News
‘പൊന്നിയിന്‍ സെല്‍വന്‍ 2’ ഐമാക്‌സ് തിയേറ്ററുകളിലും; വാര്‍ത്തയേറ്റെടുത്ത് ആരാധകര്‍
‘പൊന്നിയിന്‍ സെല്‍വന്‍ 2’ ഐമാക്‌സ് തിയേറ്ററുകളിലും; വാര്‍ത്തയേറ്റെടുത്ത് ആരാധകര്‍
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന, മണിരത്‌നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമാണ് ‘പൊന്നിയിന്‍ സെല്‍വന്‍’. ചിത്രത്തിന്റെ രണ്ടാം ഭാഗത്തോട് അനുബന്ധിച്ച് പുറത്തെത്തിയ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്. ഏപ്രില്‍ 28നാണ് ചിത്രത്തിന്റെ റിലീസ് എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ‘പൊന്നിയിന്‍ സെല്‍വന്‍ 2’ ഐമാക്‌സ് തിയേറ്ററുകളിലും റിലീസ് ചെയ്യുമെന്നാണ് പുതിയ വാര്‍ത്ത. തമിഴിനു പുറമേ ഹിന്ദിയിലും മണിരത്‌നത്തിന്റെ ചിത്രം ഐമാക്‌സില്‍ കാണാനാകും. സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‌നം ‘പൊന്നിയിന്‍ സെല്‍വന്‍’ ഒരുക്കിയിരുന്നത്.
‘പൊന്നിയിന്‍ സെല്‍വന്‍’ ഇന്ത്യന്‍ സിനിമയ്!ക്ക് അഭിമാനിക്കാവുന്ന ഒന്നാണ് എന്നായിരുന്നു ആദ്യ ദിവസം മുതല്‍ വന്ന പ്രതികരണങ്ങള്‍. ചിത്രം തമിഴകത്ത് വന്‍ ഹിറ്റായി. വിക്രം, ജയം രവി, കാര്‍ത്തി, റഹ്!മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യാ റായ് ബച്ചന്‍, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്.
125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നായിരുന്നു റിപ്പോര്‍ട്ട്. ആമസോണ്‍ െ്രെപം വീഡിയോയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് സ്വന്തമാക്കിയത്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നു.
തോട്ട ധരണിയും വാസിം ഖാനും ചിത്രത്തിന്റെ കലാ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീകര്‍ പ്രസാദ് ആണ് എഡിറ്റിംഗ് . രവി വര്‍മനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ശ്യാം കൗശലാണ് ആക്ഷന്‍ കൊറിയോഗ്രഫി. ബൃന്ദ നൃത്ത സംവിധാനം. ആനന്ദ് കൃഷ്!ണമൂര്‍ത്തിയാണ് സൗണ്ട് ഡിസൈനര്‍. ഏക ലഖാനി വസ്!ത്രാലങ്കാരവും നിര്‍വ്വഹിച്ചിരിക്കുന്നു.
