Connect with us

അച്ഛൻ മരിക്കുന്നതിന്റെ ഒരു മാസം മുമ്പാണ് നവീനുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞത് കിടപ്പിലാവുമെന്നും മരണപ്പെടുമെന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല; ഭാവനയുടെ വാക്കുകൾ

Actress

അച്ഛൻ മരിക്കുന്നതിന്റെ ഒരു മാസം മുമ്പാണ് നവീനുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞത് കിടപ്പിലാവുമെന്നും മരണപ്പെടുമെന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല; ഭാവനയുടെ വാക്കുകൾ

അച്ഛൻ മരിക്കുന്നതിന്റെ ഒരു മാസം മുമ്പാണ് നവീനുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞത് കിടപ്പിലാവുമെന്നും മരണപ്പെടുമെന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല; ഭാവനയുടെ വാക്കുകൾ

മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ വീണ്ടും സജീവമാകുവാനുള്ള തയ്യാറെടുപ്പിലാണ് നടി. 2018ലായിരുന്നു കന്നട സിനിമാ നിർമാതാവും സുഹൃത്തുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്

കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ അഞ്ചാം വിവാഹ വാർഷികം. ദാമ്പത്യം അഞ്ച് വർ‌ഷത്തിലെത്തി നിൽക്കുമ്പോൾ ഭർത്താവ് നവീനൊപ്പമുള്ള ചിത്രങ്ങൾ ഭാവന സോഷ്യൽമീഡിയയിൽ പങ്കുവെച്ചു.

ഭാവനയുടെ എല്ലാമെല്ലാമായ അച്ഛൻ പക്ഷെ താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോഴേക്കും മരിച്ചിരുന്നു. അച്ഛന്റെ വേർപാട് വലിയ വേദ​നയാണ് ഭാവനയ്ക്ക് സമ്മാനിച്ചത്. മുമ്പൊരിക്കൽ തന്റെ പ്രണയത്തെ കുറിച്ച് ഭാവന പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

ആറ് വർഷത്തോളം നീണ്ട പ്രണയമായിരുന്നു. എന്റെ മൂന്നാമത്തെ കന്നട സിനിമയുടെ നിർമാതാവായിരുന്നു നവീൻ. അന്ന് തുടങ്ങിയ ബന്ധം നല്ല ഒരു സൗഹൃദമായി വളർന്നു. പല കാര്യങ്ങളെ കുറിച്ചും ഞങ്ങൾ സംസാരിച്ചു.

പതിയെ ആ ബന്ധം പ്രണയത്തിലേക്ക് മാറി. വീട്ടുകാർ ബന്ധം അറിഞ്ഞപ്പോൾ എതിർപ്പ് ഉണ്ടായിരുന്നില്ല’ എന്നാണ് ഭാവന പറഞ്ഞത്. ‘അച്ഛൻ മരിക്കുന്നതിന്റെ ഒരു മാസം മുമ്പാണ് നവീനുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. അച്ഛന് യാതൊരു ആരോഗ്യ പ്രശ്നവും ഉണ്ടായിരുന്നില്ല. കിടപ്പിലാവുമെന്നും മരണപ്പെടുമെന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ദൈവ ഭാഗ്യം വിവാഹ നിശ്ചയത്തിന് അച്ഛന് പങ്കെടുക്കാൻ കഴിഞ്ഞു. അച്ഛന്റെ മരണം ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടികളിലൊന്നായിരുന്നു.

ആ ഘട്ടത്തിൽ എന്നെയും കുടുംബത്തേയും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ട് വന്നത് നവീനും കുടുംബവുമാണ്. മൂത്ത മകന്റെ സ്ഥാനത്ത് നിന്ന് എല്ലാ കാര്യങ്ങളും നവീന് തന്നെയാണ് ചെയ്തത്. അമ്മയ്ക്കും സഹോദരനും നവീനെ ഇഷ്ടമായിരുന്നു. അച്ഛന്റെ മരണ സമയത്ത് നവീൻ കുടുംബത്തിന് വേണ്ടി ചെയ്ത കാര്യങ്ങൾ കണ്ട് അവർക്ക് നവീനോടുള്ള ഇഷ്ടവും മതിപ്പും വീണ്ടും കൂടി എന്നാണ് ഭാവന പറഞ്ഞത്. അമ്മയ്ക്ക് നവീൻ ഇപ്പോൾ മകനെ പോലെയാണെന്നും’ ഭാവന പറഞ്ഞിട്ടുണ്ട്.

Continue Reading
You may also like...

More in Actress

Trending

Recent

To Top