Malayalam
ഭർത്താവ് സന്തോഷ് മേനോനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നവ്യ നായർ
ഭർത്താവ് സന്തോഷ് മേനോനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നവ്യ നായർ
ഭർത്താവ് സന്തോഷ് മേനോനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നവ്യ നായർ. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ചിത്രത്തിൽ അമ്മയേയും മകനെയും കാണാൻ സാധിക്കും
വിവാദങ്ങൾ പറഞ്ഞു നടക്കുന്നവർക്ക് ഇതൊരു മറുപടിയായെന്നും ഇപ്പോൾ എല്ലാവർക്കും സന്തോഷമായി കാണും എന്നൊക്കെയാണ് കമന്റുകൾ വരുന്നത്. എന്നും ഇതുപോലെ സന്തോഷമായിരിക്കട്ടെ എന്നും നവ്യ ശക്തയായ സ്ത്രീയാണെന്നും ആരാധകർ കമന്റായി കുറിച്ചു. നവ്യയും ഭർത്താവ് സന്തോഷും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും വിവാദ കമന്റുകൾ ഉയരുന്നതിനിടെയാണ് ഭർത്താവുമൊത്തുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ നവ്യ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
അടുത്തിടെ കള്ളപ്പണക്കേസിൽ അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിൽനിന്നു നവ്യ നായർ സമ്മാനങ്ങൾ കൈപ്പറ്റിയെന്ന വെളിപ്പെടുത്തൽ ഏറെ വിവാദങ്ങൾക്കു വഴി തെളിച്ചിരുന്നു. സച്ചിൻ സാവന്തുമായി മുംബൈയിൽ അയൽക്കാരായിരുന്ന പരിചയം മാത്രമാണുളളതെന്നാണ് ഇക്കാര്യത്തിൽ നവ്യ നായരുടെ കുടുംബത്തിന്റെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണവുമുണ്ടായി.
നൃത്ത വിഡിയോകൾ പങ്കുവച്ചാണ് നവ്യ വിവാദങ്ങൾക്കെതിരെ പ്രതികരിച്ചത്. നവ്യയുടെ കുടുംബത്തിനു നേരെയും രൂക്ഷമായ പ്രതികരണങ്ങളുണ്ടായി.
