Connect with us

എന്റെ ഹൃദയത്തില്‍ നിന്നും എന്നും എസ്പിക്ക് സൂക്ഷിക്കാന്‍ ഒരു കുതിരപ്പവന്‍; വൈകാരികമായ കുറിപ്പ് പങ്കുവെച്ച് സംവിധായകന്‍ ഭദ്രന്‍

News

എന്റെ ഹൃദയത്തില്‍ നിന്നും എന്നും എസ്പിക്ക് സൂക്ഷിക്കാന്‍ ഒരു കുതിരപ്പവന്‍; വൈകാരികമായ കുറിപ്പ് പങ്കുവെച്ച് സംവിധായകന്‍ ഭദ്രന്‍

എന്റെ ഹൃദയത്തില്‍ നിന്നും എന്നും എസ്പിക്ക് സൂക്ഷിക്കാന്‍ ഒരു കുതിരപ്പവന്‍; വൈകാരികമായ കുറിപ്പ് പങ്കുവെച്ച് സംവിധായകന്‍ ഭദ്രന്‍

തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് മോഹന്‍ലാല്‍ നായകനായി എത്തിയ സ്ഫടികം. നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും 4കെ ഡോള്‍ബി അറ്റ്‌മോസ് സാങ്കേതിക മികവില്‍ തിയേറ്ററുകളില്‍ റിലീസിനൊരുങ്ങുകയാണ് ചിത്രം. പുത്തന്‍ സാങ്കേതിക വിദ്യകളുടെ അകമ്പടിയോടെയാണ് ചിത്രത്തിന്റെ റീറിലീസ്. ഫെബ്രുവരി ഒന്‍പതിന് കേരളത്തില്‍ 150ല്‍ പരം തിയേറ്ററുകളിലും ലോകമെമ്പാടും 500ല്‍ പരം തിയേറ്ററുകളിലുമാകും റിലീസ് ചെയ്യുക.

ഇപ്പോഴിതാ സംവിധാകന്‍ ഭദ്രന്‍ സിനിമയുടെ റീ മാസ്റ്ററിംഗ് ജോലികള്‍ക്കിടയില്‍ തന്റെ മനസ്സുടക്കിയ ഒരു ചിത്രവും കുറിപ്പും ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ്. സ്ഫടികത്തിന്റെ സംഗീത സംവിധായകന്‍ എസ്പി വെങ്കിടേഷിനെക്കുറിച്ചാണ് ഭദ്രന്റെ കുറിപ്പ്.

‘എന്റേയും കണ്ണ് നിറയിച്ച നിമിഷമായിരുന്നു അത്. യാദൃശ്ചികമായി ക്യാമറയില്‍ പെട്ട ഈ ചിത്രം ഞാന്‍ എന്നും സൂക്ഷിക്കും. എത്രയോ പ്രാവശ്യം കണ്ട് സംഗീതം ചെയ്ത ഈ സിനിമ ഒരിക്കല്‍ കൂടി 4കെ അറ്റ്‌മോസിന് വേണ്ടി സംഘര്‍ഷ ഭരിതമായ സീനുകളിലൂടെ മ്യൂസിക് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ആ ഹൃദയം ഒരു നിമിഷം ഖനീഭവിച്ചു.

ആ കണ്ണുകള്‍ നിറഞ്ഞു ഒഴുകി. ഇതിന്റെ അപാരമായ ബാക്ഗ്രൗണ്ട് സ്‌കോറും ഇതിലെ പാട്ടുകളും ഈ സിനിമയെ എത്രമാത്രം സഹായിച്ചു എന്ന് എത്ര വാക്കുകള്‍ ചേര്‍ത്ത് പറഞ്ഞാലും മതിയാവില്ല. എന്റെ ഹൃദയത്തില്‍ നിന്നും എന്നും എസ്പിക്ക് സൂക്ഷിക്കാന്‍ ഒരു കുതിരപ്പവന്‍’, എന്ന് ഭദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തിലകന്‍, രാജന്‍ പി. ദേവ്, ഉര്‍വ്വശി, ചിപ്പി, കെ.പി.എ.സി. ലളിത, എന്‍എഫ് വര്‍ഗ്ഗീസ്, സില്‍ക്ക് സ്മിത തുടങ്ങി നിരവധി താരനിരയാണ് സ്ഫടികത്തിലുള്ളത്. ചാക്കോ മാഷായി തിലകനും തോമാച്ചായനായി മോഹന്‍ലാലും മത്സരിച്ച് അഭിനയിച്ച ചിത്രം ഒട്ടേറെ വൈകാരിക മുഹൂര്‍ത്തങ്ങളും സ്‌നേഹ ബന്ധങ്ങളുടെ ഊഷ്മളതയും മലയാളികള്‍ക്ക് സമ്മാനിച്ചിരുന്നു.

1995ലാണ് ഭദ്രന്‍ ‘സ്ഫടികം’ ഒരുക്കിയത്. സ്വാഭാവികമായ നിരവധി സംഘട്ടന രംഗങ്ങളാലും ഏറെ ചര്‍ച്ചയായ സിനിമയായിരുന്നു സ്ഫടികം. ഒരു ബിഗ് ബജറ്റ് സിനിമയുടെ എല്ലാ ചേരുവുകളും ചേര്‍ത്തുകൊണ്ടാണ് ചിത്രം ഇപ്പോള്‍ റീറിലീസിനെത്തുന്നത്. 4കെ ദൃശ്യ ശ്രവ്യ മികവില്‍ ചിത്രമിറങ്ങുമ്പോള്‍ നവയുഗ സിനിമകളുടെ എല്ലാ സവിശേഷതകളോടും കൂടെ പ്രായഭേദമന്യേ ഏവര്‍ക്കും ആഘോഷിക്കാനും ആസ്വദിക്കാനുമുള്ളതെല്ലാം ഈ സിനിമയിലുണ്ടാകുമെന്നാണ് ഭദ്രന്‍ ഉറപ്പുനല്‍കിയിരിക്കുന്നത്.

More in News

Trending

Recent

To Top