പാചക അവതാരകയായെത്തി മലയാളികളുടെ മനസിൽ ഇടം നേടിയ ഒരാളാണ് അശ്വതി ശ്രീശാന്ത്.ഒട്ടനവധി ചാന്നൽ പരിപാടികളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരം സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമാണ്.അശ്വതി റൗണ്ട് എന്ന പേരില്‍ ആരംഭിച്ച രസകരമായ ചോദ്യോത്തര പരിപാടി ഏറെ തരംഗമായിരുന്നു.ഇപ്പോളിതാ മകൾ പത്മയെക്കുറിച്ച് ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് ഇട്ടിരിക്കുകയാണ് അശ്വതി.മകൾ പുട്ടുണ്ടാക്കാൻ പഠിക്കുന്ന ഒരു വീഡിയോയും അതിനൊപ്പം ഒരു രസകരമായ കുറിപ്പുമാണ് അശ്വതി പങ്കുവെച്ചത്.കുറിപ്പിൽ തന്റെ മകളുടെ ചില കുസൃതിത്തരങ്ങളെക്കുറിച്ചും മറ്റുമാണ് അശ്വതി പറയുന്നത്.ഒപ്പം മകൾ പസാഹകം പഠിക്കാൻ തീരുമാനിച്ച കഥയും.
അശ്വതിയുടെ വാക്കുകളിലേക്ക്…
ഞാന്‍ പുട്ടെന്നു പറഞ്ഞാല്‍ അവള് പാസ്താ ന്നു പറയും. ഉപ്പുമാവെന്നു പറഞ്ഞാല്‍ അപ്പൊ വേണം ചിക്കന്‍ നഗ്ഗട്സ്സ്. ഉരുളക്കിഴങ്ങല്ലാതെ മറ്റൊന്നും പച്ചക്കറി ആയി എന്റെ മകള്‍ അംഗീകരിച്ചിട്ടേയില്ല. അതോണ്ട് നടത്തിയ അറ്റ കൈ പ്രയോഗം ആയിരുന്നു പുട്ടുണ്ടാക്കല്‍. അടുക്കളയില്‍ കൂടെ നില്ക്കാന് അവള്‍ക്ക് വല്യ ഇഷ്ടായോണ്ടും ‘വീണാന്റിനെ @veenascurryworld പോലെ വീഡിയോ ചെയ്യാം’ന്നു ഇടയ്ക്കിടെ അവളു തന്നെ പറയുന്നത് കൊണ്ടും സംഗതി ഏറ്റു. ഇന്ന് സ്കൂള്‍ വിട്ടു വന്നിട്ട് പുതിയ ഡിഷ് ഉണ്ടാക്കാം ന്നു പറഞ്ഞു പോയിട്ടുണ്ട്…
aswathy sreekanth talks about her daughter’s cooking
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...