Connect with us

ഞങ്ങൾ വിവാഹം അറിയിച്ചിരുന്നു, സ്വന്തം മകൻ്റെ വിവാഹത്തിന് പോലും പോവില്ല.. വിവാഹത്തിന് എന്നെ വിളിക്കണ്ട, ഞാന്‍ വരില്ല എന്ന് പറഞ്ഞിരുന്നു; വാർത്തകളോട് പ്രതികരിച്ച് താരദമ്പതികൾ

Malayalam

ഞങ്ങൾ വിവാഹം അറിയിച്ചിരുന്നു, സ്വന്തം മകൻ്റെ വിവാഹത്തിന് പോലും പോവില്ല.. വിവാഹത്തിന് എന്നെ വിളിക്കണ്ട, ഞാന്‍ വരില്ല എന്ന് പറഞ്ഞിരുന്നു; വാർത്തകളോട് പ്രതികരിച്ച് താരദമ്പതികൾ

ഞങ്ങൾ വിവാഹം അറിയിച്ചിരുന്നു, സ്വന്തം മകൻ്റെ വിവാഹത്തിന് പോലും പോവില്ല.. വിവാഹത്തിന് എന്നെ വിളിക്കണ്ട, ഞാന്‍ വരില്ല എന്ന് പറഞ്ഞിരുന്നു; വാർത്തകളോട് പ്രതികരിച്ച് താരദമ്പതികൾ

ടെലിവിഷന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളായ മൃദുല വിജയും യുവ കൃഷ്ണയും വിവാഹിതരായത് അടുത്തിടെയായിരുന്നു. രേഖ രതീഷായിരുന്നു ഇരുവരേയും ഒരുമിപ്പിക്കാന്‍ കാരണക്കാരിയായത്. കാത്തിരിപ്പിനൊടുവിലായി ഇരുവരും ഒന്നിച്ചപ്പോള്‍ എല്ലാവരും തിരക്കിയത് രേഖ രതീഷിനെയായിരുന്നു. വിവാഹത്തില്‍ രേഖ പങ്കെടുത്തിരുന്നില്ല. രേഖയുടെ അസാന്നിധ്യത്തെക്കുറിച്ച് ചോദിച്ച് ആരാധകരെത്തിയിരുന്നു.

മൃദ്‌വ വിവാഹത്തില്‍ പങ്കെടുക്കാതിരുന്ന രേഖയോട് അതേക്കുറിച്ച് ആരാധകര്‍ ചോദിച്ചിരുന്നു. വിവാഹത്തെക്കുറിച്ച് തന്നെ അറിയിക്കുകയോ ക്ഷണിക്കുകയോ ചെയ്തിട്ടില്ലെന്നായിരുന്നു രേഖ പറഞ്ഞത്. താന്‍ അത്തരം ചടങ്ങുകളില്‍ പങ്കെടുക്കുന്ന ആളല്ലെന്ന് ഇരുവര്‍ക്കും അറിയാവുന്നതിനാലാവും അവര്‍ അറിയിക്കാതിരുന്നത് എന്നും താരം പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഈ മറുപടി വൈറലായി മാറിയിരുന്നു.

നിങ്ങളെ ഒന്നിപ്പിക്കാന്‍ കാരണക്കാരിയായ, മക്കളെപ്പോലെ കാണുന്ന രേഖ ചേച്ചിയെ അവഗണിച്ചത് ശരിയായില്ലെന്ന് പറഞ്ഞായിരുന്നു ചിലര്‍ മൃദ്‌വയെ വിമര്‍ശിച്ചത്. ഫോണില്‍ക്കൂടിയെങ്കിലും വിളിച്ച് രേഖയോട് വിവാഹത്തെക്കുറിച്ച് പറയാമായിരുന്നു. നിങ്ങളുടെ വിവാഹത്തിന് കുറേ ആര്‍ടിസ്റ്റുകള്‍ വന്നല്ലോയെന്ന തരത്തിലുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. ഇപ്പോൾ ഇതാ ഒടുവില്‍ മറുപടിയുമായി താരങ്ങള്‍ എത്തിയിരിക്കുകയാണ്.

ഒരുപാട് വളച്ചൊടിച്ച വാര്‍ത്തകള്‍ കാണുന്നുണ്ട് എങ്കിലും അതിന്റെ പുറകെ പോകാന്‍ നേരം ഇല്ല. പ്രതികരിക്കാന്‍ നിന്നാല്‍ ഉള്ള സമയവും വേസ്റ്റ് ആകും എന്നേ ഉണ്ടാകൂ. അല്ലാതൊരു ഗുണവും അത്‌കൊണ്ട് ഉണ്ടാവുകയില്ല. ഈ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ ഒരു പ്രത്യേക വ്യക്തി ഉണ്ടെന്നൊന്നും വിശ്വസിക്കുന്നില്ല. കാരണം അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് ആവശ്യം സബ്‌സ്‌ക്രേബേഴ്‌സും റീച്ചുമാണ്. അത് കിട്ടാന്‍ വേണ്ടി ഇത്തരം പല വാര്‍ത്തകളും വളച്ചൊടിച്ചു പ്രചരിപ്പിക്കുന്നത് പതിവ് കാഴ്ചയാണ്. ഞങ്ങള്‍ ഇതും അങ്ങനെയേ കണ്ടിട്ടുള്ളൂ.

രേഖ ചേച്ചിയുമായി ഞങ്ങളെ ചേര്‍ത്തു കൊണ്ട് ഒരുപാട് വിവാദങ്ങള്‍ ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. വിവാഹം അറിയിച്ചില്ല, ക്ഷണിച്ചില്ല എന്ന രീതിയില്‍. അതില്‍ വിവാഹം അറിയിച്ചില്ല എന്ന് പറയുന്നത് തീര്‍ത്തും തെറ്റാണ്. ഞങ്ങള്‍ രണ്ടാളും വിവാഹം അറിയിച്ചിരുന്നു. പിന്നെ വിളിച്ചില്ല എന്ന് പറയുന്നത്, അതിന്റെ കാരണം എന്താണ് എന്ന് വച്ചാല്‍ ഞങ്ങളുടെ അടുത്ത് പറഞ്ഞിരുന്നു വിവാഹത്തിന് എന്നെ വിളിക്കണ്ട, ഞാന്‍ വരില്ല എന്ന്.

സ്വന്തം മകന്റെ വിവാഹത്തിന് പോലും പങ്കെടുക്കില്ല എന്ന് പറഞ്ഞിരുന്നു. പിന്നെ കൊവിഡ് സാഹചര്യത്തില്‍ ആയിരുന്നല്ലോ ഞങ്ങളുടെ വിവാഹം. ഞങ്ങള്‍ വിവാഹം അറിയിക്കുന്നവരോട് നേരത്തെ തന്നെ ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഈ ദിവസമാണ് വിവാഹം, ഇപ്പോഴത്തെ സാഹചര്യം അറിയാമല്ലോ, പിന്നീട് ട്രീറ്റ് ചെയ്യാം എന്നുമാണ് ഞങ്ങള്‍ വിളിക്കുന്ന ആളുകളോട് പറഞ്ഞിരുന്നതെന്ന് താരങ്ങള്‍ പറയുന്നു.

രണ്ടാളും രണ്ട് വഴിക്ക് ഷൂട്ടിങ്ങിനു പോകുമ്പോള്‍ തീര്‍ച്ചയായും രണ്ടാള്‍ക്കും മിസ് ചെയ്യും. മിസ് ചെയ്യുന്ന സമയത്ത് ബന്ധം കൂടുതല്‍ ദൃഢമാവുകയാണ്. മാത്രമല്ല അങ്ങനെ മിസ് ചെയ്തിന് ശേഷം ചെറിയ ഗ്യാപ്പിന് പിന്നാലെ കാണുമ്പോള്‍ ആ ഒരു ഫ്രഷ്‌നെസ്സും ഉണ്ടാകും. അതുകൊണ്ടു തന്നെ ഈ മിസ്സിംഗ് ഞങ്ങള്‍ പോസിറ്റീവ് ആയി തന്നെ എടുക്കുകയാണ്. നിലവില്‍ പുതിയ പ്രോജക്ടുകള്‍ ഒന്നും ഞങ്ങള്‍ കമ്മിറ്റ് ചെയ്തിട്ടില്ല. എങ്കിലും രണ്ടാളും ഒരുമിച്ചൊരു പ്രോജക്ട് ഉടനെ പ്രതീക്ഷിക്കാം. അതിന്റെ ബാക് ഗ്രൗണ്ട് വര്‍ക്‌സ് നടക്കുന്നുണ്ട്.

More in Malayalam

Trending

Recent

To Top