നൂറ് കോടി ക്ലബില്‍ ഇടം പിടിച്ച് ബിഗ്ബി യുടെ ബദ്ലാ
പിങ്ക് എന്ന അമിതാഭ് ബച്ചനും തപ്സി പാനുവും ഒന്നിച്ചഭിനയിയിച്ച ചിത്രത്തിന് ശേഷം ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്റേതായി പുറത്തിറങ്ങിയ ചിത്രമാണ് ബദ്ലാ . സുജയ് ഘോഷ് സംവിധാനം ചെയ്ത ചിത്രത്തിൽ അമിതാഭ് ബച്ചനും തപ്സി പാനുവും ആണ് മുഖ്യ വേഷത്തിൽ എത്തുന്നത് .റെഡ് ചില്ലീസ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ഗൗരി ഖാനാണ് നിര്‍മ്മിച്ചിരുന്നത്.
സിനിമ നൂറ് കോടി ക്ലബില്‍ ഇടംപിടിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രണ്ടാഴ്ച കൊണ്ട് ഇന്ത്യയില്‍ നിന്നുമാത്രമായി 81 കോടിക്ക് മുകളിലാണ് സിനിമ കളക്ഷന്‍ നേടിയിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്തുനിന്നും 19 കോടി കളക്ഷനും ചിത്രം സ്വന്തമാക്കി. ബദ്ലയുടെ ആഗോള കളക്ഷനിലാണ് സിനിമ 100 കോടിക്കു മുകളില്‍ കളക്ഷന്‍ നേടിയിരിക്കുന്നത്.
ചിത്രത്തില്‍ കാമുകന്റെ മരണത്തില്‍ കുറ്റവാളിയെന്ന് മുദ്ര കുത്തപ്പെട്ട നൈന എന്ന കഥാപാത്രത്തെയാണ് തപ്സി പാനു അവതരിപ്പിക്കുന്നത്. ബാദല്‍ ഗുപ്തയെന്ന വക്കീല്‍ വേഷത്തില്‍ അമിതാഭ ബച്ചനും എത്തുന്നു. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം സിനിമ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.
badla movie in 100 crore club
