Connect with us

എനിക്ക് ഇനി ഇവിടെ പറ്റില്ല, അമ്മയുടെ കൂടെ ജീവിക്കാൻ പറ്റില്ല എന്നൊക്കെ അപ്പയെ വിളിച്ചു പറഞ്ഞു ; മാളവിക ജയറാം പറയുന്നു

Movies

എനിക്ക് ഇനി ഇവിടെ പറ്റില്ല, അമ്മയുടെ കൂടെ ജീവിക്കാൻ പറ്റില്ല എന്നൊക്കെ അപ്പയെ വിളിച്ചു പറഞ്ഞു ; മാളവിക ജയറാം പറയുന്നു

എനിക്ക് ഇനി ഇവിടെ പറ്റില്ല, അമ്മയുടെ കൂടെ ജീവിക്കാൻ പറ്റില്ല എന്നൊക്കെ അപ്പയെ വിളിച്ചു പറഞ്ഞു ; മാളവിക ജയറാം പറയുന്നു

മലയാളികള്‍ക്കു ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് പാര്‍വ്വതിയും ജയറാമും. ഇരുവരും ഒന്നിച്ചെത്തുന്ന പരിപാടികളും വേദികളും ആരാധകർക്കും ഏറെ പ്രിയപ്പെട്ടതാണ്. താരദമ്പതികളുടെ പുതിയൊരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്.


. പാര്‍വ്വതി വിവാഹത്തോടെ അഭിനയം നിര്‍ത്തിയെങ്കിലും ഇന്നും ആരാധക മനസുകളിലുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ജയറാമിന്റെയും പർവ്വതിയുടെയും മക്കളായ കാളിദാസ് ജയറാമും ചക്കി എന്ന് വിളിക്കുന്ന മാളവികയും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്.

ബാലതാരമായി സിനിമയിലെത്തിയ കാളിദാസ് ഇന്ന് തെന്നിന്ത്യയിലെ അറിയപ്പെടുന്ന യുവതാരങ്ങളിൽ ഒരാളാണ്. കാളിദാസിന് പിന്നാലെ സഹോദരി മാളവികയും സിനിമയിലെത്തുമെന്നാണ് ആരാധകർ കരുതുന്നത്. നേരത്തെ ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മാളവികയും ഇതിനായുള്ള തയ്യാറെടുപ്പിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരാധകരും അതിനായുള്ള കാത്തിരിപ്പിലാണ്.

നല്ലൊരു തിരക്കഥയും ക്യാരക്ടറും ഒത്തുവന്നാല്‍ താനും സിനിമയിലേക്ക് എത്തുമെന്ന് മാളവിക മുൻപ് പറഞ്ഞിട്ടുണ്ട്. മകൾക്ക് ഓഫറുകൾ വരുന്നുണ്ടെന്ന് ജയറാമും പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ വൈകാതെ തന്നെ മാളവികയുടെ അരങ്ങേറ്റം പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം കഴിഞ്ഞ കുറച്ചു കാലങ്ങളായി മാളവിക അഭിമുഖങ്ങളിലൊക്കെ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്. കുടുംബത്തിലെ വിശേഷങ്ങളും കരിയറിനെ കുറിച്ചുമൊക്കെ മാളവിക അഭിമുഖങ്ങളിൽ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ അങ്ങനെ ഒരു അഭിമുഖത്തിൽ മാളവിക പറഞ്ഞ വാക്കുകൾ വീണ്ടും വൈറലായി മാറുകയാണ്. അമ്മയുമായി വഴക്കുണ്ടാക്കിയതിനെ കുറിച്ചും തന്റെ വിദേശത്തെ പഠനത്തെ കുറിച്ചുമൊക്കെ മാളവിക പറഞ്ഞതാണ് ശ്രദ്ധനേടുന്നത്. മുൻപൊരിക്കൽ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മാളവിക ഇക്കാര്യങ്ങൾ പറഞ്ഞത്.

‘പഠനത്തിന്റെ കാര്യത്തിൽ ഞാൻ അച്ഛന്റെ മോളായിട്ട് വരും. അമ്മ ടീച്ചറുടെ മോളാണ്. ഞാൻ ബാക്ക് ബെഞ്ചറാണ്. അമ്മയുമായിട്ട് വഴക്ക് ഉണ്ടാക്കിയിട്ടുള്ളത് പഠിത്തത്തിന്റെ കാര്യത്തിലാണ്. എനിക്ക് എളുപ്പമല്ലാത്ത വിഷയമാണ് മാത്‍സ്. അമ്മ ആണെങ്കിൽ മാത്‍സ് ടീച്ചറുടെ മകളും. മാത്‍സിൽ അമ്മ ടോപ്പറായിരുന്നു. 95 മാർക്കോ മറ്റോ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ പഠിക്കുന്ന കാര്യത്തിൽ വഴക്ക് ഉണ്ടാകും’,
‘ഒരു ദിവസം ഒരുപാട് വഴക്ക് പറഞ്ഞു. ഞാൻ അപ്പോൾ തന്നെ അപ്പയെ വിളിച്ചു, എനിക്ക് ഇനി ഇവിടെ ജീവിക്കണ്ടെന്ന് പറഞ്ഞു. അപ്പ ഏതോ ഷൂട്ടിങ്ങിന് ഇടയിൽ ആയിരുന്നു. ഞാൻ കരയുന്നത് കേട്ട് അപ്പ കിടന്ന് ടെൻഷനടിച്ചു. പിന്നീട് അമ്മ പറഞ്ഞു, പഠിക്കാത്തതിന് വഴക്ക് പറഞ്ഞതാണ് വേറെ ഒന്നുമില്ല എന്നൊക്കെ. എനിക്ക് ഇനി ഇവിടെ പറ്റില്ല, അമ്മയുടെ കൂടെ ജീവിക്കാൻ പറ്റില്ല. സ്‌കൂളിൽ പോയില്ലെങ്കിലും കുഴപ്പമില്ല,

ഞാൻ അപ്പയുടെ കൂടെ വന്ന് നിന്നോളാം എന്നൊക്കെയാണ് പറഞ്ഞത്’, മാളവിക പറയുന്നു.കോളേജ് കഴിഞ്ഞ് പുറത്തേക്ക് പോകാമെന്ന് വിചാരിച്ചതിന് പിന്നിൽ കുറച്ച് ഫ്രീഡം ലഭിക്കുമെന്നൊക്കെ ഉള്ള ചിന്ത ആയിരുന്നു. പക്ഷെ ഞാൻ ഭയങ്കര ഹോം സിക്കായി പോയി. പ്രതീക്ഷിച്ചത് പോലെയല്ല സംഭവിച്ചത്. ഇവിടെ എനിക്ക് സുഹൃത്തുക്കൾ എല്ലാം ഉണ്ടായിരുന്നു. പിന്നെ വീട് വിട്ട് എവിടെയും പോയിരുന്നില്ല. എവിടെ പോയാലും തിരിച്ചു വീട്ടിൽ വരും. അപ്പയും അമ്മയുമൊക്കെ ആയിരുന്നു എന്റെ കംഫർട്ട് സോൺ. അവിടെ ചെന്നപ്പോൾ അതെല്ലാം മാറി’,

‘ഞാൻ എടുത്ത കോഴ്സിന് എന്നും ക്ലാസുകൾ ഉണ്ടായിരുന്നില്ല. ആഴ്ചയിൽ രണ്ടു മൂന്ന് ദിവസം മാത്രമേ ക്ലാസ് ഉണ്ടാവുകയുള്ളൂ. അതിനിടെ ഞാൻ പാർട്ട് ടൈം ജോബിന് ഒക്കെ ശ്രമിച്ചിരുന്നു. എന്നാൽ അതൊന്നും ശരിയായില്ല. തനിച്ച് നിൽക്കുക എന്ന അനുഭവം വേറെ തന്നെ ആയിരുന്നു. അമ്മ വീട്ടിൽ ചെയ്യുന്നതിന്റെ മിനി വേർഷൻ ഞാൻ അവിടെ ചെയ്തു’, മാളവിക ജയറാം പറഞ്ഞു.

More in Movies

Trending

Recent

To Top