Malayalam
ആര്യയുടെ ജാന്‍ ഇദ്ദേഹം തന്നെയോ; സംശയം ബലപ്പെടുന്നു…
ആര്യയുടെ ജാന്‍ ഇദ്ദേഹം തന്നെയോ; സംശയം ബലപ്പെടുന്നു…
പ്രേക്ഷകരുടെ പ്രിയ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയായിരുന്നു ആര്യയുടെ പേര് പ്രേക്ഷകര്‍ കേട്ട് തുടങ്ങിയത്. ബിഗ് ബോസിൽ എത്തിയതോടെ മികച്ച പ്രകടനമായിരുന്നു ആര്യ കാഴ്ച വെച്ചത്
ഷോയിൽ നിന്നും ഇറങ്ങിയ ശേഷം ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിടേണ്ടി വന്നു. തന്റെ ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ ബിഗ്ബോസ് ഷോയിലൂടെ താരം വെളിപ്പെടുത്തി. താന്‍ പ്രണയത്തിലാണെന്നും ജാന്‍ ആരാണെന്ന് ബിഗ് ബോസ് കഴിഞ്ഞാല്‍ വെളിപ്പെടുത്തുമെന്നും താരം പറഞ്ഞിരുന്നു. ഇതോടെയായിരുന്നു പ്രേക്ഷകരും ജാനിനെ തിരക്കിയത്
അര്‍ച്ചന സുശീലന്റെ സഹോദരനായ രോഹിത്തിനെയായിരുന്നു ആര്യ വിവാഹം ചെയ്തത്. ആര്യ പറഞ്ഞ ആ ജാന്‍ രോഹിത്താണോയെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. പുറത്തുപോകുന്നതിന് മുന്‍പ് ജാന്‍ ആരാണെന്ന് വ്യക്തമാക്കും. ഇപ്പോള്‍ പറഞ്ഞാല്‍ അത് അദ്ദേഹത്തിന്റെ പ്രൈവസിയേയും ബാധിക്കും, ചിലര്‍ക്ക് അദ്ദേഹത്തെ അറിയാമെന്നുമായിരുന്നു ആര്യ അന്ന് പറഞ്ഞത്. എന്നേക്കാളും കൂടുതല്‍ പുള്ളിക്ക് ഇഷ്ടം കുഞ്ഞിനെയാണെന്നും ആര്യ പറഞ്ഞിരുന്നു. മകളെ മിസ്സ് ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞ് ഇടയ്ക്ക് താരം വികാരധീനയായിരുന്നു. പിറന്നാളിന് മകള്ക്കൊപ്പമില്ലാത്തതും ആ സമയത്ത് ബിഗ് ബോസില്‍ ജയിലില്‍ കിടക്കേണ്ടി വന്നതിനെക്കുറിച്ച് പറഞ്ഞും ആര്യ സങ്കടപ്പെട്ടിരുന്നു.
ഇപ്പോഴിതാ രോഹിത്തിനെ ഇന്‍സ്റ്റഗ്രാമില്‍ ആര്യയും ഫോളോ ചെയ്ത് തുടങ്ങിയപ്പോഴായിരുന്നു പ്രേക്ഷകര്‍ക്ക് ഇതേക്കുറിച്ച് സംശയം തോന്നിയത്. മകളുടെ പിറന്നാളാഘോഷവുമായി ബന്ധപ്പെട്ടായിരുന്നു രോഹിത്തിന്റെ പേര് കേട്ടത്. ആര്യ ബിഗ് ബോസിലായിരുന്നപ്പോള്‍ റോയയുടെ പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചത് രോഹിത്തും സഹോദരി അര്‍ച്ചനയും ചേര്‍ന്നായിരുന്നു. പക്വതയില്ലാത്ത പ്രായത്തിലെ തീരുമാനമായിരുന്നു തന്റെ വിവാഹമെന്നും ദാമ്ബത്യ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ചും ആര്യ തുറന്നുപറഞ്ഞിരുന്നു. 8 വര്‍ഷം നീണ്ട വിവാഹബന്ധം അവസാനിപ്പിച്ചതിന് പിന്നിലെ കാരണം താനായിരുന്നുവെന്നും ആര്യ പറഞ്ഞിരുന്നു. സ്കൂള്‍ സമയത്തെ പ്രണയമായിരുന്നു പിന്നീട് വിവാഹത്തിലേക്ക് എത്തിയത്. 18 വയസ്സ് കഴിഞ്ഞതിന് പിന്നാലെയായാണ് വിവാഹം നടത്തിയത്. 3 വര്‍ഷത്തിന് ശേഷമായിരുന്നു ഇവര്‍ക്ക് മകള്‍ ജനിച്ചത്.
arya
