മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതനായ താരമാണ് ബാലാജി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ അയോധ്യ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരിക്കുകയാണ് ബാലാജി ശര്‍മ്മ.
കുടുംബത്തിനൊപ്പമാണ് നടന് അയോധ്യയിലെത്തിയത്. ഭാര്യക്കും കുട്ടിക്കുമൊപ്പം ക്ഷേത്രത്തിലേയ്ക്ക് നടന്നു നീങ്ങുന്ന വീഡിയോ ബാലാജി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ വലിയ ഭക്ത ജനത്തിരക്കാണെന്നും രാമജന്മഭൂമിയില്‍ നിന്നുള്ള അനുഭവം ഗംഭീരം ആണെന്നും അദ്ദേഹം പറഞ്ഞു.
വീഡിയോ പങ്കുവെച്ചതിന് ശേഷം വലിയ രീതിയിലുള്ള വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. താന്‍ വെറും ബാലാജി അല്ല സംഘി ബാലാജി ആണ്, വേറെ ഒരു നടനും ഇല്ലാത്ത ചങ്കൂറ്റം നിങ്ങളില്‍ കാണുന്നു എന്നിങ്ങനെ നീളുന്ന കമെന്റുകളാണ് വീഡിയോയുടെ താഴെ വരുന്നത്. പക്ഷേ നടന് ഇതില്‍ ഒന്നും തിരിച്ച് പ്രതികരിച്ചിട്ടില്ല.
നടൻ ജോജു ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് സംവിധായകനും നടനുമായ ലിജോ ജോസ് പെല്ലിശ്ശേരി. ചുരുളി സിനിമാ വിവാദവുമായി ബന്ധപ്പെട്ടുള്ള കുറിപ്പാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ മലയാളികൾ കഴിവുള്ളവരെ...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...