general
കാശിറക്കിയത് ആരാണെന്നു മാത്രം ഇനി അറിഞ്ഞാല്‍ മതി; ഇന്നല്ലെങ്കില്‍ നാളെ ഇവരുടെ ബോസിന്റെ പേര് പുറത്തുവരും…അന്ന് കിടന്നു മോങ്ങരുത്.!; വൈറലായി പോസ്റ്റ്
കാശിറക്കിയത് ആരാണെന്നു മാത്രം ഇനി അറിഞ്ഞാല്‍ മതി; ഇന്നല്ലെങ്കില്‍ നാളെ ഇവരുടെ ബോസിന്റെ പേര് പുറത്തുവരും…അന്ന് കിടന്നു മോങ്ങരുത്.!; വൈറലായി പോസ്റ്റ്
ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മാളികപ്പുറം എന്ന ചിത്രത്തിന് തിയേറ്ററില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നാലാം വാരം പിന്നിടുമ്പോഴും തിയേറ്റര്‍ വിട്ടുപോവാത്ത ചിത്രം 50 കോടി ക്ലബ്ലിലെത്തിയെന്ന് അവകാശപ്പെട്ടുകൊണ്ട് അണിയപ്രവര്‍ത്തകര്‍ മുന്നോട്ട് വരികയും ചെയ്തിരുന്നു. വിജയത്തിനൊപ്പം തന്നെ പല വിവാദങ്ങളും മാളികപ്പുറവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ വന്നിരുന്നു.
സംഘപരിവാര്‍ അജണ്ടയെന്നതായിരുന്നു ഇതിലെ പ്രധാന ആരോപണം. ഇതിനിടയില്‍ തന്നെയാണ് ചിത്രത്തിന്റെ റിവ്യൂ ചെയ്ത വ്‌ലോഗറെ വിളിച്ച് ഉണ്ണി മുകുന്ദന്‍ തെറി പറയുന്നതിന്റെ ഓഡിയോയും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തെത്തിയിരുന്നു. സീക്രട്ട് ഏജെന്റെന്ന യൂട്യൂബ് ചാനല്‍ നടത്തുന്ന മലപ്പുറത്തെ സായി എന്ന വ്‌ലോഗറിനെ വിളിച്ചാണ് ഉണ്ണി മുകുന്ദന്‍ തന്റെ രോഷം പ്രകടിപ്പിച്ചിരുന്നത്.
30 മിനിറ്റിലേറെ നീണ്ട തര്‍ക്കത്തിന്റെ ഓഡിയോ വ്‌ലോഗര്‍ പുറത്തുവിടുകയായിരുന്നു. ഇതില്‍ പലപ്പോഴും ഉണ്ണി മുകുന്ദന്‍ വ്‌ലോഗറെ മലയാളത്തിലും ഹിന്ദിയിലുമൊക്കെ പച്ചത്തെറി വിളിക്കുന്നതാണുള്ളത്. സിനിമയെ വിമര്‍ശിച്ചതിനാണ് നടന്‍ തെറിവിളിച്ചതെന്നാണ് വ്‌ലോഗറുടെ വാദം. എന്നാല്‍ തന്നെയും തന്റെ കുടുംബത്തെയും വ്യക്തിപരമായി വിമര്‍ശിച്ചതിനോടാണ് താന്‍ പ്രതികരിക്കുന്നതെന്നാണ് ഉണ്ണിമുകുന്ദന്‍ അഭിപ്രായപ്പെടുന്നത്.
ഈ വിവാദങ്ങള്‍ക്ക് പിന്നാലെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ബാലയുടെ ഒരു ചിത്രമാണ്. ബാലയും യൂട്യൂബറായ സീക്രട്ട് ഏജന്റും ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് ശ്രദ്ധിക്കപ്പെട്ട സന്തോഷ് വര്‍ക്കിയും ചേര്‍ന്ന് നില്‍ക്കുന്നതാണ് ചിത്രം. ഇതോടെ ഉണ്ണി മുകുന്ദന് നേരെയുണ്ടായ സൈബര്‍ ആക്രമണങ്ങളും പ്രശ്‌നങ്ങളും കരുതിക്കൂട്ടി അരങ്ങേറിയതാണെന്നാണ് പലരും പറയുന്നത്. സുനീഷ് കാപ്പില്‍ എന്നയാളുടെ ഫേസ് ബുക്ക് പോസ്റ്റും ഇതോടൊപ്പം വൈറലായി മാറുകയാണ്.
കാശിറക്കിയത് ആരാണെന്നു മാത്രം ഇനി അറിഞ്ഞാല്‍ മതി.!
ആ കാശ് വാങ്ങി നക്കിയിട്ട് ഉണ്ണി മുകുന്ദനെതിരെ തുടര്‍ച്ചയായി പണിവക്കുന്നവരുടെ ഗ്രൂപ്പ് ഫോട്ടോ കിട്ടിയിട്ടുണ്ട്.
ഇന്നല്ലെങ്കില്‍ നാളെ ഇവരുടെ ബോസിന്റെ പേര് പുറത്തുവരും…അന്ന് കിടന്നു മോങ്ങരുത്.! എന്നാണ് പോസ്റ്റ്.
നേരത്തെ ബാലയും ഉണ്ണി മുകുന്ദനും തമ്മിലുള്ള പ്രശ്‌നം ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമാണ് വഴിതെളിച്ചത്. അതൊന്ന് കെട്ടടങ്ങിയതിന് പിന്നാലെയാണ് വീണ്ടും നടനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നത്. ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിലെ പ്രതിഫല തര്‍ക്കത്തിന്റെ പേരിലാണ് ബാല വാര്‍ത്തകളില്‍ ഇടം നേടിയത്. പ്രതിഫലം തരാതെ ഉണ്ണി മുകുന്ദന്‍ തന്നെ പറ്റിച്ചുവെന്നാണ് ബാല പറഞ്ഞത്.
പുതിയ ചിത്രമായ ഷഫീഖിന്റെ സന്തോഷം എന്ന ചിത്രത്തില്‍ അഭിനയിച്ചതിന്റെ പ്രതിഫലം നല്‍കിയില്ലെന്നാണ് ബാലയുടെ ആരോപണം. പിന്നാലെ വലിയ വിവാദങ്ങള്‍ക്കാണ് ഈ വിഷയം തുടക്കമിട്ടത്. സിനിമയുടെ റിലീസിന് താരങ്ങള്‍ ഒരുമിച്ച് തിയേറ്ററിലെത്തിയിരുന്നു. എന്നാല്‍ പ്രതിഫലം പോലും തരാതെ ഉണ്ണി മുകുന്ദന്‍ എല്ലാവരെയും പറ്റിക്കുകയായിരുന്നുവെന്നാണ് ബാല പറഞ്ഞത്. പിന്നാലെ ആരോപണങ്ങളില്‍ പ്രതികരണവുമായി ഉണ്ണി മുകുന്ദനും എത്തിയിരുന്നു.
‘ബാലയ്ക്കുള്ള മറുപടിയല്ല, എന്നെ വിശ്വസിക്കുന്നവര്‍ക്ക് വേണ്ടിയുള്ള വിശദീകരണമാണ്. എന്റെ വളരെ അടുത്ത സുഹൃത്താണ് ബാല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം നിര്‍മിക്കുകയും അഭിനയിക്കുകയും ചെയ്ത സിനിമയില്‍ ഞാന്‍ അഭിനയിച്ചു. ഒരു സുഹൃത്തെന്ന നിലയില്‍ പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചത്. വലിയ മഹത്തരമായ കാര്യമായി ഞാനൊരിക്കലും പറയുന്നതല്ല. ബാലയുടെ വ്യക്തി ജീവിതത്തില്‍ നടക്കുന്നത് എന്താണെന്ന് ശ്രദ്ധിച്ചിട്ടില്ല.
അദ്ദേഹത്തിന്റെ രണ്ടാമത്തെ വിവാഹത്തിന് സിനിമാരംഗത്ത് നിന്ന് പോയ ചുരുക്കം ചില വ്യക്തികളില്‍ ഒരാളായിരുന്നു ഞാന്‍. ഒരു വലിയ ഇടവേളയ്ക്ക് ശേഷമായിരുന്നു ഷഫീക്കിന്റെ സന്തോഷത്തില്‍ ബാല അഭിനയിച്ചത്. മറ്റൊരു നടനെ വച്ച് ചെയ്യേണ്ട കഥാപാത്രത്തിന് ഞാനായിരുന്നു ബാലയെ നിര്‍ദ്ദേശിച്ചത്. ബാല തന്നെ ഡബ്ബ് ചെയ്യണമെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹം പ്രതിഫലം വേണ്ടെന്ന് പറഞ്ഞു. എന്നാല്‍ രണ്ട് ലക്ഷം രൂപ അദ്ദേഹത്തിന് നല്‍കി. അതിനുള്ള തെളിവുകള്‍ അടക്കമായിരുന്നു ഉണ്ണി മുകുന്ദന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.