Connect with us

‘പിറന്നാള്‍ ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി’; കമന്റ് ബോക് ഓഫ് ചെയ്തു വെച്ചിരിക്കുന്നത് എന്തിനാണെന്ന് ആരാധകര്‍

Malayalam

‘പിറന്നാള്‍ ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി’; കമന്റ് ബോക് ഓഫ് ചെയ്തു വെച്ചിരിക്കുന്നത് എന്തിനാണെന്ന് ആരാധകര്‍

‘പിറന്നാള്‍ ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി’; കമന്റ് ബോക് ഓഫ് ചെയ്തു വെച്ചിരിക്കുന്നത് എന്തിനാണെന്ന് ആരാധകര്‍

ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്‍. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി വന്നത്. പിന്നീട് മലയാള സിനിമയുടെ നായികാ സങ്കല്‍പമായി മാറുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം മലയാളത്തിലെ മുന്‍നിര നായികയായി തന്നെ ജീവിച്ചു. മുന്‍നിര നായകന്മാര്‍രക്കൊപ്പമെല്ലാം അഭിനയിക്കുവാന്‍ ഭാഗ്യം ലഭിച്ച താരം കൂടിയാണ് കാവ്യ.

പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് കാവ്യ തന്റെ സിനിമ ജീവിതം ആരംഭിച്ചതെങ്കിലും മമ്മൂട്ടിയുടെ അഴകിയ രാവണന്‍ എന്ന എന്ന ചിത്രത്തിലൂടെയാണ് കാവ്യയെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഭാനുപ്രിയയുടെ കുട്ടുക്കാലമാണ് നടി അവതരിപ്പിച്ചത്. തുടര്‍ന്ന് ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് കാവ്യ നായിക അരങ്ങേറ്റം കുറിക്കുന്നത്.

പിന്നീട് താരത്തിന്റെ വിവാഹവും വിവാഹമോചനവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കാവ്യ ദിലീപിനെ വിവാഹം ചെയ്ത ശേഷമാണ് അഭിനയം അവസാനിപ്പിച്ചത്. 2016ലായിരുന്നു വിവാഹം. ആദ്യ വിവാഹം പരിചയപ്പെട്ടശേഷം കാവ്യ മാധവന്‍ വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്തിയിരുന്നു. എന്നാല്‍ ദിലീപിനെ വിവാഹം ചെയ്ത ശേഷം അഭിനയം തല്‍ക്കാലത്തേക്ക് മാറ്റി നിര്‍ത്തി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ് താരം. എന്നാല്‍ ദിലീപിനൊപ്പം പൊതുപരിപാടികളിലെല്ലാം കാവ്യ ഇപ്പോള്‍ പങ്കെടുക്കാറുണ്ട്. ഈ ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.

സെപ്റ്റംബര്‍ 19നായിരുന്നു കാവ്യ മാധവന്റെ പിറന്നാള്‍. ഈ മാസം പിറന്നതു മുതല്‍ ആഘോഷിക്കാന്‍ തയ്യാറായി കാത്തിരിക്കുകയായിരുന്നു കാവ്യ മാധവന്റെ ഫാന്‍സ്. അതുകൊണ്ട് തന്നെ ഇന്നലെ മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ നിറഞ്ഞു നില്‍ക്കുകയാണ് കാവ്യ. നിരവധി സെലിബ്രിറ്റി സുഹൃത്തുക്കളും കാവ്യയ്ക്ക് ആശംസകള്‍ അറിയിച്ച് പോസ്റ്റുകള്‍ പങ്കുവച്ചും ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരുന്നു.

ഇപ്പോഴിതാ ആശംസ അറിയിച്ചവര്‍ക്കെല്ലാം നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് കാവ്യ മാധവന്‍. മനോഹരമായിട്ടുള്ള ഒരു ഫോട്ടോയ്‌ക്കൊപ്പമാണ് പോസ്റ്റ്. മീര നന്ദന്റെ വിവാഹ നിശ്ചയത്തിന് പോയപ്പോള്‍ എടുത്ത ഫോട്ടോയാണ്. ‘പിറന്നാള്‍ ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി’ എന്നാണ് കാവ്യ ക്യാപ്ഷന്‍ കൊടുത്തത്. എന്നാല്‍ ഒരിക്കല്‍ കൂടെ വിഷസ് അറിയിക്കാനോ, പങ്കുവച്ച ഫോട്ടോയെ കുറിച്ച് നല്ല അഭിപ്രായം പറയാനോ ആരാധകര്‍ക്ക് അവസരം നല്‍കിയിട്ടില്ല. കമന്റ് ബോക് ഓഫ് ചെയ്തു വച്ചിരിക്കുകയാണ് കാവ്യ. എന്നിരുന്നാലും ഇത്രയും നാളും സോഷ്യല്‍ മീഡിയയില്‍ സജീവമല്ലായിരുന്ന കാവ്യയുടെ പ്രതികരണം ആരാധകരില്‍ സന്തോഷം ഉയര്‍ത്തിയിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ പുതിയ അക്കൗണ്ട് ഒക്കെ തുറന്ന് സോഷ്യല്‍ മീഡിയയില്‍ സജീവമായെങ്കിലും പ്രേക്ഷകരുമായി സംവദിക്കാറില്ല. ചുരുക്കം ചില പോസ്റ്റുകള്‍ക്ക് കമന്റ് ഇടാന്‍ മാത്രമേ ആരാധകര്‍ക്ക് അവസരം നല്‍കിയിട്ടുള്ളൂ. മിക്ക പോസ്റ്റുകളുടെയും കമന്റ് ബോക്‌സ് ഓഫാണ്. എന്തായാലും കാവ്യയുടെ കാവ്യ പങ്കുവച്ച ഫോട്ടോയ്ക്ക് ലൈക്ക് അടിച്ചു തന്നെ സെലിബ്രിറ്റികള്‍ അടക്കമുള്ളവര്‍ എത്തിയിട്ടുണ്ട്.

നിരവധി താരങ്ങളും ആരാധകരും സുഹൃത്തുക്കളുമാണ് കാവ്യയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടെത്തിയത്. രമേശ് പിഷാരടി, അനുസിത്താര തുടങ്ങിയ താരങ്ങളും കാവ്യയുടെ നാത്തൂനായ റിയ, സഹോദരന്‍ മിഥുന്‍, സുഹൃത്തുക്കള്‍ തുടങ്ങിയവരും ആശംസകള്‍ നേര്‍ന്ന് എത്തുകയുണ്ടായി. അതേസമയം കാവ്യയുടെ അച്ഛനും അമ്മയും ഇപ്പോള്‍ മകനൊപ്പം ഓസ്‌ട്രേലിയയില്‍ ആണ്. ഇരുവരുടെയും ചിത്രം കഴിഞ്ഞദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ജീവന്‍ തുളുമ്പുന്ന നിരവധി കഥാപാത്രങ്ങളാണ് കാവ്യ അവതരിപ്പിച്ചിട്ടുള്ളത്. പെരുമഴക്കാലത്തിലെ ഗംഗ എന്ന കഥാപാത്രത്തിന്റെ പ്രകടനത്തിന് നിരൂപക പ്രശംസ നേടി. അതിന് 2004 ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും കാവ്യക്ക് ലഭിച്ചിരുന്നു. ഗദ്ദാമയിലെ അശ്വതി എന്ന കഥാപാത്രത്തിന് 2011ലെ മികച്ച നടിക്കുള്ള രണ്ടാമത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് അവര്‍ക്ക് ലഭിച്ചു. അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് എങ്കിലും നടിയുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ആകാംഷയാണ്.

അതേസമയം, അടുത്തിടെ കാവ്യ വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചു വരാന്‍ പോകുന്നതായുള്ള ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കാവ്യയും ദിലീപും കുടുംബമായി ചെന്നൈയില്‍ സെറ്റില്‍ഡ് ആയി എന്നും ചെന്നൈയിലെ ജിമ്മില്‍ കാവ്യാ ജോയിന്‍ ചെയ്തു എന്ന രീതിയിലും ആണ് വിവിവരങ്ങള്‍ പുറത്തെത്തിയത്. കാവ്യയുടെ ഒരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. താരത്തിന്റെ മേക്കോവര്‍ വാളയാര്‍ പരമ ശിവത്തിലേക്കുള്ള എന്‍ട്രി ആണെന്നാണ് ആരാധകര്‍ പറയുന്നത്. സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് കാവ്യ ഇതുവരെയും പ്രതികരിച്ചിട്ടില്ല. എന്നാല്‍ ദിലീപ് തന്റെ പുത്തന്‍ ചിത്രങ്ങളുമായി തിരിക്കിലാണ്.

More in Malayalam

Trending