Connect with us

ഒടിയന്റെയും ലൂസിഫറിന്റെയും ബജറ്റ് വാർത്തകൾ വ്യാജമാണെന്ന് ആശിർവാദ്

Malayalam Breaking News

ഒടിയന്റെയും ലൂസിഫറിന്റെയും ബജറ്റ് വാർത്തകൾ വ്യാജമാണെന്ന് ആശിർവാദ്

ഒടിയന്റെയും ലൂസിഫറിന്റെയും ബജറ്റ് വാർത്തകൾ വ്യാജമാണെന്ന് ആശിർവാദ്

ഒടിയന്റെയും ലൂസിഫറിന്റെയും ബജറ്റ് വാർത്തകൾ വ്യാജമാണെന്ന് ആശിർവാദ്

വമ്പൻ പ്രോജക്റ്റുകൾക്കായാണ് മലയാള സിനിമ കാത്തിരിക്കുന്നത്. രണ്ടും മോഹൻലാലിന്റെ രണ്ടു ചിത്രങ്ങളുമാണ് ; ഒടിയനും ലൂസിഫറും . ഇരു ചിത്രങ്ങളും നിർമിക്കുന്നത് ആശിർവാദ് ഫിലിംസാണ്. ഒടിയന്റെയും ലൂസിഫറിന്റെയും ബജറ്റുമായി സംബന്ധിച്ച ചില വാർത്തകൾ പ്രചരിച്ച സാഹചര്യത്തിൽ ആശിർവാദ് തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

മലയാളത്തിൽ ഒരുങ്ങുന്ന ഒടിയൻ, ലൂസിഫർ എന്നീ വലിയ ചിത്രങ്ങളുടെ ബജറ്റുമായി ബന്ധപ്പെട്ട വാർത്തകൾ തെറ്റാണെന്ന് നിർമാതാക്കളായ ആശീർവാദ് ഫിലിംസ് അറിയിച്ചു. ഒടിയൻ, ലൂസിഫർ എന്നീ സിനിമകളുടെ മുതൽമുടക്കുകൾ ചില ഓൺലൈൻ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

എന്നാല്‍ കുഞ്ഞാലിമരക്കാർ എന്ന സിനിമയുടെ ബജറ്റ് മാത്രമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളതെന്നും ബാക്കി സിനിമകളുടെ മുതൽമുടക്ക് ഔദ്യോഗികമായി പിന്നീട് അറിയിക്കുന്നതാണെന്നും ആശീർവാദ് ഫിലിംസ് മനോരമ ഓൺലൈനോട് വ്യക്തമാക്കി.

നൂറുകോടി മുതൽമുടക്കിൽ ഒരുങ്ങുന്ന കുഞ്ഞാലിമരക്കാറിന്റെ സെറ്റ്‌വർക്കുകൾ ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. മലയാളത്തിന്റെ ചരിത്രത്തിൽ ഏറ്റവും ചെലവേറിയ സിനിമയെന്ന വിശേഷണത്തോടെയാണ് പ്രിയദർശൻ–മോഹൻലാല്‍ ടീമിന്റെ കുഞ്ഞാലി മരയ്ക്കാർ എത്തുന്നത്. നവംബർ ഒന്നിനു ഹൈദരാബാദിൽ ചിത്രീകരണം തുടങ്ങും. പ്രിയദർശന്റെ 95 ാമത്തെ ചിത്രമാണ് മരക്കാർ; ആശീർവാദിന്റെ 25 ാമത്തേതും.

അതേസമയം പൃഥ്വിരാജിന്റെ ആദ്യസംവിധാന സംരംഭമായ ലൂസിഫർ തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. ചിത്രീകരണം പൂർത്തിയായ ഒടിയൻ കംപ്യൂട്ടർ ഗ്രാഫിക്സ് ജോലികൾ മുംബൈയിൽ പുരോഗമിക്കുകയാണ്. ഒടിയൻ ഡിസംബർ 14ന് തിയറ്ററുകളിലെത്തും.

lucifer

ashirvad cinemas clarifies about budget of odiyan and lucifer

More in Malayalam Breaking News

Trending

Recent

To Top