Connect with us

മംമ്ത മോഹൻദാസിനോട് സഹതാപം മാത്രം – ആഷിഖ് അബു

Malayalam Breaking News

മംമ്ത മോഹൻദാസിനോട് സഹതാപം മാത്രം – ആഷിഖ് അബു

മംമ്ത മോഹൻദാസിനോട് സഹതാപം മാത്രം – ആഷിഖ് അബു

മംമ്ത മോഹൻദാസിനോട് സഹതാപം മാത്രം – ആഷിഖ് അബു

മംമ്ത മോഹൻദാസ് നടത്തിയ പരാമർശം വൻ വിവാദങ്ങളാണ് കൊളുത്തി വിട്ടിരിക്കുന്നത്. സ്ത്രീകൾ അക്രമിക്കപെടുന്നതിനുള്ള കാരണക്കാർ അവർ തന്നെയാണെന്ന മംമ്‌തയുടെ പരാമർശമാണ് വിവാദമായത്. ഇതിനു മറുപടിയുമായി റിമ കല്ലിങ്കലിനു പിന്നാലെ ആഷിഖ് അബുവും രംഗത്തെത്തിയിരിക്കുകയാണ്.

എല്ലാത്തരത്തിലും മംമ്തയോട് സഹതപിക്കുന്നു എന്നാണ് ആഷിക്കിന്റെ പരിഹാസം.സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ അവര്‍കൂടി ആണെന്നും, അവര്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഘടകങ്ങളാണ് ഒടുവില്‍ ലൈംഗിക ആക്രമത്തിലേക്ക് പോലും ചെന്നെത്തിക്കുന്നതെന്നുമുള്ള മംമ്ത മോഹന്‍ദാസിന്റെ പ്രസ്താവനയാണ് വലിയ വിവാദത്തിലേക്ക് വഴിവെച്ചത്.

തുടർന്ന് നടിക്ക് മറുപടിയുമായി റിമ കല്ലിങ്കലും എത്തിയിരുന്നു. സ്ത്രീകൾക്ക് നേരിടേണ്ടി വന്ന ആക്രമണങ്ങള്‍ക്ക് ഉത്തരവാദികള്‍ അവരല്ല മറിച്ച് വേട്ടക്കാര്‍ തന്നെയാണെന്ന് റിമ കല്ലിങ്കൽ പറയുന്നു. മറ്റൊന്നും ചെയ്തില്ലെങ്കിലും കുറഞ്ഞപക്ഷം ഇരയെ പരിഹസിക്കാതിരിക്കുകയെന്നും നിങ്ങള്‍ക്കുള്ളിലെ പോരാളിയോട് സ്‌നേഹവും ബഹുമാനവും മാത്രമേയുള്ളുവെന്നും മംമ്തയോട് റിമ പറഞ്ഞു.

ashiq abu against mamtha mohandas

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top