Malayalam Breaking News
എന്റെ സിനിമയിലെ ആ രംഗം തന്നെയാണ് പൃഥ്വിരാജ് ലൂസിഫറിൽ ഉപയോഗിച്ചത് – വെളിപ്പെടുത്തലുമായി ഭദ്രൻ
എന്റെ സിനിമയിലെ ആ രംഗം തന്നെയാണ് പൃഥ്വിരാജ് ലൂസിഫറിൽ ഉപയോഗിച്ചത് – വെളിപ്പെടുത്തലുമായി ഭദ്രൻ
By
മോഹൻലാലിൻറെ കരിയറിലെ തന്നെ ഏറ്റവും വലിയ നേട്ടമായിരുന്നു ലൂസിഫർ . വളരെ വേഗം ഇരുനൂറു കോടി നേടിയ ലൂസിഫർ പൃഥ്വിരാജ് എന്ന സംവിധായകന്റെ മാസ്സ് എൻട്രി കൂടെ ആയിരുന്നു. കേരളത്തിൽ മാത്രമല്ല വിദേശത്തും ലൂസിഫർ കോടികൾ വാരി. മികച്ച കളക്ഷനുമായി ലൂസിഫർ കുതിച്ചു പാഞ്ഞപ്പോൾ പഴയ മോഹന്ലാലിനെയാണ് ആരാധകർക്കെല്ലാം ലഭിച്ചത്.
ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രം ഒരു പോലീസ് ഉദ്യോഗസ്ഥന്റെ നെഞ്ചിൽ ചവിട്ടുന്ന രംഗം തീയേറ്ററുകളിൽ വലിയ ആവേശമാണ് നൽകിയത്. മോഹൻലാൽ കാലുയർത്തി എതിരാളികളുടെ നെഞ്ചിൽ ചവിട്ടി നിൽക്കുന്ന രംഗങ്ങൾ മുൻപും പല സിനിമകളിലും വന്നിട്ടുള്ളതാണ്. എന്നാൽ അത് എന്റെ സിനിമയായ സ്ഫടികത്തിലെ അതേ രംഗം തന്നെയാണ് ആണ് പൃഥ്വിരാജ് ഉൾപ്പെടുത്തിയതെന്ന് സ്ഫടികത്തിലെ സംവിധായകൻ കൂടിയായ ഭദ്രൻ വെളിപ്പെടുത്തിയിരിക്കുകയാണ്.
കൂടാതെ സ്പടികം എന്ന ചിത്രം നിരവധി തവണ കണ്ടതിനുശേഷമാണ് പൃഥ്വിരാജ് ലൂസിഫർ സംവിധാനം ചെയ്തതെന്നും അദ്ദേഹം തുറന്നു പറഞ്ഞു. പൃഥ്വിരാജ് ഭദ്രന്റെ അനുവാദത്തോടുകൂടി ആണ് ഇക്കാര്യങ്ങളെല്ലാം ചെയ്തത്. മലയാള സിനിമയിലെ മാസ്സ് സംവിധായകരിൽ ഒരാളായ ഭദ്രൻ ജനങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു സിനിമ പ്രവർത്തകനാണ്. അദ്ദേഹത്തിന്റെ ഹിറ്റ് ചിത്രങ്ങളായ സ്പടികം, ഒളിമ്പ്യൻ അന്തോണി ആദം, അയ്യർ ദി ഗ്രേറ്റ് എന്ന ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് എക്കാലവും പ്രീയപ്പെട്ടതാണ്.
badran about lucifer movie
