Connect with us

എന്റെ ക്രൈം പാര്‍ട്ണര്‍; വിവാഹ വാര്‍ഷിക ദിനത്തിൽ ഭാര്യയ്ക്ക് ആശംസ നേര്‍ന്ന് ആസിഫ്

Social Media

എന്റെ ക്രൈം പാര്‍ട്ണര്‍; വിവാഹ വാര്‍ഷിക ദിനത്തിൽ ഭാര്യയ്ക്ക് ആശംസ നേര്‍ന്ന് ആസിഫ്

എന്റെ ക്രൈം പാര്‍ട്ണര്‍; വിവാഹ വാര്‍ഷിക ദിനത്തിൽ ഭാര്യയ്ക്ക് ആശംസ നേര്‍ന്ന് ആസിഫ്

ഏഴാം വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യയ്ക്ക് ആശംസകള്‍ നേർന്ന് ആസിഫ് അലി. “എന്റെ ക്രൈം പാര്‍ട്ണര്‍ക്ക് ആശംസകള്‍,” എന്നാണ് ആസിഫ് കുറിക്കുന്നത്. #lifeisgood #lifeisbeautiful തുടങ്ങിയ ഹാഷ് ടാഗുകളോടെ സമയ്ക്ക് ഒപ്പമുള്ള ഒരു ചിത്രവും ആസിഫ് പങ്കുവച്ചിട്ടുണ്ട്.

2013 മെയ് 26നാണ് ആസിഫ് അലി സമയെ വിവാഹം ചെയ്യുന്നത്
മലബാറുകാരിയാണ് സമ. ആസിഫ് തൊടുപുഴക്കാരനും
വിവാഹ ശേഷം കൊച്ചിയിലാണ് ഇരുവരും സ്ഥിരതാമസമാക്കിയിരുന്നത്. ആദം അലി, ഹയ തുടങ്ങിയവരാണ് ആസിഫ് അലിയുടെയും സമയുടെയും മക്കള്‍.

ശ്യാമപ്രസാദ് ചിത്രം ഋതുവിലൂടെയാണ് സിനിമയിലെത്തിയ ആസിഫ് ഇന്ന് കെട്ട്യോളാണ് എന്റെ മാലാഖ വരെ എത്തി നിൽക്കുന്നു. കൈനിറയെ ചിത്രങ്ങളാണ് ആസിഫിന്.

ലോക് ഡൗണ്‍ കാരണം നടന്റെ എറ്റവും പുതിയ ചിത്രം കുഞ്ഞെല്‍ദോയുടെ റിലീസ് മാറ്റിവെക്കേണ്ടി വന്നിരുന്നു. കുഞ്ഞെല്‍ദേയ്ക്ക് പുറമെ രാച്ചിയമ്മ, കുറ്റവും ശിക്ഷയും, എല്ലാം ശരിയാകും, പറന്ന് പറന്ന്, പദ്മകുമാര്‍ ചിത്രം, തട്ടും വെള്ളാട്ടം തുടങ്ങിയവയും ആസിഫ് അലിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങൾ

More in Social Media

Trending

Recent

To Top