Malayalam
ആര്യ പറയുന്ന ജാൻ ഇതാണ്; നടനും സംവിധായകനുമായ ജാനെ കണ്ടുപിടിച്ച് സോഷ്യൽ മീഡിയ
ആര്യ പറയുന്ന ജാൻ ഇതാണ്; നടനും സംവിധായകനുമായ ജാനെ കണ്ടുപിടിച്ച് സോഷ്യൽ മീഡിയ
പ്രേക്ഷകരുടെ പ്രിയ താരം ആര്യ ബിഗ് ബോസ്സിലും മികച്ച പ്രകടനം തന്നെയായിരുന്നു കാഴ്ച വെച്ചത് ബഡായ് ബംഗ്ലാവിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരം കൂടിയാണ് ആര്യ. ബിഗ് ബോസ്സിൽ മത്സരാർത്ഥികളെയും പ്രേക്ഷകരെയും ഒരുപോലെ അമ്പരപ്പി ച്ചുകൊണ്ട് ആര്യ തന്റെ പ്രണയം വെളിപ്പെടുത്തിയിരുന്നു
ബിഗ് ബോസ്സിൽ മത്സരാത്ഥികൾക്ക് ലഭിച്ച ടാസ്ക്കിനിടെയാണ് ആര്യ പ്രണയം വെളിപ്പെടുത്തിയത്. ജീവിതത്തിൽ ഏറ്റവും കൂടുതൽ ‘മിസ് ചെയുന്ന വ്യക്തിയെ മറ്റുള്ളവരോട് പങ്കുവെക്കാനായിരുന്നു മത്സരർത്ഥികൾക്ക് ലഭിച്ച ടാസ്ക്ക്. കൂടുതൽ പേരും മാതാപിതാക്കളെയും ഭാര്യയെയും, മക്കളെയും ഒക്കെയാണ് പരാമർശിച്ചത്.
എന്നാൽ ഏവരെയും ഞെട്ടിച്ചത് ആര്യയുടെ തുറന്നു പറച്ചിലായിരുന്നു. താൻ ഏറ്റവും കൂടുതൽ മിസ് ചെയുന്നത് തന്റെ മകൾ റോയയെയാണെന്നും കൂടാതെ താൻ ജാൻ എന്ന് വിളിക്കുന്ന വ്യക്തിയെയും ആണ് എന്ന ആര്യയുടെ വെളിപ്പെടുത്തൽ ആണ് മറ്റ് മത്സരാർത്ഥികളെയും പ്രേക്ഷകരെയും ഒരുപോലെ അമ്പരപ്പിച്ചത്. എന്നാൽ ഇപ്പോൾ ആരാണ് വ്യക്തി എന്ന് തനിക്ക് വെളിപ്പെടുത്താനാകില്ല എന്നും എന്നാൽ ബിഗ് ബോസ് സീസൺ രണ്ട് അവസാനിക്കുന്നതിനു മുൻപ് എല്ലാവരും അതറിയും എന്ന് കുടി ആര്യ പറഞ്ഞു.എന്നാൽ ഷോ അവസാനിച്ചിട്ടും ആര്യ തന്റെ ജാൻ ആരാണെന്ന് പറഞ്ഞിരുന്നില്ല. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയ തന്നെ ഒരാളെ കണ്ടെത്തിയിരിക്കുകയാണ്.
നടന് ശ്രീകാന്ത് മുരളിയാണ് ആര്യയുടെ ജാന്‍ എന്ന് ചിലര്‍ പറയുന്നു. നടനും സംവിധായകനുമായ ശ്രീകാന്ത് മുരളിയാണോ ആര്യയുടെ ജാന്‍ എന്ന് ചോദിച്ച് താരത്തിന്റെ ഫേസ്ബുക്ക് പേജില്‍ സൈബര്‍ അക്രമം നടക്കുകയാണ്. ശ്രീകാന്ത് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ ഒരു ചിത്രം പുറത്തുവിട്ടിരുന്നു. മോഹന്‍ലാലിനൊപ്പം നില്ക്കുന്ന ഫോട്ടോയ്ക്ക് താഴെ ‘ഇന്ത്യന്‍ സിനിമയുടെ ജാനും ഞാനും’ എന്ന ക്യാപ്ഷന്‍ കൊടുത്തത് . ആര്യ പറഞ്ഞിരുന്നത് പോലെ ജാന്‍ എന്നൊരു വാക്ക് വന്നതോടെയാണ് ശ്രീകാന്തിനെതിരെ സോഷ്യല്‍ മീഡിയ അക്രമണം നടന്നത്. ബിഗ് ബോസിലേക്ക് മോഹന്‍ലാല്‍ വന്ന അതേ വേഷത്തിലായിരുന്നു ചിത്രത്തിലും ഉണ്ടായിരുന്നത്. അങ്ങനെയാണെങ്കില്‍ അവിടെ ശ്രീകാന്തും ഉണ്ടായിരുന്നെന്ന നിഗമനത്തില്‍ പലരും എത്തുന്നു. നിങ്ങളാണോ ആര്യയുടെ ജാന്‍?, ഇതാണല്ലേ ആ ജാന്‍, തുടങ്ങി നിരവധി ചോദ്യങ്ങളായിരുന്നു കമന്റിലൂടെ വന്ന് കൊണ്ടിരിക്കുന്നത്. താരങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ജാനിനെ കുറിച്ചുള്ള വിവരങ്ങൾ വീണ നായർക്കും അറിയാം എന്ന സൂചനയും ആര്യ നൽകിയിരുന്നു . തന്റെ ജീവിതത്തിൽ എല്ലാം ഈ വ്യക്തികൾ ആണെന്നും ആര്യ കൂട്ടിച്ചേർത്തു.
ആര്യയും ഭർത്താവ് രോഹിത്തും വേര്‍പിരിഞ്ഞിരുന്നു. പ്രണയവിവാഹമായിരുന്നു ആര്യയുടെയും രോഹിത്തിന്റെയും. എന്നാൽ പിരിഞ്ഞതിനുശേഷവും തങ്ങൾ അടുത്ത സുഹൃത്തുക്കളാണെന്ന് ആര്യ പറഞ്ഞിരുന്നു
arya
