Social Media
ദിവ്യ ഉണ്ണിയുടെ കുടുംബത്തിൽ വീണ്ടും ആഘോഷം; ആശംസകളുമായി സോഷ്യൽ മീഡിയ
ദിവ്യ ഉണ്ണിയുടെ കുടുംബത്തിൽ വീണ്ടും ആഘോഷം; ആശംസകളുമായി സോഷ്യൽ മീഡിയ
ഭർത്താവ് അരുണിന് ജന്മദിന ആശംസകളുമായി ദിവ്യ ഉണ്ണി. എന്റെ നല്ലപാതിയ്ക്ക്, പങ്കാളിയ്ക്ക്, നല്ല സുഹൃത്തിന്, ജീവിതത്തിലെ പ്രണയത്തിന് ജന്മദിനാശംസകൾ, എല്ലാ സ്വപ്നങ്ങളും സഫലമാവട്ടെ,” എന്ന് കുറിച്ചുകൊണ്ട് ഭർത്താവിനൊപ്പമുള്ള ഫോട്ടോയോയാണ് ദിവ്യ ഉണ്ണി പങ്കുവെച്ചത്
2018 ഫെബ്രുവരി മാസത്തിലായിരുന്നു ദിവ്യയുടെ വിവാഹം. അരുണ്‍ കുമാറാണ് ഭര്‍ത്താവ്. ആദ്യ വിവാഹത്തില്‍ ദിവ്യക്ക് രണ്ട് കുട്ടികളുണ്ട്. അര്‍ജുന്‍, മീനാക്ഷി എന്നിവരാണ് ദിവ്യയുടെ മക്കള്‍. വിവാഹമോചനത്തിന് ശേഷം കുട്ടികള്‍ ദിവ്യയ്‌ക്കൊപ്പമാണ് താമസിക്കുന്നത്.
ജനുവരി 14 നാണ് ദിവ്യയ്ക്ക് പെണ്‍കുഞ്ഞു പിറന്നിരുന്നു . കുഞ്ഞിനെ മാറോട് ചേർത്തുള്ള ചിത്രമാണ് ദിവ്യ പങ്കുവെച്ചിരിക്കുന്നത് തനിക്ക് ഒരു കുഞ്ഞു രാജകുമാരി പിറന്നുവെന്നാണ് ഫെയ്‌സ്ബുക്കിൽ കുറിച്ചത്.
വിവാഹത്തിന് ശേഷം സിനിമയിൽ സജീവമല്ലെങ്കിലും നൃത്ത ലോകത്ത് സജീവമാണ് താരം. ആരാധകർക്കായി സമൂഹ മാധ്യമങ്ങളിലൂടെ തൻെറ വിശേഷവും താരം പങ്കുവെയ്ക്കാറുണ്ട്.