Malayalam
അതുകൊണ്ടാണ് ദിലീപ് അനുകൂലികള്‍ എല്ലാം ഇപ്പോള്‍ ദിലീപ് പാവമാണെന്നും കള്ളുകുടിച്ച് കൊണ്ടാണ് സംസാരിച്ചതെന്നും പറയുന്നത്; ബൈജു കൊട്ടാരക്കര
അതുകൊണ്ടാണ് ദിലീപ് അനുകൂലികള്‍ എല്ലാം ഇപ്പോള്‍ ദിലീപ് പാവമാണെന്നും കള്ളുകുടിച്ച് കൊണ്ടാണ് സംസാരിച്ചതെന്നും പറയുന്നത്; ബൈജു കൊട്ടാരക്കര
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസാണ് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസിലെ ശബ്ദസാംപിളുകള്‍ ചണ്ഡീഗഢിലേക്ക് പരിശോധനയ്ക്ക് അയക്കണം എന്ന വാദം ദിലീപ് മുന്നോട്ടുവെച്ചേക്കും എന്ന് പറയുകയാണ് സംവിധായകന് ബൈജു കൊട്ടാരക്കര. അദ്ദേഹത്തിന്റെ തന്നെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെയായിരുന്നു ബൈജു കൊട്ടാരക്കര. ദിലീപ് അനുകൂലികളുടെ വാക്കുകളില്‍ ഇതാണ് വായിച്ചെടുക്കാനാവുന്നത് എന്നും അദ്ദേഹം പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ എഫ്.എസ്.എല്‍ ലാബില്‍ നിന്ന് തെളിവുകള്‍ പുറത്ത് വന്നു. എഫ്.എസ്.എല്‍ ലാബില്‍ നിന്ന് ദിലീപിന്റേത് തന്നെയാണ് അവിടെ കൊടുത്ത ഏകദേശം 28 ഓളം വരുന്ന ശബ്ദസാംപിളുകള്‍ ദിലീപിന്റേത് തന്നെയാണ് മറ്റാരുടേതുമല്ല എന്നുള്ളതിനെ കുറിച്ച് വളരെ വ്യക്തമായ റിപ്പോര്‍ട്ട് അവിടെ നിന്നും കിട്ടിയിരിക്കുന്നു.
ഈ റിപ്പോര്‍ട്ട് കിട്ടി കഴിഞ്ഞപ്പോള്‍ ഒരു ചാനലില്‍ ദിലീപ് അനുകൂലികളായിരുന്ന ചില ആളുകള്‍ സംസാരിക്കുന്നത് കേട്ടു. നേരത്തെയൊക്കെ ഇവര്‍ പറഞ്ഞിരുന്നത് ഇത് മിമിക്രിയാണ്, ഇത് ദിലീപിന്റേത് അല്ല ഞങ്ങള്‍ പന്തയം വെക്കുന്നു അതുകൊണ്ട് ദിലീപ് ഈ കേസില്‍ പ്രതിയേ അല്ല എന്നൊക്കെയായിരുന്നു. വളരെ വ്യക്തമായി അന്ന് തന്നെ ബാലചന്ദ്രകുമാര്‍ പറഞ്ഞു. ഇത് ദിലീപിന്റെ ശബ്ദം തന്നെയാണ്.
ഞാനത് റെക്കോഡ് ചെയ്തതാണ്, അതുതന്നെയാണ് ഞാനിത് പൊലിസില്‍ കൊടുത്തത്. പൊലീസിന്റെ കൈയില്‍ ഇതിന്റെ എല്ലാം തെളിവുകളുമുണ്ട്. ഇതിനെയാണ് ഇത്രയും കാലം ചാനലുകളിലൂടേയും ഓണ്‍ലൈന്‍ പി ആര് വര്‍ക്കുകളിലൂടേയും ഒക്കെ ഖണ്ഡിച്ച് കൊണ്ടിരുന്നത്. ഇത് ഞങ്ങളുടെ ശബ്ദമല്ല ഇത് മറ്റാരുടേയോ ശബ്ദം വെട്ടിക്കേറ്റിയതാണ്.
വെട്ടിക്കേറ്റിയ ശബ്ദം എന്നൊക്കെ പറഞ്ഞ് കളിയാക്കിയിരുന്ന ആളുകള്‍. ഇപ്പോള്‍ സജി നന്ത്യാട്ട് എന്ന് പറയുന്ന ദിലീപ് അനുകൂലി ഒരു ചാനലിലിരുന്ന് പറയുന്നത് കേട്ടു, അത് ദിലീപിന്റെത് തന്നെയാണ്, ശരിയാണ് എന്ന് എഫ് എസ് എല്‍ ലാബ് പറയുന്നു എന്നെങ്ങനെ വിശ്വസിക്കാന്‍ പറ്റും. ഇനി ചണ്ഡീഗഢിലേക്ക് അയച്ചാലോ.
അപ്പോള്‍ ചണ്ഡീഗഢിലേക്ക് അടുത്തത് അയക്കാനുള്ള പ്ലാനും പദ്ധതിയുമെല്ലാം റെഡിയാകുന്നു എന്നര്‍ത്ഥം. കാരണം ഒരു കേസിന് പോകുമ്പോള്‍ അതിന്റെ കാര്യങ്ങള്‍ മുന്‍പെ അറിഞ്ഞുകൊണ്ട് ചാനലില്‍ വന്നിരുന്ന് വിളമ്പാറുള്ള ആളുകളാണ് ഇവരൊക്കെ. അത് തന്നെയാണ് പറഞ്ഞത് ഇനിയിപ്പോള്‍ ചണ്ഡീഗഢിലേക്ക് പോകില്ല എന്ന് ആരാണ് കണ്ടത്.
വിചാരണ കോടതിയില്‍ തെളിവുകളുടെ കൂമ്പാരങ്ങള്‍ ഉണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഈ തെളിവുകളുടെ കൂമ്പാരങ്ങള്‍ ഒക്കെ അവിടെ നിന്നും ഇനി വിചാരണ വേളയില്‍ ഏതാണ്ട് ഒരാഴ്ചയ്ക്കുള്ളില്‍ വിചാരണ ആരംഭിക്കും എന്നാണ് അറിയാന്‍ കഴിയുന്നത്. 17ാം തിയതിയോ 19ാം തിയതിയോ വിചാരണ ആരംഭിക്കും. ആരംഭിച്ച് കഴിഞ്ഞാല്‍ രണ്ടോ മൂന്നോ മാസം കൊണ്ട് ഇതിന്റെ കേസ് തീരും.
അപ്പോള്‍ ഈ വിചാരണഘട്ടത്തില്‍ ഈ തെളിവുകള്‍ ഒന്നൊന്നായി കീറി മുറിക്കുമ്പോള്‍ വീണ്ടും ഈ എഫ് എസ് എല്‍ ലാബിലെ റിപ്പോര്‍ട്ട് ചണ്ഡീഗഢിലേക്ക് അയക്കാനോ പൂനെയിലെ ലാബിലേക്ക് അയക്കാനോ ഒക്കെ രാമന്‍പിള്ള നിര്‍ദേശിച്ചാല്‍ രാമന്‍പിള്ള ആവശ്യപ്പെട്ടാല്‍ ചിലപ്പോള്‍ അത് ചെയ്ത് കൊടുക്കേണ്ടി വരും. കാരണം നിയമം അങ്ങനെയാണല്ലോ നമ്മുടെ നാട്ടില്‍.
ഈ എഫ് എസ് എല്‍ ലാബില്‍ വിശ്വാസമില്ല, അത് നേരെ ചണ്ഡീഗഢിലേക്ക് വിടണമെന്ന് പറഞ്ഞാല്‍ ചണ്ഡീഗഢിലേക്ക് വിടേണ്ടി വരും. അതുകൊണ്ടാണ് ദിലീപ് അനുകൂലികള്‍ എല്ലാം ഇപ്പോള്‍ പറയുന്നത് ദിലീപ് പാവമാണ്, ചെയ്തിട്ടില്ല, കള്ളുകുടിച്ച് കൊണ്ടാണ് സംസാരിച്ചത് അതുകൊണ്ട് വെറുതെ വിടുമെന്ന്. ദിലീപ് കുറ്റക്കാരനല്ല, വെറുതെ വിടണം എന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.
വോയ്സ് ക്ലിപ്പ് കൊടുത്തപ്പോള്‍ വളരെ ബുദ്ധിപൂര്‍വ്വം രാമന്‍പിള്ള കോടതിയില്‍ ഒരു കാര്യം പറഞ്ഞു, ആ വിചാരണ സമയത്ത്. രാമന്‍പിള്ള പറഞ്ഞത് ഇത് മിമിക്രിയായി കൂടെ എന്നാണ് ചോദിച്ചത്, ബുദ്ധിപൂര്‍വമാണ് ചോദിച്ചത് മിമിക്രിയായിക്കൂടെ എന്ന്. പക്ഷെ അത് മിമിക്രിയാണ് എന്ന് അടിവരയിട്ടാണ് ദിലീപ് അനുകൂലികള്‍ അന്ന് ദിവസേന ചാനലുകളില്‍ വന്നിരുന്ന് പറഞ്ഞുകൊണ്ടിരുന്നത്. അതിപ്പോ സജി നന്ത്യാട്ട് ആണെങ്കിലും രാഹുല്‍ ഈശ്വര്‍ ആണെങ്കിലും അതുപോലെ തിരുവനന്തപുരത്തുള്ള ഒന്ന് രണ്ട് ആളുകളൊക്കെ ആണെങ്കിലും ശരി. ഇവരൊക്കെ പറഞ്ഞുകൊണ്ടിരുന്നത് ഇത് മിമിക്രി ആണ് ദിലീപിന്റെ ശബ്ദമല്ല എന്നാണ് എന്നും അദ്ദേഹം പറഞ്ഞു.
