Malayalam
അത്രയും മാന്യമായി സംസാരിച്ചിരുന്ന മനുഷ്യന്റെ വായില്‍ നിന്നും അത് കേട്ടപ്പോള്‍ ചിരി വന്നു; തനിക്ക് വന്ന അ ശ്ലീല ഫോണിനെ കുറിച്ച് ആര്യ
അത്രയും മാന്യമായി സംസാരിച്ചിരുന്ന മനുഷ്യന്റെ വായില്‍ നിന്നും അത് കേട്ടപ്പോള്‍ ചിരി വന്നു; തനിക്ക് വന്ന അ ശ്ലീല ഫോണിനെ കുറിച്ച് ആര്യ
മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വന്‍ ഹിറ്റായി മാറി. പിന്നീട് ആര്യ അവതാരകയുടെ കുപ്പായത്തിലുമെത്തി. മലയാളത്തിലെ ഏറ്റവും മികച്ച അവതാരകരില്‍ ഒരാളായി മാറാന്‍ സാധിച്ച ആര്യ സിനിമയിലും സാന്നിധ്യം അറിയിച്ചിരുന്നു. ഇതിനിടെയാണ് ബിഗ് ബോസിലെത്തുന്നത്. സോഷ്യല്‍ മീഡിയയിലും മിന്നും താരമാണ് ആര്യ. താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ടകളും പോസ്റ്റുകളുമൊക്കെ വൈറലായി മാറാറുണ്ട്.
തന്റെ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ആര്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്നെ തേടിയെത്തിയ ഒരു അ ശ്ലീല ഫോണ്‍ കോളിനെക്കുറിച്ചുള്ള ആര്യയുടെ സ്‌റ്റോറി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ആര്യയുടെ കമ്പനിയുടെ നമ്പറിലേക്ക് ഫോണ്‍ വിളിച്ച് അ ശ്ലീലം പറഞ്ഞയാളെയാണ് ആര്യ തന്റെ സ്‌റ്റോറിയിലൂടെ തുറന്ന് കാട്ടുന്നത്. ഇയാളുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ വീഡിയോ ആര്യ പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലിലൂടെ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. വൈകിട്ട് ഏഴ് മണിയോടെ തന്റെ കമ്പനി നമ്പറിലേക്കായിരുന്നു കോള്‍ വന്നതെന്നാണ് ആര്യ പറയുന്നത്. വളരെ മാന്യമായിട്ടായിരുന്നു അയാളുടെ സംസാരം. ജെന്റില്‍മാന്‍ ആയിരുന്നു. ഇംഗ്ലീഷിലായിരുന്നു അയാള്‍ സംസാരിച്ച് തുടങ്ങിയത്. താനുമായി ഒരു പ്രൊജക്ടിനെക്കുറിച്ച് സംസാരിക്കാന്‍ വേണ്ടിയാണെന്ന് പറഞ്ഞായിരുന്നു വിളിച്ചതെന്നും ആര്യ പറയുന്നു.
തുടക്കത്തില്‍ അയാള്‍ വളറെ മാന്യമായിട്ടാണ് സംസാരിച്ചതെന്നും ആര്യ പറയുന്നുണ്ട്. പിന്നീട് ഇയാള്‍ ആര്യയുടെ പേഴ്‌സണല്‍ നമ്പര്‍ ചോദിക്കുകയായിരുന്നു. എന്നാല്‍ അത് നല്‍കാന്‍ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. താന്‍ ആര്യയുടെ വലിയ ഫാന്‍ ആണെന്ന് അയാള്‍ പറഞ്ഞു. അപ്പോഴേക്കും കോള്‍ ലൗഡ് സ്പീക്കറില്‍ ഇട്ടിരുന്നുള്ളൂ. ഞാന്‍ ചിരിക്കുകയായിരുന്നു. ്അയാള്‍ പറഞ്ഞ അടുത്ത വാചകമാണ് ഹൈലൈറ്റ്.
ആര്യയുടെ മാറിടം സൂപ്പര്‍ ആണ്, എനിക്ക് ഭയങ്കര ഇഷ്ടമാണെന്നാണ് അയാള്‍ പറഞ്ഞത്. ഒരു ബലൂണ്‍ പൊട്ടിയ അവസ്ഥയായിരുന്നു. അത്രയും മാന്യമായി സംസാരിച്ചിരുന്ന മനുഷ്യന്റെ വായില്‍ നിന്നും ഇത് വീണപ്പോള്‍ ചിരി വന്നുവെന്നും ആര്യ പറയുന്നു. വല്യ പ്രായമുള്ള ആളൊന്നുമല്ല. മുപ്പതുകളിലാണ്. പിന്നീട് അയാള്‍ സംസാരം തുടങ്ങുകയായിരുന്നു. ആ വാചകം വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്യാന്‍ പറ്റിയില്ല.
കാരണം അത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. തുടര്‍ന്ന് അയാള്‍ ആര്യയെ കിട്ടുമോ, ആര്യയെ വേണം എന്നൊക്കെ പറയാന്‍ തുടങ്ങിയെന്നും ആര്യ പറയുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ തനിക്ക് റെക്കോര്‍ഡ് ചെയ്യണമെന്ന് തോന്നിയെന്നും തുടര്‍ന്നാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തതതെന്നും ആര്യ പറയുന്നു. പിന്നാലെ വീഡിയോ പങ്കുവെക്കുകയും ചെയ്യുന്നുണ്ട് ആര്യ.
കേസ് കൊടുക്കണം എന്ന താല്‍പര്യമില്ല. അങ്ങനെ ചെയ്തതു കൊണ്ട് എന്തെങ്കിലും നടക്കുമെന്ന പ്രതീക്ഷയില്ല. അതിന് അപ്പുറം സംഭവിച്ചിട്ടും കേസ് കൊടുത്തിട്ട് ഒന്നും ഉണ്ടായിട്ടില്ലെന്നും ആര്യ പറയുന്നു. പക്ഷെ തന്റെ സുഹൃത്തുക്കള്‍ക്കെല്ലാം ദേഷ്യം വന്നു. അനൂപാണ് തന്നെ നിര്‍ബന്ധിച്ച് കേസ് കൊടുപ്പിച്ചതെന്നും ആര്യ പറയുന്നുണ്ട്. അതേസമയം ഇയാളെ കണ്ടെത്തുമോ എന്നൊന്നും അറിയില്ലെന്നും ആര്യ പറയുന്നു. എന്താണ് സംഭവിക്കുന്നതെന്ന് താന്‍ അറിയിക്കാമെന്നും താരം പറയുന്നു. അനൂപാണ് തന്നെ നിര്‍ബന്ധിച്ച് പോലീസ് സ്‌റ്റേഷനിലേക്ക് വിടുന്നതെന്നും ആര്യ പറയുന്നു.
തൃക്കാക്കര പോലീസ് സ്‌റ്റേഷനില്‍ പോയി പരാതി നല്‍കിയിട്ടുണ്ട്. വിശദമായി തന്നെ മൊഴി നല്‍കിയിട്ടുണ്ട്. ഇതൊരു ഇന്റര്‍നെറ്റ് കോള്‍ ആണെന്നാണ് പോലീസ് അറിയിച്ചത്. എന്തോ അസുഖമുള്ള വ്യക്തിയാണ്. ഇതുപോലെ കുറേ ആളുകളുണ്ടാകാം. ഇയാള്‍ ഈ സമയത്ത് തന്നെ വേറെ ആരെയെങ്കിലും വിളിച്ച് മോശമായി സംസാരിക്കുന്നുണ്ടാകും. ഇതൊരു മാനസിക പ്രശ്‌നമാണെന്നും ആര്യ പറയുന്നു. ചികിത്സ വേണ്ടതാണെന്നും താരം പറയുന്നു. ആരാണ് ഇത് ചെയ്യുന്നത് എന്ന് അറിയാന്‍ ആഗ്രഹമുണ്ട്. കൂടുതല്‍ ഒന്നും ഇതേക്കുറിച്ച് ഷെയര്‍ ചെയ്യാന്‍ ഇല്ല ഭാവിയിലെ കാര്യങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാം എന്നും ആര്യ പറയുന്നു.
ഫോണ്‍ വിളിച്ചയാളുടെ നമ്പര്‍ അടക്കം വ്യക്തമാകുന്ന രീതിയിലാണ് ആര്യ വീഡിയോ ചിത്രീകരിക്കുകയും പങ്കുവെക്കുകയും ചെയ്തിട്ടുള്ളത്. ഇയാളൊരു പ്രൊഫഷണല്‍ ആണോ എന്നറിയില്ല. സേവനങ്ങള്‍ക്കായി ഈ വിദഗ്ധനായ മാന്യനെ ബന്ധപ്പെടാം എന്ന് തോന്നുന്നു എന്നും ആര്യ കുറിക്കുന്നുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇത്തരക്കാരെ ഇതുപോലെ തന്നെ നേരിടണമെന്നും അവരെ പുറത്ത് കൊണ്ട് വരണമെന്നും സോഷ്യല്‍ മീഡിയ പറയുന്നു. നിരവധി പേരാണ് താരത്തിന് കയ്യടിക്കുന്നത്.
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)