Connect with us

വീട്ടില്‍ ഭക്ഷണം ഇല്ലാത്തതിനാല്‍ സ്‌കൂളില്‍ നേരത്തെ ചേര്‍ത്തു…. എങ്കിലും ഹോട്ടലിലെ അടുക്കള പണി കഴിഞ്ഞ് വരുന്ന അമ്മയെ കാത്ത് ഞാനും മണിചേട്ടനും പുറത്ത് നില്‍ക്കും… അപ്പോഴേക്കും മറ്റു കുട്ടികളുടെ ഉച്ചയൂണ് കഴിഞ്ഞ് ബെല്ലടിച്ചിരിക്കും: RLV രാമകൃഷ്ണന്റെ ഹൃദയത്തില്‍ തൊടുന്ന കുറിപ്പ്

Malayalam Breaking News

കലാഭവന്‍ മണിയുടെ സഹോദരന്‍ ആല്‍.എല്‍.വി രാമകൃഷ്ണന്റെ ഹൃദയത്തില്‍ തൊടുന്ന കുറിപ്പ് ചര്‍ച്ചയാകുന്നു. തന്റെയും കലാഭവന്‍ മണിയുടെയും കുട്ടിക്കാലവും പട്ടിണിക്കാലവും മാതാപിതാക്കളുടെ സ്‌നേഹവും നിറഞ്ഞ ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പാണ് രാമകൃഷ്ണന്‍ ആരാധകരുമായി പങ്കുവെയ്ക്കുന്നത്. കലാഭവന്‍ മണി എന്ന മനുഷ്യസ്‌നേഹി മാതൃകയാക്കിയത് സ്വന്തം മാതാപിതാക്കളെയായിരുന്നെന്നും രാമകൃഷ്ണന്‍ പറയുന്നു.

ആര്‍.എല്‍.വി രാമകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

എന്റെ അമ്മയും, അച്ഛനും….
അമ്മയും അച്ഛനും വലിയ സൗഹൃദ മനസ്സുള്ള വലിയ മനുഷ്യ സ്‌നേഹികളായിരുന്നു. ഞങ്ങളുടെ കുട്ടികാലത്ത് അച്ഛനോടൊപ്പം അമ്മയും കൂലി പണിക്കു പോയിട്ടാണ് ഞങ്ങളെ വളര്‍ത്തിയത്. വീട്ടില്‍ ഭക്ഷണം ഇല്ലാത്തതിനാല്‍ സ്‌കൂളില്‍ നിന്നും ആഹാരം കിട്ടുമല്ലോ എന്ന പ്രതീക്ഷയില്‍ വളരെ നേരത്തെ എന്നെ സ്‌കൂളില്‍ ചേര്‍ത്തു. സ്‌കൂളില്‍ നിന്നും കിട്ടുന്ന ഉപ്പുമാവ് കഴിച്ച് വിശപ്പടക്കി. എങ്കിലും അമ്മ ഉച്ചയാകുമ്പോള്‍ എനിക്കും മണി ചേട്ടനുമുള്ള ചോറ് ഒരു അലൂമിനിയ തൂക്കുപാത്രത്തില്‍ കൊണ്ടുവരും. അപ്പോഴേക്കും മറ്റു കുട്ടികളുടെ ഉച്ചയൂണ് കഴിഞ്ഞ് ബെല്ലടിച്ചിരിക്കും.

എങ്കിലും അമ്മ വരുന്നതും നോക്കി പുറത്ത് നില്‍ക്കും. അങ്ങിനെ നില്‍ക്കാന്‍ ടീച്ചര്‍മാര്‍ അനുവാദം തരും. കാരണം ഹോട്ടലിലെ ജോലി തിരക്കിനിടയില്‍ നിന്നു വേണം പാവത്തിന് ഓടിയെത്താന്‍ എന്ന് അവര്‍ക്കറിയാം. ഹോട്ടലില്‍ അടുക്കള പണിക്ക് സഹായിക്കലായിരുന്നു അമ്മയ്ക്ക് ജോലി. മറ്റു വീടുകളിലും ജോലിക്കു പോകും. ഒടുവില്‍ മക്കള്‍ വലുതായി: ഒരു മകന്‍ ലോകം അറിയുന്ന സിനിമാ നടനായി. ആളുകളുടെ ഇടയില്‍ അമ്മയും, അച്ഛനും താരമായി. കല്യാണ വീട്ടിലും, മരണ വീട്ടിലും എന്നു വേണ്ട ഒരോ സ്ഥലങ്ങളിലും മണിയുടെ അച്ഛനേയും, അമ്മയേയും കാണാന്‍ ആളുകള്‍ കൂടി. അവര്‍ക്കൊപ്പം ഫോട്ടോകള്‍ എടുത്തു. അപ്പോഴും പാവങ്ങള്‍ ഒന്നും അറിയാതെ നിന്നു. എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറി.

വീട്ടിലെ പട്ടിണി മാറിയപ്പോള്‍ അമ്മ എന്നും ഒരു വലിയ കലത്തില്‍ ചോറ് വയ്ക്കും, ആരു വന്നാലും വയറുനിറയെ ആഹാരം കൊടുക്കും. അച്ഛനും സന്തോഷം. മണി മോനെ കാണാനെത്തുന്നവരല്ലെ! അവരെ നന്നായി പരിചരിക്കണം. കഷ്ടതകള്‍ മാറി സ്‌നേഹവും സന്തോഷവും സഹോദര സ്‌നേഹം കൊണ്ടും സന്തോഷകരമായ സുദിനങ്ങളായിരുന്നു. ഇന്ന് ചാലക്കുടിയില്‍ ചേട്ടനെ കാണാന്‍ വരുന്നവര്‍ക്കിടയില്‍ ഞങ്ങളുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കില്‍.. എന്ന് ഞാന്‍ ആശിച്ചു പോകാറുണ്ട്. അവരുടെ സ്‌നേഹം അത് അനുഭവിച്ചവര്‍ക്കു മാത്രമേ അറിയൂ. അതാണ് കുന്നിശ്ശേരി രാമനും അമ്മിണിയും. മകനെ കാണാന്‍ വരുന്നവരോടൊക്കെ കുശലം പറയലും മുറുക്കാന്‍ ഇടിച്ചു കൊടുക്കലും, എല്ലാ നല്ല ഓര്‍മ്മകളായി ഇന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.

മണി ചേട്ടനെ സ്‌നേഹിക്കുന്നവരോടായി പറയുകയാണ് നമ്മുക്ക് നഷ്ടമായത് മണി ചേട്ടനെ മാത്രമല്ല നിങ്ങളെയെല്ലാം മക്കളെ പോലെ സ്‌നേഹിക്കാന്‍ മനസ്സുള്ള മാതാപിതാക്കളെ കൂടിയാണ്. എല്ലാം ദൈവത്തിന്റെ വിധി. ഒരു പക്ഷെ മക്കളുടെ മരണത്തിനു മുന്‍പ് അവര്‍ യാത്രയായത് നന്നായി. കാരണം മക്കളുടെ കണ്ണുനീര്‍ പൊടിയുന്നത് ഇഷ്ട്ടമല്ലായിരുന്നു ഞങ്ങളുടെ അച്ഛനും അമ്മയ്ക്കും; അവര്‍ക്ക് അത് സഹിക്കാവുന്നതിലും അപ്പുറത്തായിരിക്കും. അപ്പോള്‍ പിന്നെ അവരുടെ വേര്‍പാട് എങ്ങിനെ സഹിക്കും. അഭിനവ മാതാപിതാക്കളും, സഹോദരങ്ങളും നാട് വാഴുന്ന ഈ കാലത്ത്.. ഇവരുടെ ഓര്‍മ്മകള്‍ മനസ്സിന് സന്തോഷം തരുന്നു.

RLV Ramakrishnan shared his Kalabhavan Mani parents memories

Continue Reading
You may also like...

More in Malayalam Breaking News

Trending