Connect with us

ഋഷിയുടെ വിവാഹത്തിനിടയിൽ സംഭവിച്ചത്; സിജോയോട് മാപ്പപേക്ഷിച്ച് റോക്കി; ഞെട്ടിക്കുന്ന മറുപടിയുമായി സിജോ!!

Malayalam

ഋഷിയുടെ വിവാഹത്തിനിടയിൽ സംഭവിച്ചത്; സിജോയോട് മാപ്പപേക്ഷിച്ച് റോക്കി; ഞെട്ടിക്കുന്ന മറുപടിയുമായി സിജോ!!

ഋഷിയുടെ വിവാഹത്തിനിടയിൽ സംഭവിച്ചത്; സിജോയോട് മാപ്പപേക്ഷിച്ച് റോക്കി; ഞെട്ടിക്കുന്ന മറുപടിയുമായി സിജോ!!

കഴിഞ്ഞ ദിവസമായിരുന്നു ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ റിഷി വിവാഹിതനായത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അനുഗ്രഹത്തോടെ ഐശ്വര്യയെ താലി ചാർത്തി.

ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം നടന്നത്. വിവാഹചിത്രങ്ങളും റിഷി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ‘അവസാനം എന്റെ ബൂബൂ എന്റെ സ്വന്തമായി’ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഇരുവരും കസവ് കരയുള്ള ഔട്ട്ഫിറ്റുകളാണ് വിവാഹത്തിന് ധരിച്ചത്. കസവ് മുണ്ടും ഇളം പിങ്ക് നിറത്തിലുള്ള കുർത്തയുമായിരുന്നു റിഷിയുടെ ഔട്ട്ഫിറ്റ്.

വിവാഹത്തിൽ ബിഗ് ബോസ് സീസൺ 6 താരങ്ങളെല്ലാവരും തന്നെ പങ്കെടുത്തിരുന്നു. ഹൗസിലെ വഴക്കുകൾ എല്ലാം മറന്ന് വളരെ സൗഹൃദപരമായിട്ടായിരുന്നു താരങ്ങൾ പരസ്പരം ഇടപെട്ടതും പെരുമാറിയതും. എന്നാൽ ഇതിനിടയിലും റോക്കി-സിജോ തർക്കമാണ് വീണ്ടും ചർച്ചയാകുന്നത്.

ഇപ്പോഴിതാ റിഷിയുടെ വിവാഹ വേദിയിൽ വെച്ച് സിജോയോട് പരസ്യമായി ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് റോക്കി. ‘ബിഗ് ബോസ് കഴിഞ്ഞ് ആദ്യമായാണ് സിജോയെ നേരിട്ട് കണ്ടത്. ഇന്ന് ഞാൻ സിജോയോട് മാപ്പ് പറഞ്ഞു.

അന്നും മാപ്പ് പറഞ്ഞതാണ്. നമ്മളൊക്കെ മനുഷ്യരല്ലേ, നേരിട്ട് കാണുമ്പോൾ പ്രശ്നങ്ങളൊന്നുമില്ല. സിജോയ്ക്ക് ചെറിയ വിഷമം ഉണ്ട്. മാപ്പ് പറഞ്ഞു, ക്ഷമിക്കേണ്ടത് അവന്റെ മനസാണ്. ഇനി എന്നെ കല്ലെറിഞ്ഞവർ പിന്തുണയ്ക്കുക.

ഒരാളുടെ ദേഹത്ത് കൈവെക്കുന്നത് തെറ്റായ പ്രവണത തന്നെയാണ്. അത് ചെയ്യാൻ പാടില്ല, ഏത് അവസ്ഥയിലായാലും’, എന്നായിരുന്നു റോക്കി പറഞ്ഞത്. എന്നാൽ റോക്കിയുടെ ഖേദപ്രകടനത്തെ തളളുകയാണ് സിജോ.

ഇത് സംബന്ധിച്ച ചോദ്യത്തിന് ആ വിഷയം തനിക്ക് സംസാരിക്കാൻ താത്പര്യം ഇല്ലെന്നായിരുന്നു ഓൺലൈൻ ചാനലുകളോടുള്ള സിജോയുടെ മറുപടി. ‘അതെന്റെ വിഷയം അല്ല, അടുത്ത ദിവസം എന്റെ വിവാഹ നിശ്ചയമാണ്.

അതിനപ്പുറത്തേക്ക് മറ്റൊരു വിഷയത്തിൽ ഞാൻ ശ്രദ്ധിക്കുന്നില്ല. മാധ്യമങ്ങൾക്ക് മുൻപിൽ വെച്ച് അല്ലാതെ ഇതിന് മുൻപ് എത്രയോ അവസരങ്ങളിൽ വേണമെങ്കിൽ എന്നെ വിളിച്ച് ക്ഷമ പറയാമായിരുന്നു. ഇവിടെ വെച്ചല്ല അത് പറയേണ്ടത്.

ഞങ്ങൾ ഒരേ ഗ്രൂപ്പിലുണ്ട്. എന്റെ നമ്പർ ആൾക്ക് അറിയാം. ക്ഷമ പറയണമെങ്കിൽ എന്നെ നേരിട്ട് വിളിക്കാമായിരുന്നു. അല്ലെങ്കിൽ മെസേജ് അയക്കാമായിരുന്നു . റിഷിയുടെ വിവാഹത്തിന് വന്നിട്ട് വേദിയിൽ വെച്ച് മാപ്പ് പറയുന്നതിന്റെയൊക്കെ ഉദ്ദേശം മനസിലാകും.

അതിന് മറുപടി പറയാൻ എനിക്ക് താത്പര്യമില്ല, എനിക്ക് യോജിപ്പും ഇല്ല. എന്റെ വിവാഹ നിശ്ചയം മാത്രമാണ് മനസിൽ . അതുകൊണ്ട് പരമാവധി സന്തോഷവാനായിരിക്കുകയെന്നത് മാത്രമാണ് ഉദ്ദേശം’, എന്നായിരുന്നു സിജോയുടെ പറഞ്ഞത്.

ഹൗസിൽ വെച്ച് സിജോയെ മർദ്ദിച്ചതിന്റെ പേരിലായിരുന്നു റോക്കിയെ ഷോയിൽ നിന്നും പുറത്താക്കിയത്. ആ സംഭവത്തിൽ സിജോയുടെ താടിയെല്ലിന് പരിക്കേറ്റിരുന്നു. ദിവസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞതിന് ശേഷമായിരുന്നു സിജോ വീണ്ടും ഷോയിലേയ്ക്ക് മടങ്ങിയെത്തിയത്.

അന്ന് ഹൗസിൽ വെച്ച് താൻ ആ സംഭവം മറന്നുവെന്ന് സിജോ പറഞ്ഞെങ്കിലും തനിക്കൊരിക്കലും ഇക്കാര്യത്തിൽ റോക്കിയോട് ക്ഷമിക്കാൻ സാധിക്കില്ലെന്നായിരുന്നു പുറത്തിറങ്ങിയ ശേഷം സിജോ പ്രതികരിച്ചത്. മാത്രമല്ല റോക്കി പല അഭിമുഖങ്ങളിലും തന്റെ പ്രവൃത്തിയെ ന്യായീകരിച്ചപ്പോൾ അതിനെതിരെ ശക്തമായ ഭാഷയിൽ തന്നെ സിജോ പ്രതികരിക്കുകയും ചെയ്തിരുന്നു.

അതേസമയം സിജോയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. എൻഗേജ്മെന്റ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തന്റെ പ്രണയിനിയായ ലിനുവിനെയാണ് സിജോ വിവാഹം ചെയ്യുന്നത്.

അഞ്ച് വര്‍ഷം മുന്‍പാണ് ആദ്യമായി ലിനുവിനെ കണ്ടതെന്നും അന്നത്തെ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നുവെന്നും സിജോ മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചങ്ങനാശേരിയിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്.

More in Malayalam

Trending