Actress
ഭാമ വിവാഹമോചിതയാകുന്നുവെന്ന വാർത്ത സോഷ്യൽമീഡിയ ആഘോഷിക്കുന്നു… ഒരു മറുപടി പറയൂ; നടിയുടെ മിറർ സെൽഫിയ്ക്ക് കമന്റുമായി ആരാധകർ
ഭാമ വിവാഹമോചിതയാകുന്നുവെന്ന വാർത്ത സോഷ്യൽമീഡിയ ആഘോഷിക്കുന്നു… ഒരു മറുപടി പറയൂ; നടിയുടെ മിറർ സെൽഫിയ്ക്ക് കമന്റുമായി ആരാധകർ
ചെന്നിത്തല സ്വദേശിയും ദുബായിൽ ബിസിനസുകാരനുമായ അരുണാണ് നടി ഭാമയെ വിവാഹം ചെയ്തത്. മുപ്പത്തിനാലുകാരിയായ ഭാമയുടെ വിവാഹം 2020ൽ ആയിരുന്നു. വിവാഹശേഷമാണ് ഭാമ സിനിമയിൽ നിന്നും വിട്ടുനിൽക്കാൻ തുടങ്ങിയത്. മാത്രമല്ല മകൾ കൂടി ജീവിതത്തിലേക്ക് വന്നതോടെ ഭാമയുടെ ജീവിതം തിരക്ക് നിറഞ്ഞതായി.
അടുത്തിടെ ഭാമ വിവാഹമോചനത്തിനൊരുങ്ങുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഭര്‍ത്താവ് അരുണിനൊപ്പമുള്ള ചിത്രങ്ങളെല്ലാം ഭാമ സമൂഹ മാദ്ധ്യമങ്ങളില്‍ നിന്നും മാറ്റിയതാണ് ഈ വാര്‍ത്ത പ്രചരിക്കാന്‍ പ്രധാന കാരണം.
ഇപ്പോൾ വാസുകി ബൈ ഭാമ ക്ലോത്തിങ് ബ്രാന്റ് ബിസിനസുമായി തിരക്കിലാണ് ഭാമ. അതേസമയം ഭാമയുടെ പുതിയ സെൽഫി ചിത്രത്തിന് ചില ആരാധകർ കുറിച്ച കമന്റുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു
ഒരു മിറർ സെൽഫിയാണ് ഭാമ പുതിയതായി സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ഫോട്ടോ വൈറലായതോടെ ആരാധകരിൽ ഒരാൾ കുറിച്ച കമന്റ് ഇങ്ങനെയായിരുന്നു ഭാമ വിവാഹമോചിതയാകുന്നുവെന്ന വാർത്ത സോഷ്യൽമീഡിയ ആഘോഷിക്കുന്നു… ഒരു മറുപടി പറയൂ എന്നാണ് കമന്റ് വന്നത്. കമന്റ് ശ്രദ്ധയിൽപ്പെട്ട മറ്റൊരു ആരാധിക അതിന് കൗണ്ടർ കമന്റും നൽകി. ഇത് അറിഞ്ഞിട്ട് വേണോ ചേട്ടന്റെ വീട്ടിലെ കാര്യങ്ങൾ നടത്താൻ എന്നതായിരുന്നു മറുപടി കമന്റ്. മറ്റുള്ള കമന്റുകളെല്ലാം ഭാമയോടുള്ള സ്നേഹം പ്രകടിപ്പിച്ചുള്ളതായിരുന്നു.
ഇപ്പോൾ തന്റെ സിംഗിൾ ഫോട്ടോകളും മകൾ ഗൗരിക്കൊപ്പമുള്ള ചിത്രങ്ങളും മാത്രമാണ് ഭാമ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുള്ളത്.
