Social Media
ഒരു കര്‍ഫ്യു കൊണ്ട് ഈ വൈറസെങ്ങും പോകില്ല
ഒരു കര്‍ഫ്യു കൊണ്ട് ഈ വൈറസെങ്ങും പോകില്ല
ഒരു കര്‍ഫ്യു കൊണ്ട് ഈ വൈറസെങ്ങും പോകില്ല. കര്‍ഫ്യൂ സോഷ്യല്‍ ഡിസ്റ്റന്‍സിംഗിനുള്ള കര്‍ശനമായ ഒരു മാര്‍ഗം മാത്രമാണെന്ന് അശ്വതി ശ്രീകാന്ത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം സൂചിപ്പിച്ചത്
അശ്വതിയുടെ കുറിപ്പ്….
ഒരു കര്‍ഫ്യു കൊണ്ട് ഈ വൈറസെങ്ങും പോകില്ല. കര്‍ഫ്യൂ സോഷ്യല്‍ ഡിസ്റ്റന്‍സിംഗിനുള്ള കര്‍ശനമായ ഒരു മാര്‍ഗം മാത്രമാണ്. വരും ദിവസങ്ങളില്‍, ചിലപ്പോള്‍ ആഴ്ചകളോളം തന്നെ പല രീതിയിലുള്ള നിയന്ത്രണങ്ങള്‍ക്ക് നമ്മള് ഇനിയും വിധേയരാകേണ്ടി വരും. അതിനായി മാനസികമായി തയ്യാറെടുക്കുകയും വേണം. ‘ശാരീരിക അകലം, സാമൂഹിക ഒരുമ’ എന്ന നമ്മുടെ മുദ്രാവാക്യം ഒരിക്കലും മറക്കരുത്.
ഇതൊക്കെയും നല്ലൊരു നാളേക്കുവേണ്ടിയാണെന്ന ഉത്തമബോധ്യത്തോടെ, നമ്മള് മാത്രമല്ല, ലോകം മുഴുവനിപ്പോള്‍ ഈ കൊവിഡിന്റെ പിറകേയാണെന്നും അത്രയ്ക്കും ഭീതിദമാണ് അന്തരീക്ഷമെന്നും തിരിച്ചറിഞ്ഞുകൊണ്ട് സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും പറയുന്നത് അനുസരിക്കണമെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു….
aswathy sreekanth
