Malayalam
മീനയെ വിവാഹം കഴിച്ച് തരുമോ എന്ന് ചോദിച്ച് ഈ പ്രമുഖ നടന് നടിയുടെ വീട്ടിലേയ്ക്ക് പോയിരുന്നു; അതല്ലാതെ മീനയെപറ്റി മോശമായിട്ടൊരു വാര്‍ത്തയും വന്നിട്ടില്ല; ബെയില്‍വാന്‍ രരംഗനാഥന്
മീനയെ വിവാഹം കഴിച്ച് തരുമോ എന്ന് ചോദിച്ച് ഈ പ്രമുഖ നടന് നടിയുടെ വീട്ടിലേയ്ക്ക് പോയിരുന്നു; അതല്ലാതെ മീനയെപറ്റി മോശമായിട്ടൊരു വാര്‍ത്തയും വന്നിട്ടില്ല; ബെയില്‍വാന്‍ രരംഗനാഥന്
ബാലതാരമായി സിനിമാ ലോകത്തെത്തിയ നടിയാണ് മീന. നടന് ശിവാജി ഗണേശന് നായകനായ ‘നെഞ്ചകള്‍’ എന്ന ചിത്രത്തിലായിരുന്നു ആദ്യമായി വേഷമിട്ടത്. ‘നവയുഗം’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മീന നായികയായി അരങ്ങേറ്റം കുറിക്കുന്നത്. 1990ലായിരുന്നു അത്. അതേ വര്‍ഷം തന്നെ ‘ഏരു നാപ കത്തി’ എന്ന തമിഴ് ചിത്രത്തിലും നായികയായി തെന്നിന്ത്യന്‍ സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു.
തമിഴ്, തെലുങ്ക്, ഹിന്ദി മലയാളം തുടങ്ങിയ ഭാഷകളില്‍ ബാലതാരമായി അഭിനയിച്ചതിന് ശേഷമാണ് താരം നായികയായി നടി അരങ്ങേറ്റം കുറിക്കുന്നത്. ശാലീന സൗന്ദര്യവും ശാന്തതയുമൊക്കെയായിരുന്നു നടി മീനയുടെ സൗന്ദര്യത്തിന്റെ പ്രത്യേകത. ഒന്നിന് പുറകെ ഒന്നായി സിനിമയില്‍ നായികയായി തന്നെ അവസരങ്ങള്‍ ലഭിച്ചതോടെ മുന്‍നിരയിലേക്കാണ് നടി വളര്‍ന്നത്.
രജനികമല്‍ തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ച അതേ മീന തന്നെ പിന്നീട് അവരുടെ നായികയായും അഭിനയിച്ചു തുടങ്ങി. രജനിമീന കോമ്പിനേഷനില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ ഹിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷം നടിയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചിരുന്നു. ഇതിന് പിന്നാലെ മീനയുടെ രണ്ടാം വിവാഹം സംബന്ധിച്ചും അനാവശ്യ പ്രചരണങ്ങളുണ്ടായി. ഇതൊക്കെ നടി തന്നെ നിരസിക്കുകയും ചെയ്തിരുന്നു.
രണ്ടാമതൊരു വിവാഹത്തെ കുറിച്ച് താന്‍ ചിന്തിക്കുന്നേയില്ലെന്നാണ് മീന വ്യക്തമാക്കിയത്. ഇതിനിടയില്‍ നടിയെ പറ്റിയുള്ള പല കഥകളും പൊങ്ങി വന്നു. എന്നാല്‍ നടി മീനയുടെ ഇതുവരെയുള്ള കരിയറില്‍ അവര്‍ ആരോടും മോശമായ പെരുമാറിയട്ടില്ലെന്നും അവരുടെ പേരില്‍ ഒരു ഗോസിപ്പും ഉണ്ടായിട്ടില്ലെന്ന് പറയുകയാണ് നടനും മാധ്യമപ്രവര്‍ത്തകനുമായ ബെയില്‍വാന്‍ രരംഗനാഥന്.
മീനയെ പ്രമുഖ നടന് വിവാഹമാലോചിച്ച് വന്നതല്ലാതെ കാര്യമായ ഗോസിപ്പുകളൊന്നും ഉണ്ടായിട്ടില്ലെന്ന് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലൂടെയാണ് ബെയില്‍വാന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
‘വിവാദങ്ങളും വിമര്‍ശനങ്ങളിലൊന്നും കുടുങ്ങാത്ത ആളാണ് നടി മീന. എന്നാല്‍ അക്കാലത്തെ പത്രമാധ്യമങ്ങളില്‍ വന്ന നടിയെ കുറിച്ചുള്ള ഒരേയൊരു കാര്യം പ്രമുഖ നടന് വിവാഹാലോചനയുമായി വന്നതായിരുന്നു. മീനയെ വിവാഹം കഴിച്ച് തരുമോ എന്ന് ചോദിച്ച് സുപ്രീം സ്റ്റാര്‍ എന്നറിയപ്പെടുന്ന നടന് ശരത് കുമാര്‍ മീനയുടെ വീട്ടിലേയ്ക്ക് പോയിരുന്നു. മീനയും ശരത്തും ആ സമയത്ത് രണ്ട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു. മകളെ വിവാഹം കഴിച്ച് തരുമോന്ന് വീട്ടുകാരോട് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ മീനയുടെ അമ്മ രാജമല്ലിക അത് നിഷേധിക്കുകയായിരുന്നു. കാരണം നിങ്ങള്‍ തമ്മില്‍ ഒത്തിരി പ്രായവ്യത്യാസം ഉണ്ടെന്നും രണ്ടാമത്തെ കാര്യം അവളിപ്പോള്‍ ഒത്തിരി സിനിമകളില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ശല്യപ്പെടുത്തരെന്ന് പറഞ്ഞ് വിട്ടു. നടന് യാതൊരു വിഷമമോ മോശം അനുഭവമോ ഒന്നും ഉണ്ടാവാതെയാണ് നടിയുടെ അമ്മ പറഞ്ഞ് വിട്ടത്. ഈയൊരു കാര്യമല്ലാതെ മീനയെ പറ്റി മോശമായിട്ടൊരു വാര്‍ത്തയും വന്നിട്ടില്ല.
മീനയ്ക്ക് മാത്രമായി നിരവധി ആരാധകരുണ്ടായിരുന്നു. കമല്‍ ഹാസനൊപ്പം അവ്വൈ ഷണ്മുഖി എന്ന സിനിമയില്‍ വളരെ മനോഹരമായി തന്നെ മീന അഭിനയിച്ചിരുന്നു. ആ സിനിമയില്‍ താനും അഭിനയിച്ചിട്ടുണ്ടെന്നാണ് ബെയില്‍വാന്‍ രംഗനാഥന് പറയുന്നത്. അന്ന് ലൊക്കേഷനിലേക്ക് മീന വരുന്നതും പോകുന്നതുമൊന്നും ആരും അറിയാറില്ലായിരുന്നു. അവര്‍ക്ക് യാതൊരു മോശം സ്വഭാവവുമില്ല. സിനിമാലൊക്കേഷനിലെത്തിയാല് തനിക്ക് കാരവന് വേണം, മറ്റേത് വേണം എന്നൊന്നും പറയാറില്ല. അങ്ങനെ നല്ല പേര് വാങ്ങിയിട്ടുള്ള ആളാണ് മീന’ എന്നും ബെയില്‍വാന്‍ പറയുന്നു.
അടുത്തിടെ ധനുഷും മീനയും തമ്മില്‍ വിവാഹിതരാവാന്‍ പോവുന്നു എന്ന തരത്തിലും പ്രചാരണം നടന്നിരുന്നു. ഇതേ ബെയില്‍വാന്‍ രംഗനാഥന് തന്നെയാണ് ഈക്കാര്യങ്ങളും പറഞ്ഞ്. ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തുകളും വലിയ വര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. ധനുഷുമായി പുതിയ ബന്ധത്തിലേക്ക് നടി പോവുകയാണെന്ന രംഗനാഥന്റെ വെളിപ്പെടുത്തല്‍ ആരാധകരെയും അത്ഭുതപ്പെടുത്തിയിരുന്നു. പിന്നാലെ അതിനുള്ള വിശദീകരണവും താരം നല്കി.
നാളുകള്‍ക്ക് മുന്‍പാണ് മീനയുടെ ഭര്‍ത്താവ് അന്തരിക്കുന്നത്. ശേഷം സാധാരണ ജീവിതത്തിലേക്ക് തിരികെ വന്ന നടി ധനുഷിനെ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്നാണ് ബെയില്‍വാന്‍ രംഗനാഥന് പറയുന്നത്. ധനുഷ് ഭാര്യയുമായി പിരിഞ്ഞും മീന ഭര്‍ത്താവില്ലാതെയും ജീവിക്കുന്നതിനാല്‍ ഈ വരുന്ന ജൂലൈയില്‍ രണ്ടാളും വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ഇതില്‍ എത്രത്തോളം സത്യമുണ്ടെന്ന് എനിക്കും പറയാന്‍ സാധിക്കില്ല.
‘രണ്ടാളും ചെറുപ്പക്കാരാണ്, നാല്പത് വയസേ ഉള്ളു. ഇരുവരും പങ്കാളികളില്ലാതെ ജീവിക്കുകയുമാണ്. അപ്പോള്‍ അവരുടെ ശരീരം പലതും ആവശ്യപ്പെടും. അതുകൊണ്ട് ഇനിയൊരു ജീവിതം ഉണ്ടാവുന്നതില്‍ തെറ്റൊന്നുമില്ല. ചിലപ്പോള്‍ വിവാഹം കഴിക്കാതെ ലിവിംഗ് ടുഗദറായിട്ടും ജീവിച്ചേക്കാം എന്നും താന്‍ ഒരുപാട് ആരാധിക്കുന്ന രജനികാന്തിന്റെ മകള്‍ക്ക് മീന എങ്ങനെ ദ്രോഹം ചെയ്യും എന്നതാണ് ചോദ്യം’, എന്നും രംഗനാഥന് പറയുന്നു.
