ്ഥയിൽ വിലപിക്കുമ്പോൾ ബാലഭാസ്കറിനുള്ള ആദരാഞ്ജലികളിൽ അമർഷം പ്രകടിപ്പിക്കുകയാണ് ചിലർ. കാരണം അത്രയും മഹത്തായ ആളുടെ വിയോഗത്തിൽ വെറുമൊരു ആർ ഐ പി രേഖപ്പെടുത്താൻ നാണമില്ലേ എന്ന് സംഗീതജ്ഞൻ ഷഹബാസ് അമൻ.
ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഷഹബാസിന്റെ ഫേസ്ബുക് പോസ്റ്റ്

ഒരാൾക്ക്‌ വേണ്ടി അവസാനത്തെ യാത്രാവചനം കുറിക്കുമ്പോൾ- അതും അയാൾക്ക്‌ വേണ്ടി ഇനി ഒരു പോസ്റ്റ്കാർഡ്‌ പോലും അയക്കാനില്ല എന്നിരിക്കെ- അർബൻ ഡിക്ഷ്ണറിയിൽ നിന്നും(ഇനി വല്യ ചരിത്ര കഥകളിൽ നിന്നായാലും വേണ്ടില്ല) Rest in peace ന്റെ ചുരുക്കെഴുത്തായ RIP എടുത്ത്‌ പ്രയോഗിക്കുന്ന, തീരെ നേരമില്ലാത്ത, ഒട്ടും വകതിരിവില്ലാത്തവരെക്കുറിച്ച്‌ എന്താണു പറയുക?! അതിനി ആരായാലും ശരി.അവരുടെ മേഖല ഏതായാലും ശരി,ഒന്നുകിൽ അവർ പക്കാ നോൺസെൻസ്‌! അല്ലെങ്കിൽ എന്തിലേക്കും എളുപ്പ വഴി അന്വേഷിക്കുന്നവർ! രണ്ടായാലും ശരി അസഹ്യമാണത്‌! അങ്ങനെയുള്ള യാത്രാമൊഴി പോലെ ആത്മാർത്ഥതയില്ലാത്തതായി മറ്റെന്തുണ്ട്‌ നിങ്ങൾ കണ്ടിട്ട്‌? ഒന്നുകിൽ മൗനം പാലിക്കാം..അല്ലെങ്കിൽ വാക്കുകളില്ലാതിരിക്കാം.പക്ഷേ ‘റിപ്പ്‌’ മാത്രം സഹിക്കാനാവുന്നില്ല! ഓക്കെ.കല്ലിന്മേൽ സ്ഥലമില്ലാത്തതോണ്ടാവാം ശ്മശാനത്തിൽ ചുരുക്കെഴുത്ത് ‌!.ഹൃദയത്തിലുമില്ലെന്നോ ?
സങ്കടം തന്നെ!

എത്ര നേരമെടുത്ത്‌ എത്ര പെയ്ൻ എടുത്തിട്ടാ ബാലഭാസ്ക്കറൊക്കെ ഒരു പീസ്‌ വയലിൻ അതിന്റെ പൂർണ്ണതയിൽ നമുക്ക്‌ വായിച്ച്‌‌ തന്നിട്ടുള്ളത്‌! ആ “വെണ്ണിലവേ” ഒന്ന് കേട്ട്‌ നോക്കൂ! അങ്ങനെയൊരാൾ കാണാമറയത്തേക്ക്‌ ഒരു യാത്ര പോകുമ്പോൾ RIP എന്ന് ചുരുക്കിപ്പറയാൻ നാണം വേണ്ടേ നമുക്ക്‌‌ ?

പ്രിയ ബാലൂ! നിങ്ങളുടെ പേരെടുത്ത്‌ പറഞ്ഞ്‌ ആളുകളെ ദ്വേഷിക്കേണ്ടി വന്നതിൽ ക്ഷമിക്കണേ …
നിറയേ സ്നേഹം…എന്നെന്നേക്കും .

shahabaz amans facebook post about balabahskar

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top