Malayalam
പിച്ച വച്ച് നടന്നു വരുന്ന മകളെ അത്ഭുതത്തോടെ ചേർത്ത് പിടിച്ച് അശ്വതി ശ്രീകാന്ത്; പുതിയ വീഡിയോ പുറത്ത്
പിച്ച വച്ച് നടന്നു വരുന്ന മകളെ അത്ഭുതത്തോടെ ചേർത്ത് പിടിച്ച് അശ്വതി ശ്രീകാന്ത്; പുതിയ വീഡിയോ പുറത്ത്
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അശ്വതി ശ്രീകാന്ത്. അവതാരകയായും റേഡിയോ ജോക്കിയായും അശ്വതി കൈയ്യടി നേടിയിട്ടുണ്ട്. പിന്നാലെ ചക്കപ്പഴം എന്ന പരമ്പരയിലൂടെ അഭിനയത്തിലേക്കും എത്തുകയായിരുന്നു. പരമ്പരയില്‍ ആശയായി മിന്നും പ്രകടനമാണ് അശ്വതി കാഴ്ചവെക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ നടിയ്ക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്
പ്രേക്ഷകര്‍ക്ക് ഉപയോഗപ്രദമായ വീഡിയോകളുമായി നടി സ്ഥിരമായി എത്താറുണ്ട്. പങ്കുവെച്ച കണ്ടന്റുകള്‍ക്കെല്ലാം നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
ഇപ്പോഴിതാ അശ്വതി പങ്കുവച്ച ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. പിച്ച വച്ച് നടന്നു വരുന്ന മകളെ അത്ഭുതത്തോടെ ചേർത്ത് പിടിക്കുന്നതാണ് വീഡിയോ. വാ വെണ്ണിലവെ വാടാതെ പൂവേ എന്ന ഗാനമാണ് അശ്വതി വീഡിയോയ്ക്ക് പശ്ചാത്തലമായും ക്യാപ്ഷനായും ഉപയോഗിച്ചിരിക്കുന്നത്. കുഞ്ഞിന്റെ നിഷ്കളങ്കമായ ചിരിയും അശ്വതിയുടെ അത്ഭുതം നിറഞ്ഞ മുഖവുമാണ് വീഡിയോയുടെ മാറ്റ് കൂട്ടുന്നത്. ചക്കപ്പഴം സീരിയലിന്റെ ലൊക്കേഷനിൽ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. ശ്രുതി രജനികാന്തിന് വീഡിയോ പകർത്തിയതിന് താരം നന്ദിയും അറിയിക്കുന്നുണ്ട്. ചക്കപ്പഴം താരങ്ങളെല്ലാം പ്രതികരണം അറിയിച്ച് എത്തുന്നുണ്ട്
