Connect with us

വിവാഹ വേഷത്തില്‍ വരന്റെ കൈ പിടിച്ച് നാദിറ..? സത്യം വെളിപ്പെടുത്തി താരം; നടുങ്ങി വിറച്ച് ആരാധകർ!!!

Malayalam

വിവാഹ വേഷത്തില്‍ വരന്റെ കൈ പിടിച്ച് നാദിറ..? സത്യം വെളിപ്പെടുത്തി താരം; നടുങ്ങി വിറച്ച് ആരാധകർ!!!

വിവാഹ വേഷത്തില്‍ വരന്റെ കൈ പിടിച്ച് നാദിറ..? സത്യം വെളിപ്പെടുത്തി താരം; നടുങ്ങി വിറച്ച് ആരാധകർ!!!

ബിഗ് ബോസ് മലയാളം സീസൺ ഫൈവ് അവസാനിച്ചപ്പോൾ എല്ലാംകൊണ്ടും നേട്ടങ്ങൾ ഉണ്ടായൊരു മത്സരാർത്ഥിയാണ് നാദിറ മെഹ്റിൻ. ട്രാൻസ്ജെന്റേഴ്സ് വിഭാഗത്തിൽ നിന്നും നിരവധി മത്സരാർത്ഥികൾ ഇതിന് മുമ്പും ബിഗ് ബോസിൽ മത്സരാർത്ഥികളായി പങ്കെടുത്തിട്ടുണ്ടെങ്കിലും നാദിറ ഉണ്ടാക്കിയെടുത്ത ആരാധകരെ സമ്പാദിക്കാൻ അവർക്കാർക്കും സാധിച്ചിരുന്നില്ല.

ബിഗ് ബോസ് വീടിനകത്തെ വാദപ്രതിവാദങ്ങളിലും തന്റെ നിലപാട് കൃത്യമായി തുറന്ന് പറയാനും നാദിറ മടി കാണിച്ചിരുന്നില്ല. ഫിസിക്കൽ ടാസ്കുകളിലും മറ്റും മികവോടെ മുന്നോട്ട് പോയ മത്സരാർത്ഥിയുമായിരുന്നു നാദിറ. ബിഗ് ബോസ് വിജയകിരീടത്തേക്കാൾ വലിയ സന്തോഷങ്ങളാണ് ട്രാൻസ്‌ജെൻഡർ മത്സരാർത്ഥിയായി എത്തിയ നാദിറയുടെ ജീവിതത്തിലുണ്ടായത്. വർഷങ്ങളായി അകന്നു നിന്ന കുടുംബം തന്നെ സ്വീകരിച്ചതാണ് ആ സന്തോഷങ്ങളിൽ ഏറ്റവും വലുത്.

ഇപ്പോഴിതാ നാദിറ വിവാഹിതയായെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവരുകയാണ്. വിവാഹവേഷത്തിൽ വരനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ നടി തന്നെയാണ് പുറത്ത് വിട്ടതും. സെറ്റുമുണ്ടും മുല്ലപ്പൂവുമൊക്കെ ചൂടി വിവാഹ വേഷത്തിൽ വരന്റെ കൈ പിടിച്ച് നിൽക്കുന്ന നാദിറയുടെ ചിത്രങ്ങളായിരുന്നു ഇൻസ്റ്റാഗ്രാം പേജിലൂടെ പോസ്റ്റ് ചെയതിരുന്നത്.

മുകേഷ് എം നായർ എന്നയാൾ പോസ്റ്റ് ചെയ്ത ചിത്രത്തിൽ നാദിറയെയും ടാഗ് ചെയ്യുകയായിരുന്നു. ഫോട്ടോയ്ക്ക് കൊടുത്ത ക്യാപ്ഷനും ഹാഷ്ടാഗുകളുമൊക്കെ കണ്ടതോടെയാണ് നാദിറയുടെ വിവാഹം കഴിഞ്ഞുവെന്ന പ്രചരണമുണ്ടാവാൻ കാരണം. ‘ഫൈനലി, മൈ ലവ്’ എന്ന ക്യാപ്ഷനോടെയാണ് നാദിറയെ ടാഗ് ചെയ്തു മുകേഷ് ചിത്രങ്ങൾ പങ്കുവെച്ചത്.

മാത്രമല്ല ഹാഷ്ടാഗുകളുടെ ഇടയിൽ മാരേജ് എന്നത് കൂടി ഉള്ളതിനാൽ ഇരുവരും വിവാഹിതരായെന്ന് ആളുകൾ കരുതി. ഒടുവിലത് തെറ്റിദ്ധരിച്ചതാണെന്നും തന്റെ വിവാഹം ഇനിയും കഴിഞ്ഞിട്ടില്ലെന്നും പറഞ്ഞാണ് നാദിറ എത്തിയിരിക്കുന്നത്. ‘ഞാൻ വിവാഹം കഴിച്ചിട്ടില്ല, ഇപ്പോഴും സിംഗിളായിട്ടുള്ള ജീവിതം ആസ്വദിക്കുകയാണ്. അതൊരു രസകരമായ ഫോട്ടോഷൂട്ടിനിടയിലെ നിമിഷങ്ങളായിരുന്നു,’ എന്നാണ് നാദിറ പറയുന്നത്. മാത്രമല്ല ആ ഷൂട്ടിനിടയിൽ നിന്നുമെടുത്ത തന്റെ ഒറ്റയ്ക്കുള്ള ചിത്രങ്ങൾ താരം പങ്കുവെച്ചിരിക്കുകയാണ്.

ഇതോടെ വിവാഹം കഴിഞ്ഞുവെന്നുള്ള പ്രചരണത്തിൽ വ്യക്തത വന്നു. എന്നാൽ ആദ്യത്തെ പോസ്റ്റ് വന്നത് മുതൽ നാദിറയ്ക്കും മുകേഷിനും സന്തുഷ്ടമായ ദാമ്പത്യ ജീവിതം ആശംസിച്ചു കൊണ്ടുള്ള കമന്റുകളാണ് വന്നിരുന്നത്. ഒരൊറ്റ നിമിഷം കൊണ്ട് വിവാഹം കഴിഞ്ഞുവെന്ന് കരുതി സന്തോഷിച്ചിരുന്നെന്ന് പറയുകയാണ് ആരാധകരും. നാദിറ ഇങ്ങനെ സുന്ദരിയായി സന്തോഷത്തോടെ നിൽക്കുന്നത് കാണാനാണ് ആഗ്രഹിക്കുന്നത്. ഇതുപോലൊരു ജീവിതം ഉണ്ടാവണമെന്ന് ഞങ്ങളും ആഗ്രഹിക്കുന്നുണ്ട് എന്നിങ്ങനെ പോവുകയാണ് കമന്റുകൾ.

എന്നാൽ ചിലർ നാദിറയെയും മുകേഷിനെയും കാരണമില്ലാതെ പരിഹസിക്കുന്നുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. നാദിറ ട്രാൻസ്‌ജെൻഡർ ആണെന്നുള്ളതിനെയാണ് ചിലർ കളിയാക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്നത്. രണ്ട് ചേട്ടന്മാരും അടിപൊളി ആയിട്ടുണ്ടെന്നാണ് ഒരാളുടെ കമന്റ്.

ഇത്തരത്തിൽ വളരെ മോശമായതും അശ്ലീലത നിറഞ്ഞതുമായ എഴുത്തുകളാണ് നാദിറയുടെ പോ്‌സ്റ്റിന് താഴെ വന്നിരിക്കുന്നത്. പച്ച മാംസത്തിൽ കുത്തി സന്തോഷം കണ്ട് പിടിക്കുന്ന ടീംസാണിത്. ശരിക്കും ഇവരാണ് സൈക്കോകൾ എന്ന് പറയുകയാണ് നാദിറയുടെ ആരാധകർ. വിവരം ഇല്ലാത്തവരാണ് ഇത്തരത്തിൽ കമന്റ് ഇടാൻ വരുന്നതെന്നും അത് കാര്യമാക്കാതെ മുന്നോട്ട് പോവുകയാണ് വേണ്ടതെന്നും നാദിറയോട് ആരാധകർ ആവശ്യപ്പെടുകയാണ്.

ബിഗ് ബോസിലേക്ക് പോയതിന് ശേഷം നാദിറയുടെ ജീവിതം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുവരെ മാറ്റി നിർത്തിയ കുടുംബം താരത്തെ ചേർത്ത് പിടിച്ചതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. അതുപോലെ കരിയറിലും വലിയ ഗുണമുണ്ടായി. നിരവധി സിനിമകളിലാണ് നാദിറയിപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.ബിഗ് ബോസ് മലയാളം സീസൺ ഫൈവ് അവസാനിച്ചപ്പോൾ എല്ലാംകൊണ്ടും നേട്ടങ്ങൾ ഉണ്ടായൊരു മത്സരാർത്ഥിയാണ് നാദിറ മെഹ്റിൻ.

ട്രാൻസ്ജെന്റേഴ്സ് വിഭാഗത്തിൽ നിന്നും നിരവധി മത്സരാർത്ഥികൾ ഇതിന് മുമ്പും ബിഗ് ബോസിൽ മത്സരാർത്ഥികളായി പങ്കെടുത്തിട്ടുണ്ടെങ്കിലും നാദിറ ഉണ്ടാക്കിയെടുത്ത ആരാധകരെ സമ്പാദിക്കാൻ അവർക്കാർക്കും സാധിച്ചിരുന്നില്ല. ബിഗ് ബോസ് വീടിനകത്തെ വാദപ്രതിവാദങ്ങളിലും തന്റെ നിലപാട് കൃത്യമായി തുറന്ന് പറയാനും നാദിറ മടി കാണിച്ചിരുന്നില്ല. ഫിസിക്കൽ ടാസ്കുകളിലും മറ്റും മികവോടെ മുന്നോട്ട് പോയ മത്സരാർത്ഥിയുമായിരുന്നു നാദിറ.

ബിഗ് ബോസ് വിജയകിരീടത്തേക്കാൾ വലിയ സന്തോഷങ്ങളാണ് ട്രാൻസ്‌ജെൻഡർ മത്സരാർത്ഥിയായി എത്തിയ നാദിറയുടെ ജീവിതത്തിലുണ്ടായത്. വർഷങ്ങളായി അകന്നു നിന്ന കുടുംബം തന്നെ സ്വീകരിച്ചതാണ് ആ സന്തോഷങ്ങളിൽ ഏറ്റവും വലുത്.

More in Malayalam

Trending

Recent

To Top