serial news
മിനിസ്‌ക്രീനിലെ കമൽ ഹസൻ അരുൺ രാഘവന് പിറന്നാൾ ആശംസകൾ നേർന്ന് ദിൽഷാ പ്രസന്നനും മൃദുല ഫാൻസും…
മിനിസ്‌ക്രീനിലെ കമൽ ഹസൻ അരുൺ രാഘവന് പിറന്നാൾ ആശംസകൾ നേർന്ന് ദിൽഷാ പ്രസന്നനും മൃദുല ഫാൻസും…
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് അരുൺ രാഘവൻ എന്ന നടൻ. ഒരു സീരിയലിൽ വൈവിധ്യമാർന്ന 9 വേഷങ്ങളാണ് അരുൺ അവതരിപ്പിച്ചത്.
നായകനായും വില്ലനായും വേഷപ്പകർച്ച നടത്തിയ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഇന്ന് അരുൺ രാഘവന്റെ പിറന്നാൾ ആണ്. സീരിയൽ ആരാധകർ എല്ലാം ആഘോഷമാക്കിയിരിക്കുകയാണ്.നിലവിൽ മലയാളികളുടെ പ്രിയപ്പെട്ട ഡി കെ ആണ് അരുൺ രാഘവൻ. സീ കേരളം ചാനലിലെ മിസ്സിസ് ഹിറ്റ്ലർ എന്ന സീരിയലിലാണ് അഭിനയിക്കുന്നത്.
ഇതിനു മുൻപ് പൂക്കാലം വരവായി എന്ന സീരിയലൂടെ അരുൺ രാഘവും മൃദുല വിജയ്‍യും മലയാളികളുടെ പ്രിയങ്കര താരങ്ങളായിരുന്നു.
അതിനാൽ മൃദുല ഫാൻസും അരുണിന്റെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ്.
ബിഗ് ബോസ് സീസൺ ഫോർ വിന്നർ ദിൽഷാ പ്രസന്നനും ആശംസകൾ അറിയിച്ച് അരുണിനൊപ്പം നിൽക്കുന്ന ഫോട്ടോ പങ്കുവച്ചിട്ടുണ്ട്.
തൃശൂരാണ് സ്വദേശം. അച്ഛൻ രാഘവന് സ്റ്റുഡിയോ ബിസിനസായിരുന്നു. രണ്ടു സിനിമകൾ സംവിധാനം ചെയ്തിട്ടുമുണ്ട്. അമ്മ ശ്രീദേവി വീട്ടമ്മയും. എനിക്കൊരു സഹോദരൻ- അനൂപ്. ഇതായിരുന്നു കുടുംബം.
പഠനം കഴിഞ്ഞു 7 വർഷം ഐടി പ്രഫഷനലായി മുംബൈയിലും ബെംഗളൂരുവിലും ജോലിനോക്കി. അഭിനയം വിദൂരസ്വപ്നങ്ങളിൽ പോലുമില്ലായിരുന്നു. ആ സമയത്താണ് എന്റെ ഒരു ബന്ധു ഒരു സീരിയലിൽ അഭിനയിക്കാൻ താൽപര്യമുണ്ടോ എന്നുചോദിക്കുന്നത്. അങ്ങനെ വെറുതെ ഒരു രസത്തിന് ഓഡിഷന് പോയതാണ്.
‘ഭാര്യ’ സീരിയലിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ അവസരങ്ങൾ വന്നുതുടങ്ങി. അങ്ങനെ ജോലി രാജി വച്ച് അഭിനയം പ്രൊഫഷനാക്കാൻ തീരുമാനിച്ചു. അന്ന് നല്ല ശമ്പളമുള്ള ജോലി രാജിവയ്ക്കാൻ പോയപ്പോൾ അടുപ്പമുള്ളവർ എതിർത്തു. പക്ഷേ ഭാര്യ പൂർണ പിന്തുണ നൽകി.
അങ്ങനെയാണ് അഭിനയ രംഗത്തേക്ക് പൂർണമായും എത്തുന്നത്. – ഒരു പ്രമുഖ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അരുൺ രാഘവ് വിശേഷങ്ങൾ പങ്കുവച്ചത്.
about arun raghavan
