Connect with us

അതൊന്നും ആരും വിശ്വസിക്കരുത്… മമ്മൂട്ടിയുടെ വീട് കാണിച്ചിട്ടാണ് എന്റെ വീടെന്ന് പറഞ്ഞുണ്ടാക്കുന്നത്, പതിനഞ്ചു വര്ഷമായി ഞാൻ ഈ ഫീൽഡിൽ എത്തിയിട്ട് ഒരു സേവിങ്‌സോ, വീടോ എനിക്കില്ല; ആര്യ

serial news

അതൊന്നും ആരും വിശ്വസിക്കരുത്… മമ്മൂട്ടിയുടെ വീട് കാണിച്ചിട്ടാണ് എന്റെ വീടെന്ന് പറഞ്ഞുണ്ടാക്കുന്നത്, പതിനഞ്ചു വര്ഷമായി ഞാൻ ഈ ഫീൽഡിൽ എത്തിയിട്ട് ഒരു സേവിങ്‌സോ, വീടോ എനിക്കില്ല; ആര്യ

അതൊന്നും ആരും വിശ്വസിക്കരുത്… മമ്മൂട്ടിയുടെ വീട് കാണിച്ചിട്ടാണ് എന്റെ വീടെന്ന് പറഞ്ഞുണ്ടാക്കുന്നത്, പതിനഞ്ചു വര്ഷമായി ഞാൻ ഈ ഫീൽഡിൽ എത്തിയിട്ട് ഒരു സേവിങ്‌സോ, വീടോ എനിക്കില്ല; ആര്യ

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമെല്ലാം സാന്നിധ്യം അറിയിച്ച താരമാണ് ആര്യ. കുടുംബ പ്രേക്ഷരുടെ പ്രിയങ്കരി. ബഡായ് ബംഗ്ലാവിലൂടെയായിരുന്നു ആര്യ പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്. ഇതിലൂടെ ആര്യ വലിയ താരമായി മാറി. പിന്നാലെ മലയാളത്തിലെ മുന്‍നിര അവതാരകയായി മാറിയ ആര്യ അധികം വൈകാതെ സിനിമയിലുമെത്തി. ആരാധകരുമായി നിരന്തരം സംവദിക്കാറുള്ള ആര്യ മിക്ക വിശേഷങ്ങളും തന്റെ ഫാൻസുമായി ഷെയർ ചെയ്യാറുണ്ട്. ബിഗ് ബോസിന് ശേഷം സ്റ്റാർട്ട് മ്യൂസിക് ആരാദ്യം പാടും പരിപാടിയിൽ അവതാരക ആയും ആര്യ തിളങ്ങി നിൽക്കുകയാണ്. ഇപ്പോഴിതാ സുഹൃത്ത് ഷിബലയുമായി തന്റെ ലൈഫിനെ കുറിച്ച് സംസാരിക്കുകയാണ് താരം.

ഡോഗ്സിനെക്കുറിച്ച് സംസാരിക്കുമ്പോൾ പലരും സംസാരിക്കുന്നത് കേൾക്കാം നിങ്ങളുടെ വീട്ടിൽ നിങ്ങൾ വില കൂടിയ പട്ടികളെ ആണല്ലോ വളർത്തുന്നത് അത് ആദ്യം നിർത്തൂ എന്നിട്ട് തെരുവ് നായ്ക്കളെക്കുറിച്ച് നിങ്ങൾ സംസാരിക്കൂ എന്നൊക്കെ. ഇത് പറഞ്ഞു കളിയാക്കുന്നത് ഞാൻ പലപ്പോഴും പേഴ്സണലി കേട്ടിട്ടുണ്ട്. എന്നാൽ എന്റെ ഫുൾ സ്റ്റോറി അറിയില്ല, എന്റെ മൂന്നു ഡോഗ്സിനെയും ഞാൻ വാങ്ങിയതാണ്. പക്ഷേ മൂന്നു പേരെയും ഉപേക്ഷിക്കാൻ ആകില്ല, അതുകൊണ്ട് ഞാൻ അവരെ സംരക്ഷിക്കുന്നു- തന്റെ മൂന്നു പെറ്റ്സിനെക്കുറിച്ച് സംസാരിക്കുകയിരുന്നു ആര്യ.

സിനിമ സീരിയൽ അഭിനയത്തെക്കുറിച്ചും ആര്യ തുറന്നു പറയുന്നു. ചെറുപ്പം മുതലേ സിനിമ നടിയാകാൻ ആയിരുന്നു ആഗ്രഹം. പക്ഷെ അപ്രതീക്ഷിതമായി സീരിയലിൽ എത്തി. നമ്മുടെ മലയാളം ഓഡിയൻസ് സീരിയൽ അത്രത്തോളം ഇഷ്ടപെടുന്നവരാണ്. ഞാൻ ഭാഗ്യം കൊണ്ട് ചെയ്തതൊക്കെ ക്യാരക്ടർ റോളുകൾ ആണ്. ഫിലിം ഫീൽഡിലേക്ക് ഞാൻ എത്തുന്നത് ബഡായ് ബംഗ്ലാവിലൂടെയാണ്. ആദ്യം അവിടേക്ക് ക്ഷണം കിട്ടിയിരുന്നെങ്കിലും ഞാൻ അത് വേണ്ടെന്ന് വച്ചതാണ്. ആ സമയം രോഹിത് പറഞ്ഞിട്ടാണ് ഞാൻ അതിലേക്ക് പോകുന്നത്. അവൻ നല്ല കലാകാരനാണ്, അത്രക്ക് സപ്പോർട്ട് ചെയ്തിട്ടുണ്ട് എന്ന്.

എന്റെ അച്ഛന്റെ ആഗ്രഹം എന്നെ എൻജിനിയറിങ്ങിന് വിടണം എന്നായിരുന്നു. ഞാൻ താത്പര്യമില്ലാതെയാണ് കോച്ചിങ്ങിനു പോയത്. അപ്പോഴും എന്റെ ആഗ്രഹം നടി ആകണം എന്നുതന്നെ ആയിരുന്നു, എൻട്രൻസ് എഴുതിയെങ്കിലും ഭീകര പരാജയം ആയിരുന്നു.അച്ഛന് വേണ്ടിയിട്ടാണ് ഞാൻ അതിനു പോയതുപോലും. അപ്പോഴേക്കും ഞാൻ ഷൂട്ട് ഒക്കെ ചെയ്തുതുടങ്ങി, ആ സമയത്ത് പ്രൈവറ്റ് ആയി ബിഎ ജോയിൻ ചെയ്തു. എന്നാൽ അത് കംപ്ലീറ്റ് ചെയ്യാൻ ആയില്ല, വിവാഹം നടന്നു. അത്രയും നേരത്തെ വിവാഹം കഴിക്കാൻ ഞങ്ങൾ പ്രിപ്പേർഡ് ആയിരുന്നില്ല, പക്ഷെ എന്റെ പേരന്റ്സിന്റെ ആഗ്രഹത്തിനുവേണ്ടിയാണ് അത്രയും നേരത്തെ വിവാഹം കഴിച്ചത്.


വിവാഹത്തിനുശേഷവും ഞാൻ ഷോയും കാര്യങ്ങളും ചെയ്യുന്നുണ്ട്. എന്നാൽ വീട്ടിൽ കൊടുക്കാൻ ഒന്നും എനിക്ക് കിട്ടുന്നുണ്ടായിരുന്നില്ല. ചിലചാനലുകളിൽ കണ്ടിട്ടുണ്ട്, ആങ്കറിന്‌ കിട്ടുന്ന വമ്പൻ സാലറി എന്ന്. അതൊന്നും ആരും വിശ്വസിക്കരുത്. മമ്മൂട്ടിയുടെ വീട് കാണിച്ചിട്ടാണ് എന്റെ വീടെന്ന് പറഞ്ഞുണ്ടാക്കുന്നത്. പതിനഞ്ചു വര്ഷമായി ഞാൻ ഈ ഫീൽഡിൽ എത്തിയിട്ട് ഒരു സേവിങ്‌സോ, വീടോ എനിക്കില്ല. ആകെപ്പാടെ ഞാൻ വാങ്ങിയത് ഒരു കാർ മാത്രമാണ്, അത് വളരെ അത്യാവശ്യം ആയതുകൊണ്ട് ഒരു വലിയ കാർ വാങ്ങിച്ചു, അതും ഒരു വലിയ കുടുംബം ഉള്ളതുകൊണ്ടാണ്.

Continue Reading
You may also like...

More in serial news

Trending

Recent

To Top