നീരജും പെപ്പെയും ഷെയിന്‍ നിഗവുമൊക്കെ നല്ല പിളളാരായിട്ടാണ് എനിക്ക് തോന്നീയത്, ഇവരൊക്കെ ഇങ്ങനെ കുഴപ്പമുണ്ടാക്കുവാണെന്ന് പറയുമ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല; ബാബു അന്റണി
ബാബു അന്റണി എന്ന പേര് കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസിൽ ആദ്യം ഓടിയെത്തുക ആക്ഷൻ രംഗങ്ങളായിരിക്കും. നായകനായും സഹനടനായുമൊക്ക മലയാളത്തിൽ തിളങ്ങിയ താരം പിന്നീട് നീണ്ട ഇടവേളയെടുക്കുകയായിരുന്നു. ഇപ്പോവിതാ വീണ്ടും സിനിമയിൽ സജീവമാകുകയാണ് ബാബു ആന്റണി. ആർഡിഎക്സ് എന്ന ചിത്രമാണ് മലയാളത്തിൽ ബാബു ആന്റണിയുടേതായി റിലീസിനൊരുങ്ങുന്നത്.
നീരജ് മാധവും, പെപ്പെയും, ഷെയിൻ നിഗവും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ഇപ്പോൾ അവരെക്കുറിച്ച് ബാബു ആന്റണി പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാകുന്നത്. നീരജും പെപ്പെയും ഷെയിന്‍ നിഗവും എല്ലാം വളരെ നല്ല കുട്ടികളാണെന്ന് ബാബു ആന്റണി പറഞ്ഞു. ഇവരൊക്കെ കുഴപ്പമുണ്ടാക്കുവാണെന്ന് പറയുമ്പോള്‍ വിശ്വസിക്കാന്‍ പറ്റുന്നില്ലെന്നും നടൻ പറയുന്നു
“പുതിയ സിനിമയായ ആര്‍ഡിഎക്സില്‍ നീരജും പെപ്പെയും ഷെയിന്‍ നിഗവുമൊക്കെ ഉണ്ടായിരുന്നു. അവരൊക്കെ നല്ല കുട്ടികളാണ്. ബാബുചേട്ടായെന്നൊക്കെ വിളിച്ചു വളരെ നല്ല സ്നേഹത്തിലാണ്. ഞാന്‍ ഇരിക്കുമ്പോള്‍ അവര്‍ മൂവരും ഇരിക്കില്ല. എനിക്ക് നല്ല പിളളാരായിട്ടാണ് എനിക്ക് തോന്നീയത്. ഇവരൊക്കെ ഇങ്ങനെ കുഴപ്പമുണ്ടാക്കുവാണെന്ന് പറയുമ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല.
എന്റെ അറിവില്‍ വല്യ സംഭവമൊന്നുമില്ല. എന്തെങ്കിലും ചെറിയ പ്രശ്നമുണ്ടെങ്കിലും അത് മീഡിയയില്‍ വരുമ്പോഴാണ് ഇങ്ങനെ. ഞാനുള്ളപ്പോഴൊക്കെ കൃതൃസമയത്ത് അവര്‍ സെറ്റിലെത്തുമായിരുന്നു. അവര്‍ തമ്മില്‍ ഈഗോയുള്ളതായി എന്റെ കാഴ്ചപ്പാടില്‍ തോന്നീയിട്ടില്ല”, എന്നായിരുന്നു ബാബു ആന്റണിയുടെ പ്രതികരണം.
RDX ഓണം റിലീസായാണ് തീയേറ്ററിൽ എത്തുക.ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് നവാഗതനായ നഹാസ് ഹിദായത്താണ്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ.
