Malayalam
ഞാന്‍ എന്നോ മരിച്ചതാണ്….ജീവിതത്തില്‍ ആയിരം പേരൊന്നും ആവശ്യമില്ല കൂടെ നില്‍ക്കുന്ന പത്ത് പേര്‍ മതി; കൂട്ടുകാര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് ബാല; വൈറലായി വാക്കുകള്‍
ഞാന്‍ എന്നോ മരിച്ചതാണ്….ജീവിതത്തില്‍ ആയിരം പേരൊന്നും ആവശ്യമില്ല കൂടെ നില്‍ക്കുന്ന പത്ത് പേര്‍ മതി; കൂട്ടുകാര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് ബാല; വൈറലായി വാക്കുകള്‍
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. കുറച്ചു കാലമായി സിനിമയില്‍ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. നടന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നടന്റെ മികച്ചൊരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ബാലയെ പോലെ തന്നെ ഭാര്യ എലിസബത്തും സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ്. ഇരുവരും ഒരുമിച്ചെത്തുന്ന വീഡിയോകളും അഭിമുഖങ്ങളുമെല്ലാം വലിയ ശ്രദ്ധ നേടാറുണ്ട്. നടന്റെ വ്യക്തി ജീവിതം എന്നും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്.
സോഷ്യല്‍മീഡിയയില്‍ വളരെ ആക്ടീവായ താരം തന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ പങ്കിടാറുണ്ട്. അത്തരത്തില്‍ ബാല പങ്കിട്ട ഏറ്റവും പുതിയ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. തന്റെ നാല്‍പ്പത്തിയൊന്നാം പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചതിന്റെ വീഡിയോയാണ് ബാല പങ്കിട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് ബാല പിറന്നാള്‍ ആഘോഷിച്ചത്. ബാലയുടെ പിറന്നാളിനായി സുഹൃത്തുക്കള്‍ വീട് മുഴുവന്‍ അലങ്കരിച്ചിരുന്നു.
ഈ പിറന്നാള്‍ ഇത്രത്തോളം ഗംഭീരമാകുമെന്ന് അറിഞ്ഞില്ലെന്ന് പറഞ്ഞാണ് ബാല സംസാരിച്ച് തുടങ്ങിയത്. അര്‍ച്ചനയെന്ന ബാലയുടെ സുഹൃത്തിന്റെ നേതൃത്വത്തിലാണ് ആഘോഷങ്ങള്‍ ഒരുക്കിയത്. ‘ജീവിതത്തില്‍ ഒരേയൊരു കാര്യമെ ഞാന്‍ പഠിച്ചിട്ടുള്ളു. ജീവിതത്തില്‍ ആയിരം പേരൊന്നും ആവശ്യമില്ല കൂടെ നില്‍ക്കുന്ന പത്ത് പേര്‍ മതിയെന്നതാണത്. സ്‌നേഹമാണ് ജീവിതത്തില്‍ വലുത് കാശല്ല. ഈ നാല്‍പ്പത്തിയൊന്നാം വയസില്‍ ഇങ്ങനെ പിറന്നാള്‍ ആഘോഷിക്കാന്‍ കഴിയുന്നതിന് ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു.
ഞാന്‍ എന്നോ മരിച്ചതാണ്…. പതിനേഴാമത്തെ വയസില്‍ മരിച്ചതാണ്. ഇന്ന് ഈ പിറന്നാള്‍ തന്ന ദൈവത്തിന് നന്ദി പറയുന്നു. എന്റെ കമ്മിറ്റ്‌മെന്റ്‌സെല്ലാം ദൈവത്തോട് മാത്രമാണ്. എല്ലാവരും നന്നായി ഇരിക്കണം. ദൈവത്തെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചാല്‍ നിങ്ങള്‍ അമ്പലത്തില്‍ പോകേണ്ട ആവശ്യമില്ല. നിങ്ങളുടെ ഹൃദയത്തില്‍ ദൈവം വന്ന് നില്‍ക്കും നിങ്ങളെ സ്‌നേഹിക്കുന്നവര്‍ നിങ്ങള്‍ക്ക് ചുറ്റും നില്‍ക്കും. എന്റെ പുതിയ സിനിമയുടെ വിശേഷങ്ങള്‍ നിങ്ങളെ വൈകാതെ അറിയിക്കും’, എന്നാണ് ബാല പറഞ്ഞത്.
എനിക്ക് ബന്ധങ്ങളില്ലെന്നാണ് ഞാന്‍ വിചാരിച്ചത്. പക്ഷെ ഇവരെല്ലാം എന്റെ ബന്ധങ്ങളാണ് എന്നാണ് പിറന്നാള്‍ ആഘോഷ വീഡിയോ പങ്കിട്ട് ബാല പറഞ്ഞത്. ബാലയുടെ വീഡിയോ വൈറലായതോടെ നിരവധി പേരാണ് ബാലയ്ക്ക് പിറന്നാള്‍ ആശംസിച്ച് എത്തിച്ചത്. എന്നാല്‍ എലിസബത്ത് എവിടെയെന്നുള്ള ചോദ്യങ്ങള്‍ ഇത്തവണയും ആരാധകര്‍ ചോദിച്ചിട്ടുണ്ട്. എലിസബത്തിന്റെ വക പിറന്നാള്‍ ആശംസകളൊന്നും ബാലയ്ക്കായി ഇതുവരെ വന്നിട്ടുമില്ല. കഴിഞ്ഞ കുറച്ച് നാളുകളായി എലിസബത്ത് ബാലയ്‌ക്കൊപ്പമില്ല.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എവിടെയോ ഉള്ള ഒരു ആശുപത്രിയില്‍ ജോലി ചെയ്ത് വരികയാണ് എലിസബത്ത്. ജോലിക്കായി കേരളം വിട്ട് വന്നിരിക്കുകയാണ് താനെന്ന് എലിസബത്ത് പറയാറുണ്ടെങ്കിലും എവിടെയാണ് ജോലി ചെയ്യുന്നതെന്ന് എലിസബത്ത് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. സ്വന്തം യുട്യൂബ് ചാനല്‍ വഴി വിശേഷങ്ങളെല്ലാം എലിസബത്ത് പങ്കിടാറുണ്ട്. ബാലയും എലിസബത്തും പ്രണയിച്ച് വിവാഹിതരായവരാണ്. കഴിഞ്ഞ വര്‍ഷം ബാല പിറന്നാള്‍ ആഘോഷിച്ചത് എലിസബത്തിന് ഒപ്പമാണ്.
അതേ സമയം ഉണ്ണിമുകുന്ദന്‍ നായകയായ ഷെഫിക്കിന്റെ സന്തോഷമാണ് ബാല ഒടുവില്‍ അഭിനയിച്ച മലയാള സിനിമ. ചിത്രത്തില്‍ സഹകരിച്ച പല സഹപ്രവര്‍ത്തകര്‍ക്കും ഉണ്ണി മുകുന്ദന്‍ പണം നല്‍കിയില്ല എന്ന ബാലയുടെ പ്രസ്ഥാവന വിവാദമായിരുന്നു. കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ബാലയ്ക്ക് നടത്തിയതിനാല്‍ താരം ഇപ്പോഴും മരുന്നുകള്‍ കഴിക്കുന്നുണ്ട്.
ഒരു കാലത്ത് ഏറ്റവും കൂടുതല്‍ ആരാധകരുണ്ടായിരുന്ന നടനായിരുന്നു ബാല. പുലിമുരുകന് ശേഷം ബാലയെ ഊര്‍ജ്വസ്വലതയോടെ കാണാന്‍ സാധിച്ചിട്ടില്ലെന്നത് ആരാധകരെ സങ്കടപ്പെടുത്തുന്ന ഒരു കാര്യമാണ്. പുതിയ മുഖത്തിലും ചെമ്പടയിലും എന്ന് നിന്റെ മൊയ്തീനിലുമുണ്ടായിരുന്ന ബാലയെ തിരികെ കിട്ടാന്‍ വേണ്ടിയാണ് ആരാധകരും കാത്തിരിക്കുന്നത്.
ബാല്‌ക്കൊപ്പമുള്ള വീഡിയോകളിലെല്ലാം സജീവസാന്നിധ്യമായിരുന്ന എലിസബത്തിനെ പെട്ടെന്ന് കാണാതായതോടെയാണ് ഇരുവരും വേര്‍പിരിഞ്ഞെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ സ്വന്തം വീട്ടില്‍ തന്റെ യൂട്യൂബ് ചാനലുമായി സജീവമായിരുന്നു എലിസബത്ത്. വീട്ടുകാര്‍ക്ക് ഒപ്പമാണ് എലിസബത്ത് പിറന്നാള്‍ ആഘോഷിച്ചതെല്ലാം. അതിനു മുന്‍പ് താന്‍ ഒരു വിഷമത്തിലാണെന്നും തനിക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പറഞ്ഞ് എലിസബത്ത് ഒരു പോസ്റ്റും പങ്കുവച്ചിരുന്നു.
നിരന്തരം തന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ള ആളാണ് ബാല. ഒരിടയ്ക്ക് എലിസബത്തിന് ഒപ്പമുള്ള വീഡിയോകളുമായി എത്തിയിരുന്ന നടന്‍ കുറച്ചു നാളുകളായി കൂട്ടുകാര്‍ക്കും, സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഭാഗമായവര്‍ക്കുമൊപ്പമാണ് സോഷ്യല്‍ മീഡിയയില്‍ എത്താറുള്ളത്. യൂട്യൂബ് ചാനലുമൊക്കെയായി സജീവമായ എലിസബത്താക്കട്ടെ, മാതാപിതാക്കള്‍ക്കൊപ്പമോ അല്ലെങ്കില്‍ തനിച്ചോ ഉള്ള വ്‌ളോഗുകളാണ് പോസ്റ്റ് ചെയ്യാറുള്ളത്. ഇതൊക്കെയാണ് ബാലയും എലിസബത്തും തമ്മില്‍ എന്തോ പ്രശ്‌നമുണ്ടെന്ന സംശയത്തിലേക്ക് ആരാധകരെ കൊണ്ടെത്തിച്ചത്.