Connect with us

എത്രകാലം പോകുമെന്നൊക്കെ എല്ലാം ദൈവത്തിന്റെ കൈയിലാണ്; പോകുന്നിടത്തോളം പോകട്ടെ!; ആദിത്യൻ പറഞ്ഞ വാക്കുകൾ!

serial news

എത്രകാലം പോകുമെന്നൊക്കെ എല്ലാം ദൈവത്തിന്റെ കൈയിലാണ്; പോകുന്നിടത്തോളം പോകട്ടെ!; ആദിത്യൻ പറഞ്ഞ വാക്കുകൾ!

എത്രകാലം പോകുമെന്നൊക്കെ എല്ലാം ദൈവത്തിന്റെ കൈയിലാണ്; പോകുന്നിടത്തോളം പോകട്ടെ!; ആദിത്യൻ പറഞ്ഞ വാക്കുകൾ!

കഴിഞ്ഞ ദിവസം പുലർച്ചെയാണ് സീരിയൽ സംവിധായകൻ ആദിത്യൻ ലോകത്തോട് വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. എന്നും കുടുംബബന്ധങ്ങളുടെ കഥ പറയുന്ന സംവിധായകനായിരുന്നു അദ്ദേഹം. ഒട്ടേറെ കഥാപാത്രങ്ങളെ എന്നെന്നും സീരിയൽ പ്രേമികളുടെ മനസ്സിൽ താങ്ങി നില്ക്കാൻ പാകത്തിൽ സീരിയൽ സംവിധാനം ചെയ്യുന്നു എന്നതാണ് ആദിത്യനെ ആരാധകർ നെഞ്ചേറ്റാൻ കാരണവും. വർഷങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വാനമ്പാടിയും ആകാശദൂതും എല്ലാം പ്രേക്ഷകർ മനസ്സിൽ സൂക്ഷിക്കുന്നതും ആദിത്യന്റെ മിടുക്ക് കൊണ്ടാണ്.

ഒരുപാട് പ്രതിസന്ധികൾ അതിജീവിച്ചാണ് ആദിത്യൻ സീരിയൽ സംവിധാനരംഗത്ത് തന്റെ സ്ഥാനം ഉറപ്പിച്ചത്. അതിനു വഴികാട്ടികളായി മാറിയത് നടി ചിപ്പിയും ഭർത്താവ് രഞ്ജിത്തുമാണ്. പലതവണ ആദിത്യൻ ഇത് തുറന്നുപറഞ്ഞിട്ടുണ്ട്. സാന്ത്വനം പരമ്പര ഇടക്കാലത്തുവച്ചു ലാഗ് ഉണ്ടാകുമ്പോഴും അതിനെ വീണ്ടും പഴയ ഉത്സാഹത്തിലേക്ക് എത്തിക്കാൻ ആദിത്യന് സാധിച്ചിട്ടുണ്ട്. വാനമ്പാടി നിർത്തരുത് എന്ന് പ്രേക്ഷകർ ആവർത്തിച്ചു പറഞ്ഞപ്പോഴും എന്നും ഓർത്തിരിക്കുന്ന ഒരു ക്ളൈമാക്സ് നൽകി ആദിത്യൻ ആ കഥ അവസാനിപ്പിച്ചു. സാന്ത്വനം ഒരു ആയിരം എപ്പിസോഡ് വരെ പോകണമെന്ന് തനിക്ക് അതിയായ ആഗ്രഹം ഉണ്ടെന്ന് സീരിയൽ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ആദിത്യൻ പറഞ്ഞത്

എത്രകാലം പോകുമെന്നൊക്കെ എല്ലാം ദൈവത്തിന്റെ കൈയിലാണ്; പോകുന്നിടത്തോളം പോകട്ടെ! എന്നായിരുന്നു ആദിത്യൻ പറഞ്ഞ വാക്കുകൾ! അതേസമയംതന്നെ നല്ലൊരു സിനിമ കഥയും ആദിത്യന്റെ പക്കൽ ഉണ്ടായിരുന്നു. മെഗാ സീരിയൽ സംവിധാനം ചെയ്യുന്ന ആള് ബിഗ് സ്ക്രീനിലേക്ക് എത്തിയാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കണക്കിലെടുത്ത് അത്തരം പരാതികൾ ഉണ്ടാകാതെ ഒരു സിനിമ എത്തിക്കാൻ ആയിരുന്നു അദ്ദേഹം ലക്‌ഷ്യം വച്ചത്. സിനിമയുടെ ചർച്ചകളും കാര്യങ്ങളും ഏതാണ്ട് പാതിവഴിയിൽ എത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത് എന്നതാണ് സഹപ്രവർത്തകർക്കും ആരാധകർക്കും ഒരുപോലെ ദുഃഖം നൽകുന്നത്.

കൊല്ലം അഞ്ചൽ സ്വദേശിയാണ് ആദിത്യന്‍. ഏറെക്കാലമായി തിരുവനന്തപുരത്ത് പേയാട് ആയിരുന്നു താമസം. പുതിയ വീടിന്റെ പണികൾ നടന്നുവരുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ മരണം. ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കുമെന്നാണ് റിപ്പോർട്ട്.

More in serial news

Trending

Recent

To Top