Connect with us

കല്യാണം കഴിഞ്ഞവരാണെന്ന് ഞങ്ങള്‍ മറന്ന് പോവാറുണ്ട്; പ്രണയത്തെ കുറിച്ച് ആശാ ശരത് !

News

കല്യാണം കഴിഞ്ഞവരാണെന്ന് ഞങ്ങള്‍ മറന്ന് പോവാറുണ്ട്; പ്രണയത്തെ കുറിച്ച് ആശാ ശരത് !

കല്യാണം കഴിഞ്ഞവരാണെന്ന് ഞങ്ങള്‍ മറന്ന് പോവാറുണ്ട്; പ്രണയത്തെ കുറിച്ച് ആശാ ശരത് !

മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് ആശ ശരത്ത്. മിനി സ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലെത്തിയ താരത്തിന് വളരെ പെട്ടന്നുള്ള വളർച്ചയായിരുന്നു സിനിമയിൽ നിന്നും ഉണ്ടായത്. മികച്ചൊരു നര്‍ത്തിക കൂടിയാണ് ആശ ശരത്ത്.

കുങ്കുമപ്പൂവ് എന്ന പരമ്പരയിലെ പ്രൊഫസര്‍ ജയന്തിയായിട്ടായിരുന്നു ആശയുടെ കടന്നു വരവ്. പരമ്പരയും കഥാപാത്രവും ഒരുപോലെ ഹിറ്റായതോടെ ആശ ശരത്തും തരമായി മാറുകയായിരുന്നു. അനുരാഗ കരിക്കിന്‍വെള്ളം മുതല്‍ ദൃശ്യം വരെ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപിടി കഥാപാത്രങ്ങളെ അവര്‍ മലയാള സിനിമയിക്ക് സമ്മാനിച്ചിട്ടുണ്ട്.

ഇപ്പോഴിതാ, എല്ലാ നിമിഷവും പ്രണയിക്കുന്ന വ്യക്തിയാണ് താനെന്ന് പറയുകയാണ് ആശ ശരത്ത്. തന്റെ ജീവിതത്തില്‍ പ്രണയത്തിന് ക്ഷാമമില്ലെന്നും വിവാഹം കഴിഞ്ഞിട്ട് വര്‍ഷങ്ങളായി എന്നത് പോലും അറിയാതെയാണ് പ്രണയിക്കുന്നതെന്നും ആശ പറഞ്ഞു.

“പ്രണയത്തിന് അതിരുകള്‍ ഉണ്ടായാല്‍ മാത്രമെ കുടുംബ ജീവിതത്തിന് ഭദ്രത ഉണ്ടാവുകയുള്ളുവെന്നും നടി പറഞ്ഞു. ഒരു എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ആശ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

പ്രണയം എന്ന് പറയുന്നത് വളരെ മനോഹരമായ അനുഭവമാണ്. നമ്മളെ ജീവിപ്പിക്കുന്ന ഏറ്റവും സുന്ദരമായ നിമിഷങ്ങളാണ്. കവികള്‍ പാടുന്നത് പോലെ നാളെ പുലരുമ്പോള്‍ എന്താവുമെന്ന് അറിയാത്ത വല്ലാത്ത അനുഭവമാണ് പ്രണയം.

പ്രണയം എനിക്ക് അങ്ങനെയാണ്. എല്ലാ നിമിഷവും പ്രണയിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്റെ ജീവിതത്തില്‍ പ്രണയത്തിന് ക്ഷാമം ഉണ്ടായിട്ടില്ല. എന്റെയും ശരത്തേട്ടന്റെയും വിവാഹം കഴിഞ്ഞിട്ട് 29 വര്‍ഷം കഴിഞ്ഞ് 30 വര്‍ഷത്തിലേക്ക് കടക്കുകയാണ്.

പലപ്പോഴും ഞങ്ങള്‍ ഒരുമിച്ച് ഇരിക്കുമ്പോള്‍ കല്യാണം കഴിഞ്ഞവരാണെന്ന് ഞങ്ങള്‍ മറന്ന് പോവാറുണ്ട്. ഒരുപാട് വര്‍ഷമായി കല്യാണം കഴിച്ചിട്ട് എന്ന അനുഭവം വരാതെ പ്രണയിക്കുന്നവരാണ് ഞങ്ങള്‍. ജീവിതത്തില്‍ ചിലപ്പോള്‍ മടുപ്പ് തോന്നാം.

വേറെ ഒരാളോട് ചിലപ്പോള്‍ ഇഷ്ടം തോന്നാം. ഇയാള്‍ ആയിരുന്നു എന്റേത് എന്ന് തോന്നിപ്പോകാം. നമ്മുടെ പ്രണയത്തിന് അതിര് ഉണ്ടായിരിക്കണം അത്രമാത്രമെ ഉള്ളു. എന്നാല്‍ മാത്രമെ കുടുംബത്തിന് ഒരു ഭദ്രത ഉണ്ടാവുകയുള്ളു, ആശ ശരത്ത് പറഞ്ഞു.

about ashaa sharath

Continue Reading
You may also like...

More in News

Trending

Recent

To Top