Connect with us

കഴിഞ്ഞ ആഴ്ച പോലും എന്നെ ചവിട്ടിതാഴ്ത്തി വേറെ ആര്‍ട്ടിസ്റ്റിനെ വെച്ചു; സീമ ജി നായര്‍

Malayalam

കഴിഞ്ഞ ആഴ്ച പോലും എന്നെ ചവിട്ടിതാഴ്ത്തി വേറെ ആര്‍ട്ടിസ്റ്റിനെ വെച്ചു; സീമ ജി നായര്‍

കഴിഞ്ഞ ആഴ്ച പോലും എന്നെ ചവിട്ടിതാഴ്ത്തി വേറെ ആര്‍ട്ടിസ്റ്റിനെ വെച്ചു; സീമ ജി നായര്‍

മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് സീമ ജി നായര്‍. നാടക രംഗത്ത് നിന്നും സിനിമയിലേക്ക് കടന്ന് വന്ന നടിയാണ് സീമ ജി നായര്‍. നിരവധി സീരിയലുകളിലും സീമ ജി നായര്‍ അഭിനയിച്ചിട്ടുണ്ട്. ആയിരത്തില്‍ അധികം വേദികളില്‍ നാടകം ചെയ്തതിന് ശേഷം ആയിരുന്നു സീമ സീരിയല്‍ ലോകത്തിലേക്കും അവിടെ നിന്നും സിനിമയിലേക്കും എത്തുന്നത്. ദൂരദര്‍ശന്‍ പരമ്പരകളില്‍ എത്തിയ താരം പിന്നീട് സൂര്യ ടിവിയിലെയും ഏഷ്യാനെറ്റ് സീരിയലുകളുടെയും ഭാഗമായി മാറി.

കൂടാതെ അവതാരകയായും അതുപോലെ തന്നെ വിധികര്‍ത്താവായുമെല്ലാം നിരവധി ടെലിവിഷന്‍ പരിപാടികളില്‍ എത്തിയ താരം അമ്പതിന് മുകളില്‍ സീരിയലുകളിലും അതുപോലെ നൂറില്‍ കൂടുതല്‍ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നടി എന്നതിന് പുറമെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന വ്യക്തിയുമാണ് സീമ ജി നായര്‍. അന്തരിച്ച നടി ശരണ്യക്ക് വേണ്ടി സീമ ജി നായര്‍ ചെയ്ത് കൊടുത്ത സഹായങ്ങള്‍ ജനങ്ങള്‍ കണ്ടതാണ്. അവസാന ഘട്ടം വരെയും ശരണ്യയെ ചേര്‍ത്ത് പിടിച്ച് കൊണ്ട് സീമ ജി നായര്‍ ഒപ്പമുണ്ടായിരുന്നു.

ഇപ്പോഴിതാ ജീവിത്തില്‍ ഒരിക്കലും നടി ആകരുതെന്ന് ആഗ്രഹിച്ച വ്യക്തിയായിരുന്നു താനെന്ന് പറയുകയാണ് സീമ ജി നായര്‍. പക്ഷെ എന്ത് ആകരുതെന്ന് ആഗ്രഹിച്ചോ അത് ആയി. നമ്മള്‍ ഒന്ന് മനസ്സില്‍ കാണുന്നു. ദൈവം മറ്റൊന്ന് നമുക്കായി വെക്കുന്നു. എനിക്കും അമ്മക്കും ഒട്ടും ഇഷ്ടം ഉണ്ടായിരുന്നില്ല അഭിനയിക്കാനെന്നും സീമ ജി നായര്‍ പറയുന്നു. എങ്ങനെ നടിയായി എന്ന് എനിക്ക് പോലും അങ്ങനെ കൃത്യമായി പറയാന്‍ സാധിക്കില്ല.

അമ്മ അനുഭവിച്ച വിഷമങ്ങള്‍ കണ്ടതുകൊണ്ടാണ് അമ്മയെപ്പോലെ ഒരു നടി ആകരുതെന്ന് ഞാന്‍ ആഗ്രഹിച്ചത്. സാമ്പത്തിക പ്രശ്‌നങ്ങളുണ്ട്. സമൂഹം ഒരു അറപ്പോടും വെറിപ്പോടും കൂടിയാണ് പണ്ടത്തെ കാലങ്ങളില്‍ നാടക നടിമാരെ കണ്ടുകൊണ്ടിരുന്നത്. ആ ഒരു വെറുപ്പ് അമ്മയുടെ മക്കള്‍ക്ക് ഉണ്ടാകരുതെ അമ്മ ആഗ്രഹിച്ചുവെന്നും സീമ ജി നായര്‍ പറയുന്നു.

അമ്മയുടെ രണ്ട് മക്കള്‍ കലാരംഗത്ത് ഉണ്ടെങ്കിലും അഭിനയരംഗത്ത് ഉണ്ടാ. ഞാന്‍ നടിയായി തീരുകയും ചെയ്തു. അമ്മയുടെ കഴിവ് എനിക്കാണ് കിട്ടിയത്. കൊച്ചിന്‍ സംഘമിത്രയിലെ സതീശേഷട്ടനൊക്കെയാണ് നാടകത്തിലേക്ക് ആര്‍ട്ടിസ്റ്റിനെ കിട്ടാതെ വന്നപ്പോള്‍ എന്നെ സമീപിക്കുന്നത്. അവര്‍ നമ്മുടെ വീട്ടിലേക്ക് വന്ന സമയത്ത് ഞാന്‍ പുറത്ത് സൈക്കിള്‍ ചവിട്ടാനൊക്കെ പോയിരിക്കുകയാണ്. ചെറിയ പെണ്‍കുട്ടിയാണ്.

അമ്മ ആ സയമത്ത് അഭിനയിക്കാന്‍ പോയിരിക്കുകയാണ്. എനിക്ക് വേണ്ടിയാണ് വന്നത് എന്ന് അറിഞ്ഞപ്പോള്‍ ഒരിക്കലും നടക്കില്ലെന്ന് പറഞ്ഞു. അഭിനയിക്കാനും അറിയില്ലെന്ന് പറഞ്ഞു. അഭിനയിക്കാന്‍ അറിയണ്ട, വീട്ടില്‍ എങ്ങനെയാണ് സംസാരിക്കുന്നത് അതുപോലെ സംസാരിച്ചാല്‍ മതി. ഈ കാര്യം അമ്മയെ അറിയിക്കാനും പറ്റുന്നില്ല. അന്ന് ഫോണൊന്നും ഇല്ലാലോ. ഓണ സീസണില്‍ പത്ത് ദിവസത്തേക്ക് മാത്രം മതിയെന്നും പറഞ്ഞു.

അവരുടെ വാക്കും കേട്ട് പത്ത് ദിവസത്തേക്ക് എന്നും പറഞ്ഞ് ഇറങ്ങിയതാണ്. ആര്‍ട്ടിഫിഷലായിട്ടാണ് അന്നൊക്കെ നാടകം പ്രസന്റ് ചെയ്യുക. എന്നാല്‍ ഞാന്‍ സാധാരണ രീതിയിലാണ് സംസാരിക്കുന്നത്. ഇത് കണ്ട് പ്രേക്ഷകരൊക്കെ ഇത് എന്താണ് ഇങ്ങനെയൊക്കെ എന്ന് കരുതി. പാട്ട് പഠിക്കാനും പോയിരുന്നു. പാടുമ്പോള്‍ ഇങ്ങനത്തെ ശബ്ദം അല്ല. കുറച്ച് കൂടെ നല്ല ശബ്ദമാണ്. സ്‌കളില്‍ പാട്ടുകാരിയാണ്. മത്സരങ്ങള്‍ക്കൊക്കെ നിരവധി സമ്മാനം ലഭിച്ചിരുന്നുവെന്നും സീമ ജി നായര്‍ പറഞ്ഞു.

സഹായം ലഭിക്കാനൊക്കെ വേണ്ടി ആളുകളുമായി നിരന്തരം സംസാരിക്കേണ്ടി വരും. അതൊന്നും പലര്‍ക്കും മനസ്സിലാകില്ല. അഭിനേത്രിയായി മാറിയതില്‍ ഇപ്പോഴും വിഷമമുണ്ട്. വേറെ എന്തെങ്കിലും നല്ല വരുമാന മാര്‍ഗ്ഗമുണ്ടെങ്കില്‍ എന്നേ ഞാന്‍ ഇത് നിര്‍ത്തുമായിരുന്നു. അര്‍ഹതപ്പെട്ട അംഗീകാരമോ റോളുകളോ സീമക്ക് ലഭിക്കുന്നില്ലെന്ന് പലരും പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ച പോലും എന്നെ ചവിട്ടിതാഴ്ത്തി വേറെ ആര്‍ട്ടിസ്റ്റിനെ വെച്ച കണ്‍ട്രോളര്‍മാര്‍ ഇവിടെയുണ്ടെന്നും സീമ ജി നായര്‍ കൂട്ടിച്ചേര്‍ക്കുന്നു.

അമ്മയില്‍ നിന്നാണ് ഞാന്‍ എല്ലാം പഠിച്ചിട്ടുള്ളത്. അമ്മയെക്കുറിച്ചോര്‍ക്കുമ്പോഴൊക്കെ വലിയ അഭിമാനമാണ്. തിലകന്‍ ചേട്ടന്റെ ആത്മകഥയില്‍ വരെ അമ്മയെ പ്രശംസിച്ചിട്ടുണ്ട്. കാരുണ്യവും സഹാനുഭൂതിയും സഹജീവികളോടുള്ള സ്‌നേഹവുമൊക്കെ അമ്മയ്ക്കുണ്ടായിരുന്നു. സാമ്പത്തികമായി ഏതു പിന്നോക്കാവസ്ഥയില്‍ നില്‍ക്കുകയാണെങ്കിലും സഹായം ചോദിച്ചു നമ്മുടെ മുന്നില്‍ വരുന്നവരെ സഹായിക്കണമെന്നത് ഞാന്‍ പഠിച്ചത് അമ്മയില്‍നിന്നാണ്, എന്നാണ് സീമ പറയുന്നത്.

ഒരു സുപ്രഭാതത്തില്‍ ചാരിറ്റിയെന്ന് പറഞ്ഞ് ഇറങ്ങിപ്പുറപ്പെട്ടയാളല്ല ഞാന്‍. പബ്ലിസിറ്റിക്ക് വേണ്ടിയല്ല ഒന്നും ചെയ്തിട്ടുള്ളത്. സാമ്പത്തികമായി എനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ചിലരങ്ങ് തീരുമാനിക്കുകയാണ്. അത് വെറും തെറ്റിദ്ധാരണ മാത്രമാണ് താനും. അഭിനയമാണ് എന്റെ തൊഴില്‍. തൊഴില്‍ ചെയ്തു വരുമാനമുണ്ടെങ്കില്‍ മാത്രമല്ലേ നമുക്ക് ജീവിക്കാന്‍ സാധിക്കൂ. എനിക്ക് അഭിനയിച്ചേ പറ്റൂ. അങ്ങനെ മറ്റുള്ളവരെ സഹായിക്കാന്‍ പറ്റു. ആരെങ്കിലും വിളിച്ച് സങ്കടം പറഞ്ഞാല്‍ പിന്നെ അത് പരിഹരിക്കുന്നതുവരെ എനിക്കൊരു സമാധാനവും ഉണ്ടാവില്ല. ഇപ്പോള്‍ 24 മണിക്കൂര്‍ സമയം പോരെന്നെനിക്ക് തോന്നാറുണ്ട് എന്നാണ് താരം പറഞ്ഞത്.

Continue Reading
You may also like...

More in Malayalam

Trending