ഷാരൂഖ് ഖാന്റെ പുത്രന് ആര്യന് ഖാന് ആരംഭിച്ച ഡെവൊള്‍ എന്ന ലൈഫ്സ്റ്റൈല്‍ ലക്ഷ്വറി ബ്രാന്‍ഡിലെ പ്രൊഡക്ടുകള്‍ക്ക് തൊട്ടാല്‍ പൊള്ളുന്ന വില. ലിമിറ്റഡ് എഡിഷന് ശേഖരത്തിലെ ഹൈലൈറ്റുകളില്‍ ഒന്നായ ഡെനിം ജാക്കറ്റിന് വില 99,000 രൂപയാണ്. ഹൂഡിക്ക് 40000-41000 വരെയാണ് രൂപ.
ഡെവൊള്‍ ബ്രാന്‍ഡിന്റെ പോസ്റ്ററില്‍ സുഹാന ധരിച്ച ക്രോപ് ടോപ്പിന് 16,000 രൂപയാണ് വില. ഷാരൂഖ് ഖാനും ആര്യന് ഖാനും ധരിച്ചിരിക്കുന്ന ടീ ഷര്‍ട്ടുകള്‍ക്ക് 21,500 രൂപയാണ് വില. 35,000 രൂപ വിലയുള്ള കാര്‍ഗോ പാന്റും അവതരിപ്പിക്കുന്നുണ്ട്.
ഡെവൊള്‍ ആദ്യം പുറത്തിറക്കിയ ബ്രാന്‍ഡില്‍ 2 ലക്ഷം രൂപയിലേറെ വിലയുള്ള ഹൂഡിയുള്പ്പെടെയുള്ള ഡ്രസുകളാണ് ഉണ്ടായിരുന്നത്. 2022ല്‍ ആണ് ആര്യന് ഖാന് ഡെവൊള്‍ ആരംഭിച്ചത്. മദ്യ നിര്‍മ്മാണ കമ്പനിയുമായി ചേര്‍ന്ന് വോഡ്കയുടെ പ്രീമിയം മദ്യ ബ്രാന്‍ഡ് ആയ ഡെവൊള്‍ വോഡ്ക പുറത്തിറക്കിയിരുന്നു.
മാള്‍ട്ട് സ്കോച്ച് ഡെവൊള്‍ ഇന്സെപ്ഷന് പുറത്തിറക്കിയിരുന്നു. 2023ല്‍ ആയിരുന്നു ഡെവൊള്‍ എക്സ് എന്ന ആഡംബര വസ്ത്ര ബ്രാന്‍ഡ് പുറത്തിറങ്ങിയത്. ഈ ബ്രാന്‍ഡിനായി പരസ്യം ഒരുക്കിയതും ആര്യന് ഖാന് ആയിരുന്നു.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...