Connect with us

ദയയ്ക്ക് രജിത്തിനോട് പ്രണയമോ?ഫേസ്ബുക് പ്രൊഫൈലിൽ തെറിവിളിയുടെ പെരുമഴ!

Malayalam

ദയയ്ക്ക് രജിത്തിനോട് പ്രണയമോ?ഫേസ്ബുക് പ്രൊഫൈലിൽ തെറിവിളിയുടെ പെരുമഴ!

ദയയ്ക്ക് രജിത്തിനോട് പ്രണയമോ?ഫേസ്ബുക് പ്രൊഫൈലിൽ തെറിവിളിയുടെ പെരുമഴ!

ബിഗ്‌ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങുകയും,ട്രോളുകൾക്ക് ഇരയാകുകയും ചെയ്ത വ്യക്തിയാണ് ദയ അശ്വതി.ബിഗ്‌ബോസിൽ വരുന്നതിന് മുൻപ് വളരെ ബോൾഡ് എന്ന് പലരും തെറ്റിദ്ധരിച്ച ദയ വെറും നിഷ്കളങ്കയായ ഒരു പൊട്ടിപ്പെണ്ണാണെന്ന് പിന്നീടാണ് പലർക്കും മനസിലായത്.ജസ്ലയും ദയയും ഒരുമിച്ചാണ് ബിഗ്‌ബോസിലേക്ക് കടന്നു വന്നത്.ദയയ്ക്ക് തുടക്കം മുതലേ രജിത്തിനോട് ഒരു പ്രത്യേക അടുപ്പം ഉണ്ടായിരുന്നു.അത് കൂടുതൽ പ്രേക്ഷകർക്ക് മനസിലായത് രജിത് കുമാർ ബിഗ്‌ബോസിൽ നിന്നും പുറത്തായപ്പോഴാണ്.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലേക്ക് തിരിച്ചുവന്ന ദയയ്ക്ക് തുടക്കം മുതല്‍ തന്നെ പിഴച്ചു. വീട്ടിനുള്ളില്‍ നിന്ന് ആദ്യം കൂട്ടുകൂടി പിന്നീട് പിണങ്ങി, അതുകഴിഞ്ഞ് രജിത് പുറത്തുപോയപ്പോള്‍ എന്നെ തനിച്ചാക്കി പോയല്ലോ എന്ന് പറഞ്ഞ് കരഞ്ഞു. ഇതിനെല്ലാം ശേഷം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ചിത്രം അപ്ലോഡ് ചെയ്തിരിക്കുകയാണ് ദയ.

പഴയ രജിത് കുമാറിന്റെ ചിത്രവും ദയയുടെ ചെറുപ്പകാല ചിത്രവും ചേര്‍ത്തുവച്ച് കവര്‍ഫോട്ടോ അപ്‌ഡേറ്റ് ചെയ്തു. അതുമുതല്‍ ദയയ്ക്ക് നേരെ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. കവര്‍ ഫോട്ടോ മാറ്റിയതിന് പിന്നാലെ ആക്രമണം ശക്തമായപ്പോള്‍ ചിത്രം ദയ പിന്‍വലിച്ചു. തെറിവിളി വര്‍ധിച്ചപ്പോള്‍ രജിത് കുമാറിന്റെ ഒരു ചിത്രം പങ്കുവച്ച് ഇനി ധൈര്യമുണ്ടെങ്കില്‍ തെറിവിളിക്കാനും ദയ ഒരു പോസ്റ്റില്‍ പറയുന്നുണ്ട്. തെറിവിളി തുടരുമ്‌പോഴും പലര്‍ക്കും മറുപടി നല്‍കാന്‍ ദയ തയ്യാറാകുന്നുണ്ട്.

മുൻപ് ഫേസ് ബുക്ക് ലൈവുകളിൽ നിറഞ്ഞു നിന്ന ദയ അശ്വതിയെ ബിഗ് ബോസ് വീടിനുള്ളിൽ വച്ച് കണ്ടപ്പോൾ പ്രദീപ് ചന്ദ്രന് മാത്രമാണ് മുൻ പരിചയം ഉണ്ടായിരുന്നത്. പ്രദീപിനെ കൂടാതെ ദയയയ്ക്കൊപ്പം വീട്ടിലെത്തിയ ജസ്‌ലയ്ക്കും ദയയെ മുൻ പരിചയം ഉണ്ടായിരുന്നു. കാരണം ലൈവ് വീഡിയോകളിലൂടെ ഇരുവരും വാക് പോരുകൾ സോഷ്യൽ മീഡിയയിലൂടെ പലവട്ടം നടത്തി വൈറൽ ആയിരുന്നു.പലപ്പോഴുംബിഗ്‌ബോസ് ഹൗസിൽ പരിഹാസ കഥാപാത്രമായി ദയയ്ക്ക് നിൽക്കേണ്ടി വന്നിട്ടുണ്ട്.
ഇടയ്ക്ക് രജിത് കുമാറുമായി കൂട്ടുകൂടുകയും പിന്നീട് പിണങ്ങുകയും ചെയ്തു. പലപ്പോഴും കാര്യങ്ങള്‍ പറഞ്ഞ് ഫലിപ്പിക്കാന്‍ പോലും ദയക്ക് സാധിക്കാതെ വന്നു.

about dhaya aswathi

More in Malayalam

Trending

Recent

To Top