Connect with us

‘ഓ അത് വേണ്ട അങ്ങനെ വന്നാല്‍ പള്ളിയില്‍ വച്ച് എന്തെങ്കിലും മോശപ്പെട്ട സീനൊക്കെ എടുക്കും’; ഷൂട്ടിംഗ് തടഞ്ഞ് പുരോഹിതന്‍ അന്ന് പറഞ്ഞത് ഇതായിരുന്നു; ഭദ്രൻ പറയുന്നു

Movies

‘ഓ അത് വേണ്ട അങ്ങനെ വന്നാല്‍ പള്ളിയില്‍ വച്ച് എന്തെങ്കിലും മോശപ്പെട്ട സീനൊക്കെ എടുക്കും’; ഷൂട്ടിംഗ് തടഞ്ഞ് പുരോഹിതന്‍ അന്ന് പറഞ്ഞത് ഇതായിരുന്നു; ഭദ്രൻ പറയുന്നു

‘ഓ അത് വേണ്ട അങ്ങനെ വന്നാല്‍ പള്ളിയില്‍ വച്ച് എന്തെങ്കിലും മോശപ്പെട്ട സീനൊക്കെ എടുക്കും’; ഷൂട്ടിംഗ് തടഞ്ഞ് പുരോഹിതന്‍ അന്ന് പറഞ്ഞത് ഇതായിരുന്നു; ഭദ്രൻ പറയുന്നു

1995ൽ പുറത്തിറങ്ങിയ ഒരു ഭദ്രന്‍ പടം 2023ല്‍ പുതിയ സാങ്കേതിക രീതിയിലൂടെ വീണ്ടും തിയറ്ററുകളിലേക്ക് എത്തുകയാണ്. തിലകൻ, നെടുമുടി വേണു, കെപിഎസി ലളിത, ഉർവശി, രാജൻ പി ദേവ്, ചിപ്പി, അശോകൻ, മണിയൻപിള്ള രാജു തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

ചിത്രത്തില്‍ ഒരു നായികയായി എത്തിയത് സില്‍ക്ക് സ്മിത ആയിരുന്നു. സില്‍ക്ക് അഭിനയിക്കുന്നതിനാല്‍ ചില പ്രശ്‌നങ്ങളും ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍.

സ്ഫടികം സിനിമയുടെ ഷൂട്ട് നടക്കുന്ന സമയത്ത് ഒരു പള്ളി ആവശ്യമായിരുന്നു. ഒരു പള്ളി കണ്ടുപിടിച്ച് തങ്ങള്‍ അവിടെ ചെന്നു. എന്നാല്‍ പള്ളി തരാന്‍ പറ്റില്ല എന്നാണ് അവിടുത്തെ വികാരി പറഞ്ഞത്. സിനിമയില്‍ സില്‍ക്ക് സ്മിതയുള്ളതായിരുന്നു അതിന് കാരണം. തനിക്ക് അത്ഭുതം തോന്നി.

ഒരു പുരോഹിതന്‍ തന്നോട് പറയുകയാണ് പള്ളിയില്‍ സില്‍ക്ക് സ്മിതയെ കയറ്റാന്‍ പറ്റില്ലെന്ന്. താന്‍ ആ അച്ഛനോട് ചോദിച്ചു എന്തുകൊണ്ട് പള്ളിയില്‍ സില്‍ക്ക് സ്മിത കയറാന്‍ പാടില്ല എന്ന്. ശരിക്കും ഇതാണ് നിങ്ങള്‍ ചോദിക്കേണ്ട ചോദ്യം. ‘ഓ അത് വേണ്ട അങ്ങനെ വന്നാല്‍ പള്ളിയില്‍ വച്ച് എന്തെങ്കിലും മോശപ്പെട്ട സീനൊക്കെ എടുക്കും’ എന്നാണ് അദ്ദേഹം പറഞ്ഞത്.
അത് എങ്ങനെ അച്ഛന് പറയാന്‍ പറ്റുമെന്ന് താന്‍ ചോദിച്ചു. ഒരിക്കലും അച്ഛന് അത് പറയാന്‍ പറ്റില്ല. കാരണം ഇത് അങ്ങനെയൊരു സിനിമ അല്ലെന്ന് താന്‍ പറഞ്ഞു. പിന്നീട് അച്ഛനോട് സിനിമയുടെ കഥ താന്‍ ചുരുക്കി പറഞ്ഞു. അച്ഛന് ആ കഥ ഇഷ്ടപ്പെട്ടു. ഒടുവില്‍ ഷൂട്ടിംഗിന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു.

സില്‍ക്ക് സ്മിതക്ക് ഉണ്ടായിരുന്ന ഒരു ഇമേജ് ഉണ്ടല്ലോ, അതിനെ വച്ചിട്ടാണ് ആ അച്ഛന്‍ സിനിമയെ വിലയിരുത്തിയത്. എന്നാല്‍ താന്‍ അത് തിരുത്തി. അങ്ങനെയാണ് ആ സിനിമ അവിടെ ഷൂട്ട് ചെയ്യാന്‍ കഴിഞ്ഞത്. അതൊക്കെ എല്ലാ കാലത്തും അങ്ങനെ തന്നെയുണ്ടാവും എന്നാണ് ഭദ്രന്‍ പറയുന്നത്.

Continue Reading
You may also like...

More in Movies

Trending