Social Media
പാടുമ്പോള്‍ ഞാനല്ല, ശ്രീകൃഷ്ണനാണ് പാടുന്നത്; ഗായിക അരുണ സായിറാം
പാടുമ്പോള്‍ ഞാനല്ല, ശ്രീകൃഷ്ണനാണ് പാടുന്നത്; ഗായിക അരുണ സായിറാം
Published on
ജീവിതത്തിലെ വേദനകളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കഴിയുന്നതാണ് സംഗീതമെന്ന് പ്രശസ്ത ഗായിക അരുണ സായിറാം. സംഗീതം പല തലങ്ങളില്‍ അനുഭവപ്പെടും. പ്രത്യേകിച്ച് ചികിത്സയായി പോലും സംഗീതം ഉപയോഗിക്കുന്നു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ തിങ്ക്എഡ്യൂ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അരുണ സായിറാം.
തന്റെ സംഗീത യാത്രയെക്കുറിച്ചും സംഗീതത്തിന്റെ അതീന്ദ്രിയ ശക്തിയെക്കുറിച്ചും ആഴത്തിലുള്ള അനുഭവങ്ങള്‍ അവര്‍ പങ്കുവെച്ചു. സംഗീതം ഭഗവാന്‍ കൃഷ്ണനില്‍ നിന്നുള്ള ഒരു ദൈവിക സമ്മാനമാണ്.
പാടുമ്പോള്‍ ഞാനല്ല, ശ്രീകൃഷ്ണനാണ് പാടുന്നത്. ഒരു ചെറിയ കുട്ടി പാടാന്‍ ആവശ്യപ്പെട്ടാലും പാടുമെന്നും അവര്‍ പറഞ്ഞു. ഷണ്‍മുഖപ്രിയ രാഗത്തിലും പ്രശ്‌സതമായ ദേവീ സ്തുതി ഐഗിരി നന്ദിയും പാടി സദസിനെ കയ്യിലെടുത്തു.
Continue Reading
You may also like...
Related Topics:Music
