Malayalam
ഇത് റോക്കി പതിനാറ് ദിവസം ബിഗ് ബോസില്‍ വെള്ളം കുടിച്ച വാട്ടര്‍ ബോട്ടില്‍, ഞാന്‍ ഇത് കൊടുക്കാന്‍ പോവുന്നു, 10 ലക്ഷം രൂപയാണ് വില!; വാട്ടര്‍ ബോട്ടില്‍ വില്‍പ്പനയ്ക്ക് വെച്ച് അസി റോക്കി
ഇത് റോക്കി പതിനാറ് ദിവസം ബിഗ് ബോസില്‍ വെള്ളം കുടിച്ച വാട്ടര്‍ ബോട്ടില്‍, ഞാന്‍ ഇത് കൊടുക്കാന്‍ പോവുന്നു, 10 ലക്ഷം രൂപയാണ് വില!; വാട്ടര്‍ ബോട്ടില്‍ വില്‍പ്പനയ്ക്ക് വെച്ച് അസി റോക്കി
നിരവധി കാഴ്ചക്കാരുള്ള ടെലിവിഷന്‍ പരിപാടിയാണ് ബിഗ് ബോസ് മലയാളം സീസണ് 6. തുടക്കത്തില്‍ തന്നെ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷ വെച്ചു പുലര്‍ത്തിയിരുന്ന മത്സരാര്‍ത്ഥിയായിരുന്നു അസി റോക്കി. എന്നാല്‍ പ്രതീക്ഷകളെല്ലാം തെറ്റിച്ച് റോക്കി സഹമത്സരാര്‍ത്ഥി സിജോയെ ശാരീരിക ഉപദ്രവം ചെയ്തതിന്റെ പേരില്‍ ഹൗസില്‍ നിന്നും പുറത്താകുകയായിരുന്നു.
റോക്കി മുഖത്ത് ഇടിച്ചതിനാല്‍ താടിയെല്ലിന് പരിക്കേറ്റ് സിജോയ്ക്ക് സര്‍ജറിക്ക് വരെ വിധേയനാകേണ്ടി വന്നു. മാത്രമല്ല മത്സരത്തില്‍ നിന്നും മാറി നില്‍ക്കേണ്ട അവസ്ഥയിലുമായി. ഹൗസില്‍ നിന്നും പുറത്തിറങ്ങിയ അസി റോക്കി സോഷ്യല്‍മീഡിയയില്‍ വളരെ സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ വീഡിയോ പങ്കിട്ട് എത്തിയിരിക്കുകയാണ് അസി റോക്കി.
ബിഗ് ബോസില്‍ താന്‍ ഉപയോഗിച്ച വാട്ടര്‍ ബോട്ടില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണ്. ‘ഇതൊരു വാട്ടര്‍ ബോട്ടിലാണ്. റോക്കി എന്ന് ബോട്ടിലില്‍ എഴുതിയിട്ടുണ്ട്. കൂടാതെ ബുള്‍, ലയണ്‍, ഹ്യൂമണ്‍, ഈഗിള്‍, സ്നേക്ക് എന്നിവയുടെ ചിത്രങ്ങളുണ്ട്. ഒപ്പം നെവര്‍ ബാക്ക് ഡൗണ്‍ എന്ന് എഴുതിയിട്ടുമുണ്ട്. അതുപോലെ മനുഷ്യന്റെ ഡെവിള്‍ ഫെയ്സുമുണ്ട്. ഇന്ന് ഈ വീഡിയോ ഇട്ടത് വേറൊന്നിനുമല്ല. ഞാന്‍ ഈ ബോട്ടില്‍ കൊടുക്കാന്‍ പോവുകയാണ്.’
‘ചുമ്മാതെ കൊടുക്കില്ല. പത്ത് ലക്ഷം രൂപയ്ക്കാണ് ഞാന്‍ ഈ വാട്ടര്‍ ബോട്ടില്‍ കൊടുക്കാന്‍ പോകുന്നത്. ഇത് റോക്കി പതിനാറ് ദിവസം ബിഗ് ബോസില്‍ വെള്ളം കുടിച്ച വാട്ടര്‍ ബോട്ടിലാണ്. അതുകൊണ്ട് ഇതിന് ഞാന്‍ ഇട്ടിരിക്കുന്ന െ്രെപസ് പത്ത് ലക്ഷം രൂപയാണ്. ഈ ബോട്ടില്‍ പത്ത് ലക്ഷം രൂപ തന്ന് വാങ്ങുന്നത് ആരായാലും അയാള്‍ ഈ ലോകത്ത് എവിടെയാണെങ്കില്‍ ഞാന്‍ തന്നെ നേരിട്ട് ചെന്ന് ഇത് കൈമാറും.’
‘അതാണ് ഇതിന്റെ ഒരു ചലഞ്ച്. അപ്പോള്‍ ഇത് ഏറ്റെടുക്കാന്‍ ആരെങ്കിലും തയ്യാറുണ്ടോ. റോക്കിയുടെ കയ്യില്‍ നിന്നും ഈ ബോട്ടില്‍ വാങ്ങാന്‍. ചില കാര്യങ്ങളുടെ വാല്യു അങ്ങനെയാണ്. എനിക്ക് ഈ വാട്ടര്‍ ബോട്ടിലും വളരെ വാല്യുവുള്ള ഒരു കാര്യമാണ്. അല്ലാതെ കൊടുക്കാന്‍ വേണ്ടി പറഞ്ഞതല്ല. കാര്യം ഈ ബോട്ടില്‍ ഞാന്‍ ഒരിക്കലും മറക്കില്ല. എന്നെ നിങ്ങളുടെ ഹൃദയത്തിലേക്ക് എത്തിച്ച ഒരു ഷോയില്‍ നിന്നും എനിക്ക് കിട്ടിയ സമ്മാനമാണ്’, എന്നാണ് റോക്കി പറഞ്ഞത്.
വീഡിയോ അതിവേഗത്തില്‍ വൈറലായി. മാത്രമല്ല നിരവധി രസകരമായ കമന്റുകളും വീഡിയോയ്ക്ക് വരുന്നുണ്ട്. ഇയാള്‍ക്ക് തലയ്ക്ക് സുഖമില്ലേ എന്നാണ് ഒരാള്‍ കമന്റായി കുറിച്ചത്. വേറെ കളറുണ്ടോ റോക്കി ഭായ്, 10 ലക്ഷത്തില്‍ നിന്ന് ഒരു രൂപ കുറഞ്ഞാല്‍ കുഴപ്പമുണ്ടോ, ഇഎംഐയുണ്ടോ റോക്കി, 9.5 ലക്ഷത്തിന് തരുമോ, എന്നെല്ലാമാണ് കമന്റുകള്‍. മത്സരത്തില്‍ നിന്നും പുറത്തായശേഷം തന്നെ തിരിച്ചെടുക്കണമെന്ന് റോക്കി പലപ്പോഴായി ആവശ്യപ്പെട്ടിരുന്നു. അസഭ്യ വാക്കുകള്‍ ഉപയോഗിച്ച ഗബ്രിയോടും ജിന്റോയോടും ക്ഷമിക്കാമെങ്കില്‍ മോഹന്‍ലാല്‍ തന്നോടും ക്ഷമിക്കണമെന്നാണ് റോക്കി പറഞ്ഞത്.
