Malayalam
‘ലൈവിൽ പൊട്ടിക്കരഞ്ഞ് ആര്യ’; ഇജ്ജാതി കരച്ചില്‍ ആയിരുന്നു, കണ്ടിട്ട് ആര്യയ്ക്ക് തന്നെ സഹിച്ചില്ല; ഇതൊരു ഞെട്ടിക്കുന്ന പ്രതികരണം തന്നെ !
‘ലൈവിൽ പൊട്ടിക്കരഞ്ഞ് ആര്യ’; ഇജ്ജാതി കരച്ചില്‍ ആയിരുന്നു, കണ്ടിട്ട് ആര്യയ്ക്ക് തന്നെ സഹിച്ചില്ല; ഇതൊരു ഞെട്ടിക്കുന്ന പ്രതികരണം തന്നെ !
ബിഗ് ബോസ് ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ആര്യ. അവതാരകയായി കൈയ്യടി നേടിയ ആര്യ നടിയായും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ 2വിലെ മത്സരാര്‍ത്ഥിയുമായിരുന്നു ആര്യ. വിജയിയാകാന്‍ സാധ്യത കല്‍പ്പിക്കപ്പെട്ട മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ആര്യ. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ആര്യ.
കഴിഞ്ഞ ദിവസവും ആര്യ സോഷ്യല്‍ മീഡിയയിലൂടെ വളരെ പ്രധാനപ്പെട്ടൊരു സംഭവത്തെ കുറിച്ച് പറയുകയുണ്ടായി. ഒരു മുന്നറിയിപ്പ് നല്‍കിക്കൊണ്ട് തനിക്ക് അഭിമുഖീകരിക്കേണ്ടി വന്ന തട്ടിപ്പിനെ കുറിച്ചാണ് താരം പറഞ്ഞത്. ഓണ്‍ലൈനിലൂടെ നടക്കുന്നൊരു തട്ടിപ്പില്‍ നിന്നും താന്‍ എങ്ങനെ രക്ഷപ്പെട്ടുവെന്ന് പറയുന്നതിനോടൊപ്പം ആര്യ എല്ലാവരോടും സൂക്ഷിക്കാനും പറഞ്ഞിരുന്നു.
ഇപ്പോഴിതാ തന്നെപ്പോലെ സമാന അനുഭവമുണ്ടായവരെക്കുറിച്ചുള്ള ആര്യയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയും ചര്‍ച്ചയായിരിക്കുകയാണ്. തന്റെ വീഡിയോയെക്കുറിച്ചുള്ള ആര്യയുടെ സ്‌റ്റോറിയും ശ്രദ്ധ നേടുന്നുണ്ട്. പറ്റിപ്പോയി, അറിവില്ലായിരുന്നു. ലൈവില്‍ പൊട്ടിക്കരഞ്ഞ് ആര്യ എന്നായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്. ഇതിനെ ട്രോളികൊണ്ടാണ് ആര്യ എത്തിയത്. “അതെ അതെ. ഇജ്ജാതി കരച്ചില്‍ ആയിരുന്നു. കണ്ടിട്ട് എനിക്ക് തന്നെ സഹിച്ചില്ലെന്നായിരുന്നു” ആര്യയുടെ പ്രതികരണം.
തന്നെപ്പോലെ തട്ടിപ്പുകാര്‍ പണം തട്ടാന്‍ ശ്രമിച്ചവരുടെ വീഡിയോയും ആര്യ പങ്കുവച്ചിട്ടുണ്ട്. ആര്യയെപോലെ തന്നെ ഗൂഗിള്‍ പേയിലൂടെയായിരുന്നു ഇവരേയും പറ്റിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ കാര്യം മനസിലാക്കിയ ഇവര്‍ സമാനമായ രീതിയിലൊരു മറുപടി നല്‍കി പണം തട്ടാന്‍ വന്നവരെ ഓടിക്കുകയായിരുന്നു.
ആര്യയുടെ വീഡിയോ കഴിഞ്ഞ ദിവസം വലിയ ചര്‍ച്ചയായി മാറിയിരുന്നു. സ്വന്തമായൊരു ബുട്ടീകും സാരി ബ്രാന്റുമുണ്ട് ആര്യയ്ക്ക്. ഇതിന്റെ ഓര്‍ഡര്‍ ആവശ്യപ്പെട്ടു കൊണ്ടായിരുന്നു തട്ടിപ്പുകാര്‍ എത്തിയത്. ഇതേക്കുറിച്ച് ആര്യ വിശദീകരിച്ചത് ഇങ്ങനെയായിരുന്നു.
about arya
