Malayalam Breaking News
അവഞ്ചേഴ്സ് ആരാധകർക്ക് ഇരട്ടി മധുരം ; എൻഡ് ഗെയിമിന് സംഗീതം ഒരുക്കുന്നത് എ ആർ റഹ്മാൻ !!
അവഞ്ചേഴ്സ് ആരാധകർക്ക് ഇരട്ടി മധുരം ; എൻഡ് ഗെയിമിന് സംഗീതം ഒരുക്കുന്നത് എ ആർ റഹ്മാൻ !!
ഹോളിവുഡിൽ മാത്രമല്ല സിനിമാപ്രേമികൾ മുഴുവൻ ഇഷ്ടപ്പെടുന്ന സീരീസ് ആണ് അവൻജേർസ്. സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം അവഞ്ചേര്‍സ് 4: എന്‍ഡ് ഗെയിം. ചിത്രത്തിന്റേതായി പുറത്തു വന്ന ട്രെയിലറിനും മറ്റും വമ്പന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോളിതാ ഇന്ത്യന്‍ മാര്‍വെല്‍ ആരാധകരെ സന്തോഷത്തിലാഴ്ത്തി പുതിയ വാര്‍ത്ത പുറത്തു വന്നിരിക്കുകയാണ്. അവഞ്ചേഴ്സ് എന്‍ഡ് ഗെയിമിന്റെ ഇന്ത്യന്‍ പതിപ്പിന് സംഗീതമൊരുക്കുന്നത് ഓസ്കര് ജേതാവ് എ.ആര് റഹമാനാണ്. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി ഏപ്രില്‍ ഒന്നിന് ചിത്രത്തിലെ ഗാനങ്ങള്‍ റിലീസ് ചെയ്യും.
‘അവഞ്ചേഴ്സ് എന്‍ഡ് ഗെയിമിനായി അനുയോജ്യവും മികവുറ്റതുമായ ട്രാക്കുണ്ടാക്കാന്‍ വളരെയധികം സമ്മര്‍ദ്ദം ഉണ്ടായിരുന്നു. മാര്‍വല്‍ ആരാധകരെ സംതൃപ്തിപ്പെടുത്താന്‍ തനിക്ക് കഴിയുമെന്ന് വിശ്വസിക്കുന്നു’ റഹമാന് പറഞ്ഞു. ഞങ്ങളെ പിന്തുണക്കുന്ന ആരാധകര്‍ക്കുള്ള നന്ദിയാണിതെന്നാണ് മാര്‍വല്‍ ഇന്ത്യ സ്റ്റുഡിയോ ചീഫ് ബിക്രം ദഗ്ഗല്‍ പറഞ്ഞത്. ഏപ്രില്‍ 26 നാണ് ചിത്രം തിയേറ്ററുകളിലെത്തുക.
ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ആകാംക്ഷയുടെ മുള്‍മുനയില്‍ നില്ക്കുന്ന സിനിമാപ്രേമികളില്‍ ട്രെയിലറിന്റെ വരവ് വമ്പന്‍ പ്രതികരണമാണ് സൃഷ്ടിച്ചത്. അയേണ്‍മാനായെത്തുന്ന റോബര്‍ട്ട് ഡൗണി ജൂനിയറിന്റെ വോയ്സ് ഓവറോടെ ആരംഭിക്കുന്ന ട്രെയിലറിന് രണ്ട് മിനിറ്റ് 26 സെക്കന്‍ഡ് ദൈര്‍ഘ്യമുണ്ട്. താനോസിനെ നേരിടാന്‍ ഒരുങ്ങുന്ന അവഞ്ചേഴ്സ് പട പുതിയ വേഷത്തിലാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. ബഹിരാകാശത്ത് അകപ്പെട്ടു പോയ അയണ്‍മാനെ തിരികെ ഭൂമിയിലെത്തിക്കുന്നതും ട്രെയിലറിലുണ്ട്. അവഞ്ചേഴ്സിലെ പുതിയ അംഗം ക്യാപ്റ്റന്‍ മാര്‍വെലും സിനിമയുടെ ഭാഗമാകുന്നു.
avngers end game music direction done by a r rahman
