Actress
ഞാൻ ഡിപ്രഷനിലായിരുന്നു… പാനിക്ക് അറ്റാക്ക് വന്നു, നെഞ്ചുവേദന വന്ന് ഒരുസൈഡ് തളര്‍ന്നുപോയി, ആള്‍ വെള്ളമടിക്കുന്ന സമയത്ത് നിന്നെ മിസ് ചെയ്യുന്നു, കാണാന്‍ വരികയാണ് എന്നൊക്കെ മെസ്സേജ് അയയ്ക്കും, പിറ്റേന്ന് ചോദിക്കുമ്പോഴുള്ള മറുപടി ഇങ്ങനെ; ആര്യയുടെ തുറന്ന് പറച്ചിൽ
ഞാൻ ഡിപ്രഷനിലായിരുന്നു… പാനിക്ക് അറ്റാക്ക് വന്നു, നെഞ്ചുവേദന വന്ന് ഒരുസൈഡ് തളര്‍ന്നുപോയി, ആള്‍ വെള്ളമടിക്കുന്ന സമയത്ത് നിന്നെ മിസ് ചെയ്യുന്നു, കാണാന്‍ വരികയാണ് എന്നൊക്കെ മെസ്സേജ് അയയ്ക്കും, പിറ്റേന്ന് ചോദിക്കുമ്പോഴുള്ള മറുപടി ഇങ്ങനെ; ആര്യയുടെ തുറന്ന് പറച്ചിൽ
നടിയായും അവതാരകയായും തിളങ്ങി നിൽക്കുകയാണ് ആര്യ. ബഡായി ആര്യയെന്നാണ് നടി അറിയപ്പെടുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ മത്സരാര്‍ഥിയായി എത്തിയതിന് പിന്നാലെ ആര്യയ്ക്ക് ചില വിമര്‍ശനങ്ങള്‍ നേരിടേണ്ടതായി വന്നിരുന്നു. അതിന് മുന്‍പ് വിവാഹമോചിതയായ ആര്യ ആദ്യ ഭര്‍ത്താവിനെ കുറിച്ച് പലപ്പോഴും തുറന്ന് സംസാരിച്ചിട്ടുണ്ട്.
ബിഗ് ബോസില്‍ മത്സരിച്ചപ്പോഴായിരുന്നു ജാനുമായുള്ള പ്രണയത്തെക്കുറിച്ച് പറഞ്ഞത്. ഷോയില്‍ നിന്നും പുറത്തെത്തിയാല്‍ ഞങ്ങളുടെ വിവാഹമുണ്ടാവുമെന്നൊക്കെ ആര്യ അന്ന് പറഞ്ഞിരുന്നുവെങ്കിലും ഞങ്ങള്‍ പിരിഞ്ഞുവെന്നായിരുന്നു പിന്നീട് പറഞ്ഞത്. ജാനുമായുള്ള ബ്രേക്കപ്പിനെക്കുറിച്ചും അതിന് ശേഷം അനുഭവിച്ച ഡിപ്രഷനെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് ഇപ്പോൾ ആര്യ. ഫറ ഷിബ്ലയുടെ ചാനലിലൂടെയായാണ് ആര്യ ഇതേക്കുറിച്ച് പറഞ്ഞത്.
ആര്യയുടെ വാക്കുകളിലേക്ക്
എങ്ങനെയൊക്കെ ആളുകള്‍ എന്നെക്കുറിച്ച് വാര്‍ത്ത കൊടുക്കുമെന്ന് എനിക്കറിയാം. അനിയത്തിയുടെ കല്യാണത്തിന്റെ അന്ന് ആ തിരക്ക് ഒന്നുമാറിയപ്പോള്‍ നോക്കിയപ്പോള്‍ 12 ഹെഡ്ഡിംഗാണ് കണ്ടത്. ഗൂസ്റ്റഡ് റിലേഷന്‍ഷിപ്പ് എന്താണെന്ന് പലര്‍ക്കും അറിയില്ല. അത് സ്വയം മനസിലാക്കിയാലേ അതില്‍ നിന്നും പുറത്ത് വരാന്‍ കഴിയൂ. ഇപ്പോഴും ആള്‍ നമ്മളെ സ്‌നേഹിക്കുന്നുണ്ടെന്ന് തന്നെ തോന്നിയേക്കാം. അവര്‍ക്ക് ഈ റിലേഷന്‍ഷിപ്പ് വേണ്ടെന്ന് തോന്നിയേക്കാം, അതേക്കുറിച്ച് മറ്റുള്ളവരോട് പറയും, എന്നാല്‍ നമ്മളോട് പറയില്ല. ഇടയ്ക്ക് പ്രതീക്ഷ തരും. ഇടയ്ക്ക് പാടെ അവഗണിക്കും അങ്ങനെയൊരു അവസ്ഥയാണ്.
ആള്‍ വെള്ളമടിക്കുന്ന സമയത്ത് നിന്നെ മിസ് ചെയ്യുന്നു, കാണാന്‍ വരികയാണ് എന്നൊക്കെ മെസ്സേജ് അയയ്ക്കും. പിറ്റേന്ന് രാവിലെ ഞാന്‍ ചോദിക്കുമ്പോള്‍ ഓ ഞാന്‍ അങ്ങനെ ചോദിച്ചിരുന്നോയെന്ന് ചോദിക്കും. പെട്ടെന്ന് മിസ് യൂ എന്നോ മറ്റോ കാണുമ്പോള്‍ നമുക്ക് പ്രതീക്ഷ വരും. അയാള്‍ എന്നെ ഇട്ടിട്ട് പോയതില്ലല്ല, രണ്ട് കാര്യങ്ങളാണ് എന്നെ ഇപ്പോഴും വേട്ടയാടുന്നത്. അയാള്‍ക്ക് എന്നെ ഉപേക്ഷിച്ച് പോവാനുള്ള പ്ലാന്‍ നേരത്തെയുണ്ടായിരുന്നു. അതെന്നോട് ഓപ്പണായി പറയാമായിരുന്നു.
വേറൊരാളുമായി പ്രണയത്തിലായെങ്കില്‍ അതേക്കുറിച്ചും പറയാമായിരുന്നു. കാരണം പറഞ്ഞില്ലെങ്കിലും എനിക്ക് പറ്റില്ലെന്ന് പറയാം. കാരണം പറഞ്ഞില്ലെങ്കിലും പ്രശ്‌നമില്ല. കമ്മിറ്റ് ചെയ്യാനാവില്ല, ഇടയ്ക്ക് പുറത്തൊക്കെ പോവാമെന്നൊക്കെ പറഞ്ഞിരുന്നു. അതിനോട് എനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ഞാന്‍ നല്ല ഡിപ്രഷനിലായിരുന്നു. എനിക്കൊരു പാനിക്ക് അറ്റാക്ക് വന്നിരുന്നു. ഹാര്‍ട്ട് അറ്റാക്ക് വന്നതാണെന്നാണ് ഞാന്‍ കരുതിയത്. നെഞ്ചുവേദന വന്ന് ഒരുസൈഡ് തളര്‍ന്നുപോയി. എനിക്ക് ആ സമയത്ത് ബോധമുണ്ടായിരുന്നു.
എനിക്ക് ആ സമയത്ത് ഉറക്കമൊന്നുമുണ്ടായിരുന്നില്ല. രാത്രി ഉറങ്ങാനൊന്നും പറ്റുമായിരുന്നില്ല. ലോക് ഡൗണായിരുന്നു ആ സമയത്ത്. നെറ്റ് ഫ്‌ളിക്‌സിലൊക്കെ ഓരോന്ന് കാണുമായിരുന്നു. അതിനിടയിലായിരുന്നു വയ്യാതായത്. അനിയത്തിയോടാണ് ഞാന്‍ ഇതേക്കുറിച്ച് പറഞ്ഞത്. പെട്ടെന്ന് തന്നെ ആശുപത്രിയില്‍ പോയി. അവര് ഫുള്‍ ചെക്കപ്പ് നടത്തി. പാനിക്ക് അറ്റാക്കായിരിക്കാമെന്ന് പറഞ്ഞു. സ്ട്രസ് ഉണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഡിപ്രഷനിലാണെന്നായിരുന്നു പറഞ്ഞത്.
എനിക്ക് ആരോടും സംസാരിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. സാധാരണ സംസാരിക്കുന്നവരെല്ലാം എനിക്ക് മുന്നറിയിപ്പ് തന്നതാണ്. അവരോടൊന്നും എനിക്ക് ഇതേക്കുറിച്ച് പറയാനാവാത്ത അവസ്ഥയായിരുന്നു. രശ്മിയാണ് നിന്റെ അവസ്ഥയില്‍ പേടിയുണ്ടെന്നും കൗണ്‍സിലിംഗിന് പോവണമെന്ന് പറഞ്ഞത്. അതിന് ശേഷമായാണ് എല്ലാവരോടും സംസാരിച്ച് തുടങ്ങിയത്. പഴയതിനേക്കാളും കൂടുതല്‍ ആക്ടീവായി. ഇപ്പോള്‍ എന്റെ പ്രയോറിറ്റി മാറിയെന്നും സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും ആര്യ വ്യക്തമാക്കിയിരുന്നു.
