Connect with us

ഇതുവരെ ഞാൻ ചെയ്ത സിനിമകളുടെ പട്ടിക നോക്കിയാൽ അത് നിങ്ങൾക്ക് മനസിലാകും – ആശ ശരത്ത്

Malayalam Breaking News

ഇതുവരെ ഞാൻ ചെയ്ത സിനിമകളുടെ പട്ടിക നോക്കിയാൽ അത് നിങ്ങൾക്ക് മനസിലാകും – ആശ ശരത്ത്

ഇതുവരെ ഞാൻ ചെയ്ത സിനിമകളുടെ പട്ടിക നോക്കിയാൽ അത് നിങ്ങൾക്ക് മനസിലാകും – ആശ ശരത്ത്

സീരിയൽ രംഗത്ത് നിന്നാണ് ആശ ശരത്ത് സിനിമയിലേക്ക് എത്തുന്നത് . പിന്നീട ആശക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അത്രക്ക് പ്രേക്ഷക പിന്തുണയാണ് ആശക്ക് സിനിമയിൽ നിന്നും ലഭിച്ചത് . എല്ലാ കഥാപാത്രവും ഒന്നിനൊന്നു മികച്ചതാണ് . കഥാപാത്രങ്ങളെ കുറിച്ച് പറയുകയാണ് ആശ ശരത്ത് .

പെർഫോമൻസ് ഓറിയന്റഡായ സിനിമകളാണ് ഇതുവരെ ചെയ്തിട്ടുള്ളതെല്ലാം. എനിക്കൊന്നും ചെയ്യാനില്ലാത്ത കഥാപാത്രത്തെ തിരഞ്ഞെടുക്കാറില്ല. ഇതുവരെ ചെയ്ത സിനിമകളുടെ പട്ടിക നോക്കിയാൽ അത് മനസ്സിലാകും. ദൃശ്യം, വർഷം, ബാഗമതി, അനുരാഗ കരിക്കിൻവെള്ളം അങ്ങനെ എല്ലാ സിനിമകളും. പിന്നെ ഞാൻ ചെയ്ത കഥാപാത്രങ്ങളെ അതേപോലെ ആവർത്തിക്കാറില്ല.

എന്തെങ്കിലുമൊരു വ്യത്യാസം വേണം. നായികകഥാപാത്രം മാത്രമേ ചെയ്യൂ എന്നുള്ള പിടിവാശിയൊന്നുമില്ല. മറിച്ച് കഥാപാത്രത്തിന് സിനിമയിൽ കൃത്യമായ സ്ഥാനമുണ്ടായിരിക്കണം എന്ന് മാത്രം. ജൂലായിൽ പുറത്തിറങ്ങുന്ന ദിലീപ് നായകനായ ശുഭരാത്രിയിലും അതിഥിവേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. ചെറിയാൻ കല്പകവാടി തിരക്കഥയെഴുതി എം.എ. നിഷാദ് സംവിധാനംചെയ്യുന്ന തെളിവ് എന്ന സിനിമയാണ് മറ്റൊരു പുതിയ ചിത്രം. അതും ഒരു സ്ത്രീപക്ഷ സിനിമയാണ്.

asha sarath about her movies

More in Malayalam Breaking News

Trending

Recent

To Top