Connect with us

ഫൈറ്റ് സീന്‍ കഴിഞ്ഞ് ഛര്‍ദ്ദിച്ച് തളര്‍ന്നു; ആ ചിത്രത്തിനായി നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് ആസിഫ് അലി

Actor

ഫൈറ്റ് സീന്‍ കഴിഞ്ഞ് ഛര്‍ദ്ദിച്ച് തളര്‍ന്നു; ആ ചിത്രത്തിനായി നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് ആസിഫ് അലി

ഫൈറ്റ് സീന്‍ കഴിഞ്ഞ് ഛര്‍ദ്ദിച്ച് തളര്‍ന്നു; ആ ചിത്രത്തിനായി നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് ആസിഫ് അലി

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് ആസിഫ് അലി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ആസിഫ് അലി, സണ്ണി വെയ്ന്‍ വിനായകന്‍ എന്നിവരെ മുഖ്യവേഷങ്ങളിലെത്തിയ പുതിയ ചിത്രം കാസര്‍ഗോള്‍ഡ് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഈ ചിത്രത്തിനുവേണ്ടി ശാരീരികമായി ഒരുപാട് അധ്വാനിച്ചെന്ന് പറഞ്ഞിരിക്കുകയാണ് ആസിഫ് അലി.

നടന്‍ വിനായകന്റെ പിന്തുണയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ക്ലൈമാക്‌സിനോടടുത്ത് വരുന്ന ഒരു സംഘട്ടനരംഗത്തേക്കുറിച്ച് പറഞ്ഞപ്പോഴാണ് കാസര്‍ഗോള്‍ഡ് എന്ന ചിത്രത്തിനുവേണ്ടി അനുഭവിച്ച കഷ്ടപ്പാടുകളേക്കുറിച്ച് ആസിഫ് അലി പറഞ്ഞത്. ആക്ഷന്‍ കോറിയോഗ്രഫി ചെയ്തിട്ടുണ്ടായിരുന്നെങ്കിലും സന്ദര്‍ഭത്തിന് അനുയോജ്യമായ സംഘട്ടനമാണ് സിനിമ ആവശ്യപ്പെടുന്നതെന്ന് ആസിഫ് അലി പറഞ്ഞു.

ഒരു സീനില്‍ ചിട്ടപ്പെടുത്തിയ സംഘട്ടനം അത്ര ഉള്‍ക്കൊള്ളാന്‍ പറ്റുന്നതായിരുന്നില്ല. അരദിവസം ഷൂട്ട് ചെയ്തപ്പോള്‍ ഫൈറ്റ് മാസ്റ്റര്‍ക്കും മനസിലായി അവിടെ അതല്ല വേണ്ടതെന്ന്. വിനായകന്‍ വന്ന് നമുക്ക് ഒന്ന് ശ്രമിച്ചാലോ എന്ന് ചോദിച്ചപ്പോള്‍ താന്‍ സമ്മതിച്ചു. രണ്ട് മിനിറ്റേയുള്ളു, കേള്‍ക്കുമ്പോള്‍ ആ സമയദൈര്‍ഘ്യം കുറവാണ്. പക്ഷേ അത്രയും സമയം !വലിയ ദേഹോപദ്രമേറ്റില്ലെങ്കിലും ഞങ്ങള്‍ ശരിക്ക് ഫൈറ്റ് ചെയ്തു.

അത് കഴിഞ്ഞതും ഞങ്ങള്‍ രണ്ടുപേരും തളര്‍ന്നു. ഞാന്‍ ഛര്‍ദിച്ച് തളര്‍ന്ന് കിടന്നുറങ്ങിപ്പോയി. വിനായകന്‍ എന്നയാളുടെ ഡെഡിക്കേഷനാണത്. കാരണം ആ സംഘട്ടനം നന്നായില്ലെങ്കില്‍ അത് സിനിമയെ നന്നായി ബാധിക്കുമായിരുന്നു എന്നും ആസിഫ് അലി പറഞ്ഞു. ജോസ്ഗിരിയിലായിരുന്നു സിനിമയുടെ ഒരുഭാഗം ചിത്രീകരിച്ചത്. ആ സമയത്ത് ചിത്രീകരണത്തിനിടെ അനുഭവപ്പെട്ട ബുദ്ധിമുട്ടുകളും ആസിഫ് അലി പങ്കുവെച്ചു. ജോസ് ഗിരിയിലെ ജീസസ് െ്രെകസ്റ്റ് പ്രതിമയുള്ള ആ ഭാഗത്തേക്ക് എത്തിപ്പെടുന്നതായിരുന്നു വലിയ വെല്ലുവിളി.

2025 ഓഫ് റോഡായി സഞ്ചരിച്ചുവേണം മുകളിലെത്താന്‍. എല്ലാവര്‍ക്കുമൊന്നും കാറിലോ ജീപ്പിലോ എത്തിപ്പെടാനാവില്ല. ബാക്കിയുള്ളവര്‍ സാധനസാമഗ്രികള്‍ ചുമന്നുകൊണ്ടുവേണം പോകാന്‍. മുകളില്‍ പ്രാഥമികാവശ്യങ്ങള്‍ക്കുപോലും ഇടമില്ല. പക്ഷേ ഏഴ് രാത്രി മഴ രംഗങ്ങളടക്കം അവിടെ ഷൂട്ട് ചെയ്തു. ഈ സിനിമയ്ക്കുവേണ്ടി ചെയ്ത ത്യാഗമാണത്. കുഴഞ്ഞുവീണ് മരിക്കുമെന്ന് പലസമയത്തും പേടിച്ചിരുന്നതായും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.

മുഖരി എന്റര്‍ടൈന്മെന്റ്‌സും യൂഡ്‌ലി ഫിലിംസുമായി സഹകരിച്ച് സരിഗമ നിര്‍മിക്കുന്ന ചിത്രമാണ് ‘കാസര്‍ഗോള്‍ഡ്’. ബി ടെക്ക് എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും സംവിധായകന്‍ മൃദുല്‍ നായരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. സിദ്ദിഖ് , സമ്പത്ത് റാം, ദീപക് പറമ്പോള്‍, ധ്രുവന്‍, അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, സാഗര്‍ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍. ‘കുറ്റവും ശിക്ഷയും’ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും സണ്ണി വെയ്‌നും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘കാസര്‍ഗോള്‍ഡ്.’ തല്ലുമാലയിലൂടെ സെന്‍സേഷനായി മാറിയ സംഗീത സംവിധായകന്‍ വിഷ്ണു വിജയ് ആണ് കാസര്‍ഗോള്‍ഡിന്റെ സംഗീതസംവിധാനം.

More in Actor

Trending

Recent

To Top